Story Dated: Saturday, February 7, 2015 04:25
കോട്ടയം: ധനകാര്യമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ വീണ്ടും പി.സി ജോര്‍ജ്. കെ.എം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്‌നം ഉണ്ടാകില്ലെന്ന് പറയുന്നത് ചില നേതാക്കളുടെ വിവരക്കേടു മൂലമാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭയില്‍ സംഘര്‍ഷാവസ്‌ഥ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മാണിയുടെ ബജറ്റ് അവതരണത്തിനെതിരെ വലിയ പ്രക്ഷോഭം നടത്തുവാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. ചോരപ്പുഴ ഒഴുകുന്ന നിയസഭ ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
from kerala news edited
via IFTTT