Story Dated: Saturday, February 7, 2015 04:02
ആഗ്ര: കേള്‍ക്കുമ്പോള്‍ വിശ്വാസമെന്നോ അന്ധവിശ്വാസമെന്നോ തോന്നാം. എന്നാല്‍ ഇത് സത്യമാണ്. ആഗ്രയില്‍ ഒരു പാമ്പിന്റെ ശിവഭക്തിയാണ് നാട്ടിലെങ്ങും പാട്ടായിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ശിവപൂജ ചെയ്യുകയാണ് ഈ പാമ്പ്.
സലീംബാദ് ഗ്രാമത്തിലാണ് ഈ ഭക്തനുള്ളത്. പതിനഞ്ചു വര്‍ഷമായി മുടങ്ങാതെ ശിവക്ഷേത്രത്തിലെത്തുന്ന പാമ്പ് അഞ്ചു മണിക്കൂറോളം ശിവലിംഗത്തിനു സമീപം പ്രാര്‍ത്ഥനയില്‍ മുഴുകും. തുടര്‍ന്ന് ആരെയും ശല്യപ്പെടുത്താതെ മടങ്ങിപ്പോകുകയാണ് പതിവ്.
ക്ഷേത്രത്തിലെ പൂജാരിയും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. രാവിലെ പത്തു മണിയോടെ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ അവസാനിക്കും. ഈ സമയം ക്ഷേത്രത്തിലെത്തുന്ന പാമ്പ് വൈകിട്ട് മൂന്നു മണിവരെ ശിവലിംഗത്തിനു സമീപം കഴിയും. ഈ സമയം മറ്റാരും ക്ഷേത്രത്തില്‍ പ്രവേശിക്കാറില്ലെന്നും പൂജാരി പറഞ്ഞു.
from kerala news edited
via IFTTT