Story Dated: Sunday, February 8, 2015 10:35
ന്യൂഡല്‍ഹി: ജെ.ഡി.യു പുറത്താക്കിയ ബീഹാര്‍ മുഖയമന്ത്രി ജീതന്‍ റാം മാഞ്ചി ഇന്ന് ഡല്‍ഹിയില്‍ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. ബീഹാര്‍ മുഖ്യമന്ത്രി സ്‌ഥാനം രാജി വെച്ചിട്ടില്ലാത്ത മാഞ്ചി നീതി ആയോഗിന്റെ പ്രഥമ യോഗത്തില്‍ പങ്കെടുക്കാന്‍ മാഞ്ചി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
നിയമസഭാകക്ഷി നേതൃസ്‌ഥാനത്തുനിന്ന് ജെ.ഡി.യു പുറത്താക്കിയെങ്കിലും മാഞ്ചി ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചിട്ടില്ല. മാഞ്ചി ജെ.ഡി.യു വിടുമെന്നും ബിജെപിയില്‍ എത്തിയേക്കുമെന്നുമുള്ള അഭ്യുഹങ്ങള്‍ ശക്‌തമായരിക്കെയാണ് മാഞ്ചി ഡല്‍ഹിയില്‍ എത്തിയിട്ടുള്ളതും ബിജെപി നേതാക്കളുമായുള്ള ചര്‍ച്ച നടക്കുകയും ചെയ്യുന്നത്. ഇന്നലെ രാത്രിയിലാണ് മാഞ്ചി ഡല്‍ഹിയിലെത്തിയത്.
ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടക്കുമോ എന്ന കാര്യത്തിലും ബീഹാര്‍ മുഖ്യമന്ത്രി മൗനത്തിലാണ്. അതിനിടെ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ജെ.ഡി.യു ഇന്ന് അവകാശവാദം ഉന്നയിക്കും. ഈ സാഹചര്യത്തില്‍ ബിജെപി പിന്തുണയോടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമോ എന്നാണ് മാഞ്ചി നോക്കുന്നത്.
കഴിഞ്ഞ ദിവസം ബീഹാറിലെ പിന്തുണ പരിശോധിക്കാന്‍ മാഞ്ചി ക്യാബിനറ്റ് മീറ്റിംഗ് വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ 20 മന്ത്രിമാര്‍ നിതീഷിന് പിന്നില്‍ നില്‍ക്കാനാണ് താല്‍പ്പര്യപ്പെട്ടത്. എട്ടു പേര്‍ മാത്രമാണ് മാഞ്ചിയെ പിന്തുണച്ചത്. 20 മന്ത്രിമാരും ഗവര്‍ണറിന് തങ്ങളുടെ രാജിക്കത്ത് അയച്ചു കഴിഞ്ഞിരിക്കുകയാണ്. അതേസമയം ദളിത് നേതാവിനെ ചാക്കിടാന്‍ ബിജെപി ഒരുങ്ങിക്കഴിഞ്ഞതായും വിവരമുണ്ട്.
from kerala news edited
via IFTTT