Story Dated: Saturday, February 7, 2015 04:21
തിരുവനന്തപുരം: സായുധപോരാട്ടത്തിന്റെ പാതയില്‍ നിന്നും തല്‍കാലത്തേക്ക് പിന്മാറുന്നുമെന്ന് മാവോയിസ്‌റ്റുകള്‍ അറിയിച്ചു. മാവോയിസ്‌റ്റുകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇത് സംബന്ധിച്ച അറിയിപ്പുള്ളത്. സായുധകലാപങ്ങള്‍ വിജയമാണെന്ന അവകാശവാദവും വാര്‍ത്താക്കുറിപ്പിലുണ്ട്. മാവോയിസ്‌റ്റ് നേതാവ് ജോഗിയുടെ പേരിലാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങിയത്.
രാഷ്‌ട്രീയ സൈനിക പ്രചരണത്തിന് ഇടവേള നല്‍കുകയാണ്. തല്‍ക്കാലം സായുധകലാപങ്ങള്‍ സംഘടിപ്പിക്കില്ല. കഴിഞ്ഞയിടെ നടന്ന സായുധപോരാട്ടങ്ങളെല്ലാം പ്രദേശിക പിന്തുണയോടെയായിരുന്നു. പാലക്കാട്‌നിന്നും അറസ്‌റ്റ് ചെയ്‌ത മാവോയിസ്‌റ്റ്കളെ വിട്ടയക്കണമെന്നും വാര്‍ത്താക്കുറിപ്പിലൂടെ മാവോയിസ്‌റ്റുകള്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT