121

Powered By Blogger

Saturday, 7 February 2015

ഗെയിംസ്‌: അഴിമതി അന്വേഷിച്ചാല്‍ കുടുങ്ങുന്ന ചിലരുണ്ടെന്ന്‌ തിരുവഞ്ചൂര്‍









Story Dated: Saturday, February 7, 2015 05:29



mangalam malayalam online newspaper

കോട്ടയം: ദേശീയ ഗെയിംസ്‌ അഴിമതിയെക്കുറിച്ച്‌ അന്വേഷിച്ചാല്‍ കുടുങ്ങുന്ന ചിലരുണ്ടെന്ന്‌ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. അന്വേഷണം നടത്തിയാല്‍ കുടുങ്ങുന്ന ചിലരുണ്ട്‌. എന്നാല്‍ അവരുടെ പേര്‌ താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ദേശീയ ഗെയിംസിന്റെ തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്‌.


മുന്‍ കായിക മന്ത്രി ഗണേശ്‌ കുമാറിന്റെയും എം വിജയ കുമാറിന്റെയും കാലത്താണ്‌ തീരുമാനങ്ങള്‍ എടുത്തത്‌. ഗെയിംസ്‌ ബജറ്റില്‍ ഒപ്പിട്ടതും ഗണേശ്‌ കുമാറും വിജയകുമാറുമാണ്‌. തന്റെ ഉത്തരവാദിത്വത്തില്‍ ഒരു നയാപൈസ പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ദേശീയ ഗെയിംസിന്റെ തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്‌. ഏത്‌ അന്വേഷണവും നേരിടാന്‍ തയ്യറാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


2007 മുതലുള്ള ഫണ്ട്‌ വിനിയോഗം സമഗ്രമായി അന്വേഷിച്ച്‌ സത്യം പുറത്ത്‌ കൊണ്ടുവരും. ദേശീയ ഗെയിംസുമായി വിദൂര ബന്ധം പോലും ഇല്ലാത്ത വേദികള്‍ക്കായി കോടികള്‍ ചെലവഴിച്ചതായും തിരുവഞ്ചൂര്‍ ആരോപിച്ചു. ആലപ്പുഴയിലെ ഇ.എം.എസ്‌ സ്‌റ്റേഡിയത്തിന്‌ അഞ്ച്‌ കോടി ചെലവഴിച്ചു. മുന്‍ കായിക മന്ത്രി എം. വിജയകുമാറിന്റെ മണ്ഡലത്തിലുള്ള തങ്കമ്മ സ്‌റ്റേഡിയത്തിന്‌ പോലും ദേശീയ ഗെയിംസ്‌ ഫണ്ടില്‍ നിന്ന്‌ തുക വകമാറ്റി. ഇത്തരം ക്രമക്കേടുകള്‍ പരിശോധിച്ച്‌ വരികയാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT