Story Dated: Saturday, February 7, 2015 03:52

ചെന്നൈ: മദ്യം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ എ.ടി.എം കുത്തിതുറന്ന് പണം തട്ടാന്‍ യുവാവിന്റെ ശ്രമം. സംഭവത്തില്‍ പെരിയാര്‍ നഗര്‍ സ്വദേശിയായ ആറുമുഖനെ(42) പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവന്മിയൂര്‍ എല്‍.ബി റോഡിലുള്ള എ.ടി.എമ്മാണ് ആറുമുഖന്‍ കുത്തിതുറക്കാന്‍ ശ്രമിച്ചത്.
വെളുപ്പിനെ രണ്ട് മണിയ്‌ക്ക് ആറുമുഖന്‍ എ.ടി.എം ബൂത്തിലെത്തി ഇരുമ്പ് വടി ഉപയോഗിച്ച് മെഷീന്‍ തകര്‍ക്കുവാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സി.സി.ടിവിക്യാമറ ശ്രദ്ധയില്‍പ്പെട്ട യുവാവ് ക്യാമറ നശിപ്പിച്ചു. എ.ടി.എമ്മില്‍ സെക്യൂരിറ്റി ഉണ്ടായിരുന്നില്ല.
എ.ടി.എം തകര്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെ ബാങ്ക് മാനേജരുടെ ഫോണിലേക്ക് ഇത് സംബന്ധിച്ച മെസേജ് വന്നു. മാനേജര്‍ ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സംഭവ സ്‌ഥലത്തെത്തിയ പോലീസിന് മെഷീന തകര്‍ക്കാന്‍ ഉപയോഗിച്ച ഇരുമ്പ് വടി ലഭിച്ചു. സി.സി.ടിവിയില്‍ നിന്നും ലഭിച്ച ദൃശയത്തിന്റെ സഹായത്തോടെ ആറുമുഖനെ പോലീസ് കണ്ടെത്തി. ഇയാള്‍ മദ്യപാനിയാണെന്നും മദ്യം വാങ്ങുവാന്‍ പണം ഇല്ലാതായപ്പോള്‍ എ.ടി.എം കുത്തിതുറന്ന് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അടുത്തിടെ നടന്ന മറ്റ് എ.ടി.എം കവറച്ചകളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍: ശ്രീകാന്തിന് കിരീടം Story Dated: Sunday, March 15, 2015 08:25ബേസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് കിരീടം. ഫൈനലില്‍ ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സല്‍സനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്കോര്‍: 2… Read More
ജനങ്ങളുടെ പ്രതീക്ഷ പാര്ട്ടിയിലായിരുന്നില്ല തന്നിലായിരുന്നെന്ന് നരേന്ദ്ര മോഡി Story Dated: Sunday, March 15, 2015 08:02ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രതീക്ഷ പാര്ട്ടിയിലായിരുന്നില്ല തന്നിലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങള്‍ക്ക് വിശ്വസ്തനായ ഒരു നേതാവിനെ… Read More
ദമ്പതികളുടെ കിടപ്പറയും കുളിമുറിയും പരസ്യമാക്കി ഇതാ ഒരു ഹോട്ടല്‍ Story Dated: Sunday, March 15, 2015 08:07ലണ്ടന്‍: പുറം കാഴ്ചകള്‍ കണ്ടുറങ്ങാനും നഗരവുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിക്കാനുമിതാ ഒരു ഹോട്ടല്‍. പക്ഷേ ഒന്നോര്‍ക്കുക ഈ ഹോട്ടല്‍ മുറികളില്‍ സ്വകാര്യതകള്‍ക്ക് യാതൊരു സ്ഥാനവുമില… Read More
ഗോവധ നിരോധനത്തിനെതിരെ കോഴിക്കോട് ബീഫ് ഫെസ്റ്റിവല്‍ Story Dated: Sunday, March 15, 2015 08:19കോഴിക്കോട്: ഗോവധ നിരോധന നീക്കത്തിനെതിരെ കോഴിക്കോടും ബീഫ് ഫെസ്റ്റിവല്‍. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലാണ് കപ്പയും ബീഫും വിളമ്പി പ്രതിഷേധം രേഖപ്പെടുത്തിയത്. കപ്പയും ബീഫും വ… Read More
പള്ളി ആക്രമിച്ച സംഘം കുരിശിനു പകരം ഹനുമാന് വിഗ്രഹം പ്രതിഷ്ടിച്ചു Story Dated: Sunday, March 15, 2015 08:29ചണ്ഡിഗഢ്: ഹരിയാനയില്‍ നിര്‍മാണത്തിലിരുന്ന പള്ളി ആക്രമിച്ച് കുരിശിനു പകരം അക്രമികള്‍ ഹനുമാന് വിഗ്രഹം പ്രതിഷ്ടിച്ചു. സംഭവത്തില്‍ വില്ലിവാര്‍ഷ് പള്ളി അധികൃതര്‍ 14 പേര്‍ക്കെതിരെ പ… Read More