Story Dated: Saturday, February 7, 2015 03:23

ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഇനി ഗോ വധം, മൃഗക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളെ ഗുണ്ടാ നിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവയ്ക്കു പുറമേ മനുഷ്യക്കടത്ത്, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യം, ലൈംഗിക ചൂഷണം, നിയമവിരുദ്ധമായ അവയവമാറ്റം, വനനിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍, നിര്‍ബന്ധിത തൊഴില്‍, കള്ളപ്പണം വെളുപ്പിക്കല്‍, യാചന തുടങ്ങിയവയെയും ഗുണ്ടാ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഇതു സംബന്ധിച്ച ഉത്തര്‍പ്രദേശ് കണ്ട്രോള് ഓഫ് ഗുണ്ടാ (ഭേദഗതി) ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ രാം നായിക് വെള്ളിയാഴ്ച അംഗീകരിച്ചു. 1970ലെ യു.പി ഗുണ്ടാ ആക്ട് പരിഷകരിച്ച് കൂടുതല്‍ കുറ്റകൃത്യങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ് ഓര്‍ഡിനന്‍സ് എന്ന് രാജ്ഭവന് വക്താവ് അറിയിച്ചു.
ഈ മാസം 18ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനുള്ള ബില്ലുകള്‍ അവതരിപ്പിക്കും.
from kerala news edited
via
IFTTT
Related Posts:
വയലാറിന്റെ സര്ഗസംഗീതത്തിന് നൃത്താവിഷ്കാരമൊരുക്കി പേരക്കുട്ടികള്‍ Story Dated: Wednesday, January 28, 2015 02:30ചേര്‍ത്തല: വയലാറിന്റെ ഗന്ധസംഗീതത്തിന് നൃത്താവിഷ്ക്കാരവുമായി പേരക്കുട്ടികള്‍. ഇപ്റ്റ ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭാഗമായാണ് ചേര്‍ത്തല നഗരസഭ ടൗണ്‍ ഹാളില്‍ വയലാര്‍ രാമവര്‍മ… Read More
ചെട്ടികുളങ്ങരയില്‍ ഇന്ന് മകരഭരണി മഹോത്സവം Story Dated: Wednesday, January 28, 2015 02:30മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തില്‍ മകര ഭരണി മഹോത്സവം ഇന്നു നടക്കും. ഇതോടനുബന്ധിച്ച് ക്ഷേത്രത്തില്‍ സനാതനധര്‍മ്മ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ നടന്നുവന്ന സപ്ത… Read More
കാദീശാ കത്തീഡ്രലില്‍ പെരുന്നാളിന് കൊടിയേറി Story Dated: Wednesday, January 28, 2015 02:30കായംകുളം: കാദീശാ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകയുടെ പെരുന്നാളിനു കൊടിയേറി. ഇതോടനുബന്ധിച്ചു നടന്ന കുര്‍ബാനയ്ക്ക് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത … Read More
സംഘകൃഷിയില്നിന്നു നൂറുമേനി വിളവ് Story Dated: Wednesday, January 28, 2015 02:33ചിറ്റാര്‍: കൃഷിചെയ്ത് അനുഭവ സമ്പത്തില്ലാത്ത ഒരുപറ്റം യുവാക്കളുടെ കഠിന പ്രയത്നം ഫലം കണ്ടു. ചിറ്റാര്‍ പന്നിയാര്‍ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബ്രദേഴ്സ് സ്വയം സഹായ… Read More
വെട്ടോലിമലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; ഇരുപതുദിവസമായി പൈപ്പുവെള്ളവുമില്ല Story Dated: Wednesday, January 28, 2015 02:33വെട്ടോലിമല: വെട്ടോലിമല പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ചെന്നീര്‍ക്കര പഞ്ചായത്തിലെ ആറാം വാര്‍ഡായ ഇവിടെ കിണറുകളെല്ലാം വറ്റിവരണ്ട നിലയിലാണ്. കുടിവെള്ളം കിട്ടാതെ ജ… Read More