Story Dated: Saturday, February 7, 2015 06:30
വേളമാനൂര്‍: പാരിപ്പള്ളി കടമ്പാട്ടുകോണം ചാവരുകാവ് ശ്രീദുര്‍ഗാക്ഷേത്രത്തിലെ ഉച്ചാര മഹോത്സവത്തോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശന വിപണനമേള നാളെ ആരംഭിക്കും. വൈകിട്ട് അഞ്ചിന് ജി.എസ്. ജയലാല്‍ എം.എല്‍.എ മേള ഉദ്‌ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വി. ഗണേശ്, എന്‍. സതീശന്‍, ശ്രീകുമാര്‍ പാരിപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകിട്ട് ഏഴിന് സിനിമാപ്രദര്‍ശനം.
ഒമ്പതിനു രാവിലെ ഒമ്പതിന് കന്നുകാലി-കിടാരി പ്രദര്‍ശനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സത്യന്‍ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. രാജവല്ലിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ വെറ്റിനറി ഓഫീസര്‍ ഡോ. ബി. ബാഹുലേയന്‍ മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് അഞ്ചിന് എസ്. രാജന്റെ അധ്യക്ഷതയില്‍ നടക്കുന്ന കര്‍ഷകസമ്മേളനം എസ്. സുഭാഷ് ഉദ്‌ഘാടനം ചെയ്യും. കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജേന്ദ്രന്‍പിള്ള മുഖ്യപ്രഭാഷണം നടത്തും. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെ നടക്കുന്ന മേള 11നു സമാപിക്കും.
from kerala news edited
via IFTTT