Story Dated: Sunday, February 8, 2015 10:53
ചെന്നൈ: തമിഴ്‌നാട്ടിലെ മുന്‍ മത്സ്യബന്ധനവകുപ്പ് മന്ത്രി കെ.പി.പി സാമിയുടെ മകന്‍ ഇനിയവന്‍ ആകാശ്(26)തൂങ്ങി മരിച്ച നിലയില്‍. തിരുവട്ടിയൂരുള്ള വീട്ടിലാണ് ഇനിയവന്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ വഴക്കാണ് ഇനിയവന്റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡി.എം.കെ നേതാവകയ സാമിയുടെ മൂത്ത പുത്രനാണ് ഇനിയവന്‍.
ഇന്നലെ രാത്രി വൈകി വീട്ടിലെത്തിയ ഇനിയവന്‍ മുറിയില്‍ കയറി വാതിലടച്ചു. ഇന്ന് രാവിലെയായിട്ടും ഇനിയവന്‍ പുറത്ത് എത്താത്തതില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് വീട്ടുകാര്‍ മുറിയുടെ വാതില്‍ തകര്‍ത്തപ്പോഴാണ് ഇനിയവന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഇനിയവനെ തിരുവട്ടിയൂരുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ഇനിയവന്റെ മരണം ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഇനിയവന്റെ വിവാഹം കഴിഞ്ഞിരുന്നു. ആറുമാസം പ്രായമായ കുട്ടിയും ഇവര്‍ക്കുണ്ട്. രോഗത്തെ തുടര്‍ന്ന് സാമിയുടെ ഭാര്യ അടുത്തിടയ്‌ക്കാണ് മരിച്ചത്. ഇനിയവന്റെ സഹോദരി കുടുംബവുമായി ഓസ്‌ട്രേലിയിലാണ് താമസം. സഹോദരന്‍ ഇനിയവനൊപ്പം തിരുവട്ടിയൂരുള്ള വീട്ടിലാണ് താമസം.
from kerala news edited
via IFTTT