Story Dated: Sunday, February 8, 2015 09:36
ന്യൂഡല്‍ഹി: ഡല്‍ഹി ഫലപ്രഖ്യാപനം ചൊവ്വാഴ്‌ച പുറത്തുവരാനിരിക്കെ ഫലം എന്തായാലും അതിന്റെ ഉത്തരാദിത്വം താന്‍ ഏറ്റെടുക്കുമെന്ന് കിരണ്‍ബേദി. എക്‌സിറ്റ് പോളുകള്‍ ആംആദ്‌മിക്ക് സുനിശ്‌ചിത വിജയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഫലം പ്രഖ്യാപിക്കുന്നത് വരെ കാണാമെന്നാണ് ബേദിയുടെ നിലപാട്.
ബേദിയുടെ എതിരാളി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. ആംആദ്‌മിപാര്‍ട്ടി 41 സീറ്റുകള്‍ എങ്കിലും നേടുമെന്നാണ് പ്രവചനം. ബിജെപി 27 സീറ്റും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളും നേടും. അതേസമയം ബിജെപി തന്നെ മുന്നിലെത്തുമെന്ന് കിരണ്‍ബേദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. റെക്കോഡ് പോളിംഗ് നടന്ന ഡല്‍ഹിയില്‍ ശനിയാഴ്‌ച പോള്‍ ചെയ്‌തത് 67.1 ശതമാനം വോട്ടുകളായിരുന്നു.
മുന്‍ പോലീസ് ഓഫീസര്‍ കൂടിയായിരുന്ന കിരണ്‍ബേദി ബിജെപിയില്‍ എത്തിയത് കഴിഞ്ഞ മാസം മാത്രമാണ്. ഉടന്‍ തന്നെ ഇവരെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി ആക്കുന്നതിനുള്ള തീരുമാനം പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. മെയില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനായെങ്കിലും ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനോട് എതിരിടാന്‍ കഴിയുന്ന ഒരു മികച്ച നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞിരുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനായിരുന്നു കിരണ്‍ബേദിയെ ഉയര്‍ത്തിക്കൊണ്ടു വന്നത്.
കിരണ്‍ബേദി ഒരു മിടുക്കിയായ സ്‌ത്രീയാണെങ്കിലും അവര്‍ തെരഞ്ഞെടുത്ത പാര്‍ട്ടി തെറ്റായിപ്പോയെന്നാണ് ബേദി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ കെജ്രിവാളിന്റെ കമന്റ്. ബിജെപി അവരെ ബലിയാടാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം മോഡി ഫാക്‌ടര്‍ അല്ലെന്ന് വരുത്താന്‍ ബിജെപി ഇപ്പോഴേ ശ്രമം തുടങ്ങിയിട്ടുണ്ട്. മോഡിയെ രക്ഷിക്കാന്‍ പാര്‍ട്ടിക്കുളളിലെ ഉള്‍പ്പോരുകളെയാണ് കുറ്റം പറയുന്നത്.
from kerala news edited
via IFTTT