Story Dated: Saturday, February 7, 2015 02:49
പട്‌ന: ബിഹാറില്‍ ഭരണ പ്രതിസന്ധി അയയുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ജിതന്‍ റാം മാഞ്ചി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ജനതാദള്‍ യുണൈറ്റഡ് മുതിര്‍ന്ന നേതാവ് നിതീഷ് കുമാറിനു വേണ്ടിയാണ് പദവിയൊഴിയുക. പകരം മാഞ്ചിക്ക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനമോ സ്പീക്കര്‍ പദവിയോ നല്‍കും. പാര്‍ട്ടി നേതൃത്വം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് മാഞ്ചിയെ അനുനയിപ്പിച്ചത്. ജെ.ഡി.യുവിലെ 115ല്‍ 104 എം.എല്‍.എമാരും നിതീഷിന് പിന്തുണ എഴുതി അറിയിച്ചിരുന്നു. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും നിതീഷിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ മാഞ്ചി നിതീഷിനെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു നിലപാടു മാറ്റം അറിയിക്കുകയായിരുന്നു.
നേരത്തെ നിതീഷിന്റെ വരവ് തടയുന്നതിനായി നിയമസഭ പിരിച്ചുവിടാന്‍ പോലും മാഞ്ചി ആലോചിച്ചിരുന്നു. ഇതിനായി അടിയന്തര മന്ത്രിസഭാ യോഗവും വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാഞ്ചിക്ക് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവും ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പകരം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള മാഞ്ചി മേയ് 17ന് മുഖ്യമന്ത്രിയായി. എന്നാല്‍ പാര്‍ട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിച്ച മാഞ്ചി സ്വന്തം തീരുമാനപ്രകാരം സര്‍ക്കാരിനെ നയിച്ചു. നിതീഷിന്റെ വിശ്വസ്തരായിരുന്ന മന്ത്രിമാരെയും സുപ്രധാന തസ്തികയിലെ ഉദ്യോഗസ്ഥരെയും മാറ്റി പകരം ദളിത് വിഭാഗക്കാരെ നിയമിച്ച് ഭരണത്തില്‍ പിടിമുറുക്കാന്‍ മാഞ്ചി ശ്രമിച്ചിരുന്നു. മോഡി സ്തുതിയും പതിവാക്കിയതോടെയാണ് മാഞ്ചിയെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇതിനെ ചൊല്ലി ഇന്നലെ മാഞ്ചിയുടെയും നിതീഷിന്റെയും അനുയായികള്‍ പാര്‍ട്ടി ആസ്ഥാനത്തിനു മുന്നില്‍ ഏറ്റുമുട്ടിയ സാഹചര്യം വരെയുണ്ടായി. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് എന്ന സൂചനയും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മാഞ്ചി ഒത്തുതീര്‍പ്പിന് വഴങ്ങിയത്.
from kerala news edited
via IFTTT