121

Powered By Blogger

Saturday, 7 February 2015

സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ കുറച്ചേയ്ക്കും







സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ കുറച്ചേയ്ക്കും


ന്യൂഡല്‍ഹി: കാര്യക്ഷമമായ നിയന്ത്രണംമൂലം സ്വര്‍ണം ഇറക്കുമതിയില്‍ കുറവുണ്ടായതിനെത്തുടര്‍ന്ന് ഇറക്കുമതിത്തീരുവയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. രണ്ട് മുതല്‍ നാല് ശതമാനം വരെ ഇളവായിരിക്കും നല്‍കുക. സ്വര്‍ണത്തിന്റെ ഇറക്കുമതി നിയന്ത്രണാതീതമായി കൂടിയതിനെത്തുടര്‍ന്നാണ് ഉയര്‍ന്ന ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയത്.

നിലവില്‍ 10 ശതമാനമാണ് തീരുവ. സ്വര്‍ണം ഇറക്കുമതിക്കായി കൂടുതല്‍ വിദേശ പണം കണ്ടെത്തേണ്ടി വന്നിരുന്നു. ഇത് കറന്റ് അക്കൗണ്ട് കമ്മിയില്‍ വന്‍ ഭീഷണിയാണ് ഉണ്ടാക്കിയിരുന്നത്.


രാജ്യത്തെ ആഭരണ നിര്‍മാണ വ്യവസായം പരിപോഷിപ്പിച്ച് കയറ്റുമതി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. ഏതാണ്ട് 35 ലക്ഷം പേര്‍ക്ക് ജോലി നല്‍കുന്ന ജെം ആന്‍ഡ് ജ്വല്ലറി മേഖലയ്ക്കായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


ഡിസംബറിലെ സ്വര്‍ണം ഇറക്കുമതി 39 ടണ്ണായാണ് കുറഞ്ഞത്. നവംബറില്‍ 152 ടണ്‍ സ്വര്‍ണം ഇറക്കുമതിയായി എത്തിയിരുന്നിടത്താണിത്. ആഭരണ കയറ്റുമതിയിലും 1.2 ശതമാനം കുറവുണ്ടായി. 266 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലയുടെ സംഭാവന.











from kerala news edited

via IFTTT