121

Powered By Blogger

Saturday, 7 February 2015

കൊക്കെയ്‌ന്‍ കേസ്‌: ആഷിക്‌ അബുവിന്റെ വേശ്യാ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം









Story Dated: Saturday, February 7, 2015 05:03



mangalam malayalam online newspaper

കൊച്ചി: കൊക്കെയ്‌ന്‍ കേസുമായി ബന്ധപ്പെട്ട്‌ മംഗളം പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെ സംവിധായകന്‍ ആഷിക്‌ അബു ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത സ്‌റ്റാറ്റസിലെ വേശ്യാ പ്രയോഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ആഷിക്കിന്റെ വേശ്യാ പ്രയോഗം സ്‌ത്രീ വിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുന്നത്‌. ആഷിക്‌ അബു പ്രതിഷേധം രേഖപ്പെടുത്താന്‍ ഉപയോഗിച്ച പദപ്രയോഗം പ്രതിഷേധിക്കപ്പെടേണ്ടതാണെന്ന്‌ സോഷ്യല്‍ മീഡിയില്‍ വിയോജനക്കുറിപ്പ്‌ എഴുതിയവര്‍ ചൂണ്ടിക്കാട്ടുന്നു.


പ്രശസ്‌ത മാധ്യമപ്രവര്‍ത്തക അനുപമ വെങ്കിടേഷ്‌, യുവ മാധ്യമപ്രവര്‍ത്തക സിത്താര ശ്രീലയം, സോഷ്യല്‍ മീഡിയ ആക്‌റ്റിവിസ്‌റ്റ് മായാ ലീല തുടങ്ങിയവരാണ്‌ ആഷിക്കിന്റെ പോസ്‌റ്റിലെ സ്‌ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടി ആദ്യം രംഗത്ത്‌ വന്നത്‌. സ്‌ത്രീയെ ശരീരമായി മാത്രം കാണുന്ന ആണ്‍ മേല്‍ക്കോയ്‌മ സംസ്‌കാരത്തില്‍ നിന്നാണ്‌ ഇത്തരം പദപ്രയോഗങ്ങള്‍ വരുന്നതെന്ന്‌ ആഷിക്കിന്റെ പോസ്‌റ്റിനെതിരെ പ്രതികരിച്ചവര്‍ ചൂണ്ടിക്കാട്ടുന്നു.


ആഷിക്‌ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്‌ത്രവും അടിസ്‌ഥാനപരമായി മനസിലുറച്ചു പോയ ചില ചിന്തകളും തമ്മിലുള്ള ഈ പൊരുത്തക്കേട്‌ അപകടകരം തന്നെയാണ്‌ എന്നത്‌ താങ്കളും മനസിലാക്കുന്നുണ്ടാകുമല്ലോ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ്‌ അനുപമ പേസ്‌റ്റ് അവസാനിപ്പിക്കുന്നത്‌. നിങ്ങള്‍ സിനിമകളിലൂടെ വിളമ്പുന്ന സ്‌ത്രീവിരുദ്ധത പോരാഞ്ഞിട്ടാണോ ധാര്‍മ്മിക രോഷത്തിന്റെ പേരിലെ ഈ പ്രകടനം? പുരുഷന്മാരെന്ന സ്വാര്‍ത്ഥ ലാഭ മോഹികള്‍ ചെയ്യുന്ന അത്ര വഞ്ചനയൊന്നും വേശ്യാവൃത്തിയിലില്ലെന്ന്‌ സോഷ്യല്‍ മീഡിയ ആക്‌റ്റിവിസ്‌റ്റ് മായാ ലീല ചൂണ്ടിക്കാട്ടുന്നു. സ്‌ത്രീയെ ശരീരമായി കാണുന്ന ആണ്‍കോയ്‌മാ സംസ്‌കാരമാണ്‌ വേശ്യകളെ സൃഷ്‌ടിക്കുന്നത്‌ എന്നിരിക്കെ താങ്കള്‍ ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തനം വേശ്യാവൃത്തിയോടല്ല താരമത്യപ്പെടുത്തേണ്ടിയിരുന്നതെന്നാണ്‌ സിത്താരയുടെ വിമര്‍ശനം.










from kerala news edited

via IFTTT