121

Powered By Blogger

Saturday, 7 February 2015

നീതി ആയോഗ്‌ യോഗം തുടങ്ങി; പ്രതീക്ഷയോടെ കേന്ദ്രസര്‍ക്കാര്‍









Story Dated: Sunday, February 8, 2015 12:14



mangalam malayalam online newspaper

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഥമ പരിഷ്‌ക്കരണം എന്ന രീതിയില്‍ ശ്രദ്ധേയമായ നീതി ആയോഗിന്റെ ആദ്യ യോഗം തുടങ്ങി. ഡല്‍ഹിയില്‍ പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തി​ന്റെ വസതിയില്‍ നടക്കുന്ന യോഗം സംസ്‌ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള മികച്ച ആശയവിനിമയമായി മാറുമെന്നാണ്‌ കേന്ദ്രസര്‍ക്കാരി​ന്റെ പ്രതീക്ഷ.


രാവിലെ 10 മണിയോടെ തുടങ്ങിയ യോഗത്തില്‍ കേരളത്തില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ഭരത്ഭൂഷണും പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്നന്റ് ജനറല്‍മാരും യോഗത്തില്‍ പങ്കെുടക്കുന്നുണ്ട്. ബജറ്റ്‌ സമ്മേളനത്തിന്‌ മുമ്പായി സംസ്‌ഥാനങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കേണ്ട വിഷയങ്ങളും തമ്മിലുള്ള ഒരു ക്രോഡീകരണം ആണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞയാഴ്‌ച വിദഗ്‌ദ്ധരുടെ ഒരു ആലോചനായോഗം ചേര്‍ന്നിരുന്നു.


സര്‍ക്കാരിന്റെ സ്വച്‌ഛ് ഭാരത്‌ മിഷന്‍, ബേട്ടി ബചാവോ ബേഠി പഠാവോ, സ്‌മാര്‍ട്ട്‌ സിറ്റി, മേക്ക്‌ ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ എങ്ങിനെ മികച്ച രീതിയില്‍ നടപ്പാക്കാമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഐഐടി, കാന്‍സര്‍ സെന്റര്‍, എയിംസ്, ശബരിമല പ്രശ്നങ്ങളായിരിക്കും കേരളം പ്രധാനമായും മുന്നില്‍ വെയ്ക്കുക. പാലക്കാട് ഐഐടി യ്ക്ക് ​വേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിന് കൂടുതല്‍ സഹായം ലഭ്യമാക്കാന്‍ ആവശ്യപ്പെടും.


എയിംസിനായി കണ്ടെത്തിയിരിക്കുന്ന 5 സ്ഥലങ്ങളുടെ പരിശോധനകള്‍, കാക്കനാട്ട് കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി സഹായം വകയിരുത്തല്‍ ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്താനുള്ള സാധ്യതകള്‍ എന്നിവയായിരിക്കും കേരളം കേന്ദ്രത്തിന് മു​ന്നിലേക്ക് വെയ്ക്കാനിരിക്കുന്ന പ്രധാന ആശയങ്ങള്‍. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്‌ തൊട്ടു പിന്നാലെയാണ്‌ നീതി ആയോഗ്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌. ജനുവരി 1 മുതല്‍ നിലവില്‍ വരികയും ചെയ്‌തു.










from kerala news edited

via IFTTT

Related Posts:

  • ദിലീപ് ചിത്രത്തില്‍ ഷക്കീലയും സന്തോഷ് പണ്ഡിറ്റും സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റായിരുന്ന ശ്രീബാല.കെ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം ഷക്കീലയും സന്തോഷ് പണ്ഡിറ്റും. മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് ഷൂട്ടിങ് തുടങ്ങുന്ന സിനിമ ഇ ഫോര്‍ എന്റര്‍ടെയിന്… Read More
  • വി.അന്തോനീസിന്റെ നൊവേനയും ദിവ്യബലിയും വി.അന്തോനീസിന്റെ നൊവേനയും ദിവ്യബലിയുംPosted on: 09 Mar 2015 മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ വിശുദ്ധഅന്തോനീസിന്റെ നൊവേനയും ദിവ്യബലിയും മാര്‍ച്ച് 10 ന് നടക്കും. നോര്‍ത്തെന്‍ഡിലെ സെന്റ് ഹില്‍ഡസ് ദേവാലയത്തില്‍ രാത്രി 7 മണ… Read More
  • ഹൗ ഓള്‍ഡ് ആര്‍ യു ഇനി 36 വയതിനിലെ 36 വയതിനിലെ. ഹൗള്‍ ഓള്‍ഡ് ആര്‍ യു എന്ന ഹിറ്റ് ചിത്രം തമിഴിലേക്കെത്തുന്നത് ഈ പേരിലാണ്. മലയാളത്തില്‍ മഞ്ജുവാര്യരുടെ തിരിച്ചുവരവിന് വേദിയായ ചിത്രം തമിഴില്‍ ജ്യോതികയുടെ തിരിച്ചുവരവാണ് ആഘോഷമാക്കുന്നത്.സിനിമയില്‍ മഞ്ജുവിന്റ… Read More
  • ഒരു തുളളി ഇന്ധനമില്ലാതെ സോളാര്‍ ഇമ്പള്‍സ്‌ 2 ലോകം ചുറ്റുന്നു Story Dated: Monday, March 9, 2015 12:58അബുദാബി: ഹരിത ഇന്ധനത്തെ പ്രോത്സാഹിപ്പിക്കാന്‍ സോളാര്‍ ഇമ്പള്‍സ്‌ 2 എന്ന ചെറു സോളാര്‍ വിമാനം ലോകം ചുറ്റിപ്പറക്കല്‍ ആരംഭിച്ചു, ഒരു തുളളി ഇന്ധനം കത്തിക്കാതെ! യാത്രയുടെ ആദ്യ പാദത്തില… Read More
  • ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനം ജി.കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനംPosted on: 09 Mar 2015 സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റി പ്രസി.അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട, ഭാരവാഹികളായ മനു സ… Read More