121

Powered By Blogger

Saturday, 7 February 2015

ഡല്‍ഹിയില്‍ വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു; ഒരു മണി വരെ 34% പോളിംഗ്‌









Story Dated: Saturday, February 7, 2015 02:53



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി നിയസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ്‌ പുരോഗമിക്കുന്നു. ഉച്ചയ്‌ക്ക് ഒരു മണി വരെ 34 ശതമാനം പോളിംഗ്‌ രേഖപ്പെടുത്തി. 70 അംഗ നിമയസഭയിലേക്ക്‌ 1.33 കോടി വോട്ടര്‍മാരാണ്‌ വോട്ട്‌ രേഖപ്പെടുത്തുന്നത്‌. ബി.ജെ.പി മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി കിരണ്‍ ബേദിയും എ.എ.പി മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി അരവിന്ദ്‌ കെജ്രിവാളും വിജയപ്രതീക്ഷ പ്രകടിപ്പിച്ചു. ബേദിയും കെജ്രിവാളും കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി അജയ്‌ മാക്കനും രാവിലെ തന്നെ വോട്ട്‌ രേഖപ്പെടുത്തി.


ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരി, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ഷന്‍ എന്നിവരും രാവിലെ തന്നെ വോട്ട്‌ രേഖപ്പെടുത്തി. ബി.ജെ.പിക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന്‌ ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പൂര്‍വ സര്‍വേകള്‍ തള്ളിക്കളയുന്നതായും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. മുഴുവന്‍ വോട്ടര്‍മാരും വോട്ട്‌ രേഖപ്പെടുത്തണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു.


12,000ത്തില്‍ അധികം പോളിംഗ്‌ സ്‌റ്റേഷനുകളുള്ളതില്‍ 714 പോളിംഗ്‌ സ്‌റ്റേഷനുകള്‍ പ്രശ്‌നബാധിതമാണ്‌. സുരക്ഷയ്‌ക്കായി 64,000 പോലീസുകാരെയാണ്‌ നിയമിച്ചിരിക്കുന്നത്‌.










from kerala news edited

via IFTTT