Story Dated: Saturday, February 7, 2015 03:14
കല്‍പ്പറ്റ: ശുചിത്വപൂര്‍ണമായ മത്സ്യമാര്‍ക്കറ്റുകളുടെ ശൃംഖലയില്‍ ഉള്‍പ്പെടുത്തി സംസ്‌ഥാന തീരദേശവികസന കോര്‍പ്പറേഷന്‍ കല്‍പ്പറ്റയിലും ബത്തേരിയിലും നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ തുറന്നു. ഫിഷറീസ്, തുറമുഖ, എക്‌സൈസ് വകുപ്പു മന്ത്രി കെ. ബാബുവാണ് ഇന്നലെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെയാണ് തീരദേശവികസന കോര്‍പ്പറേഷന്‍ ആധുനിക മത്സ്യ മാര്‍ക്കറ്റുകള്‍ സ്‌ഥാപിക്കുന്നത്. ബത്തേരിയില്‍ 196.56 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റില്‍ 29 സ്‌റ്റാളുകളുള്ള ചില്ലറ വില്‍പന ബ്ലോക്കും എട്ട് സ്‌റ്റാളുകള്‍, ലേല ഹാള്‍, ടോയ്‌ലറ്റ് സംവിധാനം, എന്നിവയോടുകൂടിയ മൊത്ത വില്‍പന ബ്ലോക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ളേക്ക് ഐസ് സംവിധാനവും മലിനജല സംസ്‌ക്കരണ യൂണിറ്റും മാര്‍ക്കറ്റില്‍ സജ്‌ജമാക്കുമെന്ന് മന്ത്രി അറിയിച്ചു.
148.72 ലക്ഷം രൂപ അടങ്കല്‍ തുകയില്‍ കല്‍പ്പറ്റയില്‍ നിര്‍മ്മിച്ച മാര്‍ക്കറ്റില്‍ 22 വിപണന സ്‌റ്റാളുകള്‍, 14 മൊത്ത വില്‍പ്പന സ്‌റ്റാളുകള്‍, ലേല ഹാള്‍, ടോയ്‌ലറ്റ് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. മലിന ജല സംസ്‌ക്കരണ യൂണിറ്റും മാര്‍ക്കറ്റില്‍ സ്‌ഥാപിക്കും. ഈ സൗകര്യങ്ങള്‍ക്കു പുറമെ സംസ്‌ഥാനത്തെ എല്ലാ മത്സ്യ വിപണന കേന്ദ്രങ്ങളിലും വഴുക്കലില്ലാത്തതും ശുചിത്വം ഉറപ്പാക്കുന്നതുമായ വ്യവസായിക ടൈലുകള്‍ പാകിയ തറകളും ഗുണമേയുള്ള പ്ലംബിംഗ്, ഇലക്‌ട്രിക് പ്രവൃത്തികളും കുടിവെള്ള സൗകര്യവും വാഹന പാര്‍ക്കിംഗും ലഭ്യമാക്കുന്നുണ്ട്.
from kerala news edited
via IFTTT