121

Powered By Blogger

Saturday, 7 February 2015

കോഴിക്കോടിന്റെ മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുക-സി.ഒ.ടി അസീസ്







ജിദ്ദ: ജിദ്ദയിലെ കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ ഭാരത് റിക്രിയേഷന്‍ ക്ലബി(ബി.ആര്‍.സി)ന്റെ പുതുവര്‍ഷ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ സി.ഒ.ടി അസീസ് മുഖ്യാതിഥിയായി സംസാരിച്ചു. ബി.ആര്‍.സിയുടെ ആദ്യ കാല അംഗം കെ.കെ ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഇ.വി മസീഹിന്റെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ബി.ആര്‍.സി ജനറല്‍ സെക്രട്ടറി നവാസ് എസ്.എം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി.വി കുഞ്ഞഹമ്മദ് ഭാരവാഹികളെയും വിശിഷ്ടാതിഥികളെയും പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റുമാരായ എന്‍.അന്ത്രു, സി.എ സുബൈര്‍, ട്രഷറര്‍ ലുഖ്മാന്‍ റസാക്ക്, ജനറല്‍ ക്യാപ്റ്റന്‍ കെ.എം ഫിറോസ്, വൈസ് ക്യാപ്റ്റന്‍ ഇ.വി അബ്ദുല്‍ അസീസ്, ജോയിന്റ് സെക്രട്ടറിമാരായ റാസിത്ത് അബ്ദുസ്സലാം, ഐ.എം.ജോഫിക്ക് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അക്ബര്‍ സി.എ, നിസാര്‍ കിന്‍സാന്റകം, ഉമ്മര്‍ സച്ചിന്‍, ഉമ്മര്‍ സജ്ജ, കഫീല്‍ വായക്കസമാന്റകം, അഹമദ് ഇര്‍ഷാന്‍, മുന്‍ഫീക്ക് അലി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജനറല്‍ ക്യാപ്റ്റന്‍ ഫിറോസ് സ്‌കോഡുകളുടെ മാര്‍ച്ച് പാസ്റ്റ് പ്രഖ്യാപനം നടത്തി. നാല് സ്‌കോഡുകളുടെ ക്യാപ്റ്റന്മാരായ മുജീബ് എസ്.എം, ഫഹീ കെ.വി, മുഹാജിര്‍ പി.വി, അമീന്‍ സഹാനി എന്നിവരെ കദീജാ ഹാരിസ് വേദിയിലേക്ക് ക്ഷണിച്ചു. സ്‌കോഡുകളുടെ പ്ലക്കാര്‍ഡുകളുമായി കൊച്ചു കുട്ടികളായ ഷെസാ ഉമ്മര്‍, വാഫിയ നവാസ്, അമാനി അമീന്‍ സഹാനി, ആയിഷ മസീഹ് അഹമ്മദ് എന്നിവര്‍ വേദിയിലേക്ക് മാര്‍ച്ച് ചെയ്തു.


ടൂര്‍ണമെന്റ് ഫിക്‌സച്ചറിനുള്ള നറുക്കെടുപ്പ് വോളിബോള്‍ കണ്‍വീനര്‍ കെ.വി സാലു നിര്‍വഹിച്ചു. ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് വോളിബോള്‍ ടൂര്‍ണമെന്റോടെ ഫിബ്രവരി 13ന് ശബാബിയ ഗ്രൗണ്ടില്‍ തുടക്കം കുറിക്കും. തുടര്‍ന്ന് ഫുട്‌ബോള്‍, ക്രിക്കറ്റ്, കുട്ടികളുടെ സ്‌പോര്‍ട്‌സ്, സ്ത്രീകളുടെ സ്‌പോര്‍ട്‌സ്, ഇസ്്‌ലാമിക മത്സരങ്ങള്‍, പെരുന്നാള്‍ ആഘോഷങ്ങള്‍ എന്നിവ അരങ്ങേറും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രോഗ്രാം കലണ്ടര്‍ സ്‌ക്രീനില്‍ തല്‍സമയം പ്രദര്‍ശിപ്പിച്ചത് വ്യത്യസ്ഥ അനുഭവമായി.

ലക്കി ഡ്രോയിലും ഫണ്‍ എന്‍ര്‍ടെയ്ന്‍മെന്റിലുമായി ഇരുപത് പേര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.വി കുഞ്ഞഹമ്മദ് നന്ദി രേഖപ്പെടുത്തി.











from kerala news edited

via IFTTT