Story Dated: Saturday, February 7, 2015 01:38
വടകര: നാദാപുരത്ത് മനഃപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത്തരക്കാര്‍ക്കെതിരെ നിയമപരമായ നടപടി കര്‍ശനമായി തുടരും. സോഷ്യല്‍ മീഡിയയിലൂടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ശ്രമം നടക്കുന്നുണ്ട്. നാദാപുരം തൂണേരിയില്‍ കൊല്ലപ്പെട്ട സി.പി.എ പ്രവര്‍ത്തകന്‍ ഷിബിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കും. സംഘര്‍ഷത്തിലുണ്ടായ നഷ്ടം രേഖപ്പെടുത്താന്‍ സമിതി രൂപീകരിക്കും. വീടുകള്‍ തകര്‍ന്നവര്‍ക്കെല്ലം നഷ്ടപരിഹാരം നല്‍കും. അതിനുള്ള ശ്രമത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും സഹകരിക്കും. നാദാപുരത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി വടകര മിനി സിവില്‍ സ്‌റ്റേഷനില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിമാരായ രമേശ് ചെന്നിത്തല, എം.കെ മുനീര്‍, സി.പി.എം നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ബി.ജെ.പി യോഗത്തില്‍ നിന്നു വിട്ടുനിന്നു.
from kerala news edited
via IFTTT