Story Dated: Saturday, February 7, 2015 01:46
മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന ചിറക്കല്‍ രാധ കൊല്ലപ്പെട്ട കേസില്‍ വിധി ചൊവ്വാഴ്ച. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് രാധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് ഓഫീസ് സ്റ്റാഫും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്റ്റാഫംഗവുമായിരുന്ന ബിജു നായരും സുഹൃത്ത് ഷംസുദ്ദീനുമാണ് കേസിലെ പ്രതികള്‍.
കൊലപാതകം, ബലാത്സംഗം, ലൈംഗീകാതിക്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ബിജുവിന്റെ അവിഹിത ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയ രാധയെ കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ തള്ളിയെന്നാണ് 2043 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നത്.
മന്ത്രി ആര്യാടനെയും മകന്‍ ഷൗക്കത്ത് ആര്യാടനെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ കേസില്‍ വിധി എന്തുതന്നെയായാലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറെ പ്രധാന്യമുള്ളതാണ്.
from kerala news edited
via IFTTT