121

Powered By Blogger

Friday, 16 October 2020

ഉത്സവകാല വില്പന: ചട്ടലംഘനത്തിന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

അടുത്തയിടെ കൊണ്ടുവന്ന നിയമം പാലിക്കാതിരുന്നതിനെതുടർന്ന് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ നോട്ടീസയച്ചു. ഉത്പന്നം നിർമിച്ച രാജ്യം ഏതാണെന്ന് രേഖപ്പെടുത്തണമെന്ന നിയമമാണ് ആമസോൺ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ലംഘിച്ചതെന്ന് നോട്ടീസിൽ പറയുന്നു. ഏതെങ്കിലുംതരത്തിലുള്ള നടപടിയെടുക്കാതിരിക്കാൻ കാരണംകാണിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. 15 ദിവസമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഇ-കൊമേഴ്സ് ഭീമന്മാരുടെ ഉത്സവ വിലക്കിഴിവ് വില്പന നടക്കുന്നതിനിടെയാണ് സർക്കാരിന്റെ നോട്ടീസ് സ്ഥാപനങ്ങൾക്ക് ലഭിച്ചത്. ആദ്യത്തെ ലംഘനത്തിന് 25,000 രൂപവരെ പിഴയീടാക്കാൻ കഴിയും. ആവർത്തിച്ചാൽ 50,000 രൂപ പിഴയോ തടവോ ആണ് ശിക്ഷ. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ നിലവിലെ വിൽപന ചട്ടം ലഘിച്ചതായി ഉപഭോക്തൃകാര്യ മന്ത്രാലയവും ഭക്ഷ്യ-പൊതുവിതരണ വകുപ്പുംഅറിയിച്ചു. സെപ്റ്റംബർ 30നകം സ്ഥാപനങ്ങൾ നിയമം നടപ്പാക്കണമെന്ന് കഴിഞ്ഞ ജൂലായിലാണ് കേന്ദ്രം നിർദേശിച്ചത്. കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ ഉത്സവസീസൺ വില്പനയിലെ ചട്ടവിരുദ്ധനിലാപാട് അന്വേഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. E-commerce companies get notices for not displaying country of origin

from money rss https://bit.ly/3o9P4QO
via IFTTT

സ്വര്‍ണവില പവന് 80 രൂപകൂടി 37,440 രൂപയായി

സംസ്ഥാനത്ത് സ്വർണവില നേരിയതോതിൽ വർധിച്ചു. പവന് 80 രൂപകൂടി 37,440 രൂപയായി. 4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപകുറഞ്ഞ് 37,360 രൂപ നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ 24 കാരറ്റ് ഒരു ഔൺസ് സ്വർണത്തിന്റെ വില 1,899.04 ഡോളർ നിലവാരത്തിലാണ്. കോവിഡ് വ്യാപനത്തിലുള്ള ആശങ്ക തുടരുന്നതും യുഎസിൽ ഉത്തജേന പാക്കേജ് സംബന്ധിച്ച് നിലനിൽക്കുന്ന ആശങ്കകളുംമൂലം സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

from money rss https://bit.ly/3dxzjhD
via IFTTT

IT'S OFFICIAL: Nivin Pauly Backs Out From Major Ravi Project

IT'S OFFICIAL: Nivin Pauly Backs Out From Major Ravi Project
Nivin Pauly, the young crowd puller of Malayalam cinema has backed out from the upcoming Major Ravi project. The director himself revealed that Nivin Pauly is no more a part of his next directorial venture, in a recent interview given to

* This article was originally published here

നഷ്ടത്തില്‍നിന്നുയര്‍ന്ന് വിപണി: സെന്‍സെക്‌സ് 255 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പത്തുദിവസം നീണ്ടുനിന്ന റാലിയ്ക്കുശേഷം കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ സൂചികകൾ വെള്ളിയാഴ്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക്, ലോഹം, ഫാർമ ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തുപകർന്നത്. സെൻസെക്സ് 254.57 പോയന്റ് നേട്ടത്തിൽ 39,982.98ലും നിഫ്റ്റി 82.10 പോയന്റ് ഉയർന്ന് 11,762.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1459 കമ്പനികളുടെ ഓഹരകൾ നേട്ടത്തിലും 1135 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഡിവീസ് ലാബ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. യുപിഎൽ, എച്ച്സിഎൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സചികകൾ ഒരുശതമാനത്തോളം ഉയർന്നു. Nifty ends above 11,750, Sensex gains 255 pts

from money rss https://bit.ly/31bKtUn
via IFTTT

നികുതിയിളവ് പ്രയോജനപ്പെടുത്താനും മികച്ച ആദായംനേടാനും ഇ.എല്‍.എസ്.എസ്

നികുതി ലാഭിക്കാനായുള്ള പദ്ധതികളെക്കുറിച്ചു ചിന്തിക്കുമ്പോൾ പലർക്കും ആശയക്കുഴപ്പമാണ്. പ്രത്യേകിച്ച് 80സി വകുപ്പു പ്രകാരമുള്ള നികുതി ഇളവുകളാകുമ്പോൾ. ഈ ഒരുവിഭാഗത്തിൽമാത്രം നികുതി ലാഭിക്കാൻ സഹായിക്കുന്ന ഒരുഡസനിലേറെ പദ്ധതികളുണ്ട്. ഇവയിൽ ചിലത് ഉറപ്പായ നേട്ടം ലഭ്യമാക്കുമ്പോൾ ചുരുക്കം ചിലവ വിപണി അധിഷ്ഠിത വരുമാനമാണു നൽകുക. ഇപ്പോഴത്തെ നികുതി നിയമങ്ങളനുസരിച്ച് 80സി വകുപ്പുപ്രകാരം ലഭ്യമായ മുഴുവൻനേട്ടത്തിനുമായി അനുവദനീയമായ ഒന്നരലക്ഷം രൂപയും നിക്ഷേപിക്കുകയാണെങ്കിൽ 30 ശതമാനം നികുതി നിരക്കുബാധകമായവർക്കു (നാലുശതമാനം വിദ്യാഭ്യാസ സെസ് കൂടി കണക്കാക്കുമ്പോൾ) ലഭിക്കുന്ന പ്രതിവർഷനേട്ടം 46,800 രൂപയാണ്. ശമ്പളക്കാരായ നികുതിദായകർ ഇത്തരം പദ്ധതികളെക്കുറിച്ച് ആലോചിക്കുമ്പോൾ പ്രസക്തമായ മറ്റൊരുകാര്യം കൂടിയുണ്ട്. ഇവർക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഉണ്ടാകുമെന്നതിനാൽ അതിലുള്ള നിക്ഷേപംകഴിഞ്ഞ് ഒന്നര ലക്ഷം രൂപ പരിധിക്കുള്ളിൽ ശേഷിക്കുന്നതുകയേ 80സി പ്രകാരമുള്ള നേട്ടങ്ങൾ പ്രതീക്ഷിച്ചു നിക്ഷേപിക്കാനാവു. പ്രോവിഡന്റ് ഫണ്ട് നിക്ഷേപം ഉറപ്പായ വരുമാനം നൽകുന്നവയുമാണ്. വിപണി അധിഷ്ഠിത നേട്ടങ്ങൾ നൽകുന്ന നിക്ഷേപങ്ങളുടെകാര്യത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്നത് ഇഎൽഎസ്എസ് എന്ന ഓഹരി അധിഷ്ഠിത സമ്പാദ്യപദ്ധതിയാണ്. 80സി വകുപ്പുപ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾക്ക് അർഹമായ ഒരുവിഭാഗം മ്യൂചൽ ഫണ്ട് പദ്ധതികളാണ് ഇഎൽഎസ്എസ്. പരമാവധി ഒന്നരലക്ഷം രൂപവരെയുള്ള ഇഎൽഎസ്എസ് നിക്ഷേപങ്ങൾ നികുതിദായകന്റെ ആകെ വരുമാനത്തിൽനിന്നു കുറക്കാനാവും. ഈ വകുപ്പിൽപ്പെട്ട മറ്റുനിക്ഷേപ പദ്ധതികൾക്ക് ഒപ്പമാണ് ആകെ ഒന്നര ലക്ഷംരൂപയെന്ന പരിധി. ഏറ്റവും ഉയർന്ന നികുതിനിരക്കായ 30 ശതമാനം ബാധകമായവർക്കാണ് നാലു ശതമാനം വിദ്യാഭ്യാസ സെസും കൂട്ടിച്ചേർത്ത് ഒന്നര ലക്ഷം രൂപയുടെ 31.2 ശതമാനം വരുന്ന 46,800 രൂപ നികുതി ലാഭിക്കാനാവുന്നത്. ദീർഘകാല മൂലധനനേട്ടം, ലാഭവിഹിത വിതരണ നികുതി തുടങ്ങിയവ ഇവിടെ ബാധകമായിരിക്കും. 1961-ലെ ആദായനികുതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നികുതി ആനുകൂല്യം കാലാകാലങ്ങളിലെ ഭേദഗതികൾക്കും വിധേയമാണ്. ഇപ്പോൾ നിലവിലുള്ള നികുതിനിർണയരീതി സ്വീകരിക്കുന്നവർക്കു മാത്രമായിരിക്കും ഇഎൽഎസ്എസ് നിക്ഷേപംവഴി നികുതി ആനുകൂല്യം ലഭിക്കുക. പുതിയ നികുതി നിരക്കുകൾ സ്വീകരിക്കുന്നവർക്ക് ഒരു വിധത്തിലുള്ള ഇളവുകളും നേടാനാവില്ല. ഓഹരി അധിഷ്ടിത പദ്ധതികൾ എന്നവിഭാഗത്തിൽ ഉൾപ്പെടണമെങ്കിൽ ഇഎൽഎസ്എസിന്റെ നിക്ഷേപത്തിൽ കുറഞ്ഞത് 80 ശതമാനമെങ്കിലും ഓഹരികളിലായിരിക്കണം. സാങ്കേതികമായി ഇത് 100 ശതമാനംവരെ ആകാം. വിവിധ വിപണി സാഹചര്യങ്ങളിൽ നിക്ഷേപിക്കാൻ അവസരമുള്ളതിനാൽ ഓഹരി അധിഷ്ഠിത മ്യൂചൽ ഫണ്ട് പദ്ധതികളിൽ ഇവയ്ക്ക് മറ്റുഫണ്ടുകളെ അപേക്ഷിച്ചു കൂടുതൽ സൗകര്യപ്രദമായി നിക്ഷേപിക്കാനുമാവും. നികുതി നേട്ടത്തിനായി നിക്ഷേപിക്കുന്ന മറ്റുപദ്ധതികൾക്ക് സാധാരണ അഞ്ചുവർഷ ലോക് ഇൻ കാലാവധി ഉള്ളപ്പോൾ ഇഎൽഎസ്എസിന് മൂന്നു വർഷ ലോക് ഇൻ കാലാവധി മാത്രമാണുള്ളത്. അതായത് ഈ പദ്ധതിയിൽ നിക്ഷേപംനടത്തിയ തീയ്യതി മുതൽ മൂന്നുവർഷം കഴിഞ്ഞുമാത്രമേ പണം പിൻവലിക്കാൻകഴിയൂ. ഒന്നര ലക്ഷം രൂപ ഒരുമിച്ചു നിക്ഷേപിക്കാതെ എസ്ഐപി രീതിയിൽ പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിച്ച് ഈ നികുതി ആനുകൂല്യങ്ങൾ നേടാനും ഇഎൽഎസ്എസ് പദ്ധതികൾ വഴിയൊരുക്കുന്നുണ്ട്. ലോക് ഇൻ കാലാവധി ഇവിടെ ബാധകമായിരിക്കും എന്നത് ഓർമിക്കണം. അതായത് ഓരോ എസ്ഐപി ഗഡുവിൽ അടച്ച തുകയും അടച്ച വർഷം മുതൽ അടുത്ത മൂന്നു വർഷത്തേക്ക് പിൻവലിക്കാനാവില്ല. ഉയർന്ന വരുമാനം ലഭിക്കാനുള്ള സാധ്യതകളാണ് ഇഎൽഎസ്എസിനെ പരിഗണിക്കുന്നതിനുള്ള മറ്റൊരു കാരണം. പിപിഎഫ്, അഞ്ചു വർഷ സ്ഥിര നിക്ഷേപം, ദേശീയ സമ്പാദ്യ പദ്ധതി തുടങ്ങിയ നികുതി ഇളവുനൽകുന്ന സ്ഥിരവരുമാന പദ്ധതികളെ അപേക്ഷിച്ച് പണപ്പെരുപ്പത്തെ മറി കടന്ന് ഫലപ്രദമായ നേട്ടമുണ്ടാക്കാൻ ഇഎൽഎസ്എസിന്റെ ഓഹരികളിലെ നിക്ഷേപം സഹായകമാകും. വരുമാനം ഉറപ്പുനൽകുന്ന പല നികുതി സമ്പാദ്യ പദ്ധതികളുടേയും വരുമാനം കുറഞ്ഞത് അവയുടെ ആകർഷണം കുറച്ചിട്ടുണ്ട്. പിൻവലിക്കുന്ന സമയത്തെ നേട്ടങ്ങളും ഇഎൽഎസ്എസുകളെ ആകർഷകമാക്കുന്നുണ്ട്. ഇഎൽഎസ്എസിൽ നിന്നുള്ള ഒരുലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ദീർഘകാല മൂലധനലാഭ നികുതി ഇല്ലാത്തതും അതിനു മുകളിലുള്ളവയ്ക്ക് പത്തു ശതമാനം മാത്രം നികുതിയുള്ളതും ഗുണകരമാണ്. നികുതി ആസൂത്രണത്തിനായുള്ള പദ്ധതികളിൽ പിപിഎഫ് ഒഴികെയുള്ളവയിൽ നിന്നുള്ള നേട്ടത്തിന് ഭാഗികമായോ പൂർണമായോ നികുതി ബാധ്യതയുണ്ട്. നികുതി ആസൂത്രണത്തോടൊപ്പം സമ്പത്ത് ആർജിക്കാനുള്ള കഴിവുംകൂടിയാകുമ്പോൾ എല്ലാ നിക്ഷേപകർക്കും ഇത് അനുയോജ്യമായ പദ്ധതിയായി മാറുന്നു. ഓഹരിയിൽ ആദ്യമായി നിക്ഷേപിക്കുന്നവർക്കും യോജിച്ച പദ്ധതിയാണിത്. നിർബന്ധമായും മൂന്നുവർഷം പിൻവലിക്കാനാവില്ലെന്നത് തുടക്കക്കാരായ നിക്ഷേപകർക്കു നേട്ടംനൽകുന്ന ഒന്നാണ്. നിക്ഷേപ രംഗത്ത് പരിചയ സമ്പന്നരായവർക്കാകട്ടെ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാൻ ഇതു മികച്ച നിക്ഷേപമാക്കി മാറ്റാം. (പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ടിന്റെ സി.ഇ.ഒയാണ് ലേഖകൻ)

from money rss https://bit.ly/352zcXA
via IFTTT

വില സൂചിക പരിഷ്‌കരിക്കുന്നു: സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ജീവനക്കാരുടെ ശമ്പളംകൂടും

ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവർഷം കേന്ദ്രസർക്കാർ പരിഷ്കരിക്കുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വ്യവസായമേഖലയിലെ തൊഴിലാളികൾക്കും ഇത് പ്രയോജനം ചെയ്യും. വിലസൂചികയുടെ അടിസ്ഥാനവർഷം 2001ൽനിന്ന് 2016ലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഓരോ അഞ്ചുവർഷംകൂടുമ്പോഴും അടിസ്ഥാനവർഷം പരിഷ്കരിക്കണമെന്ന് നിർദേശമുണ്ടെങ്കിലും 2001നുശേഷം ഇതുവരെ പുതുക്കൽ നടന്നിട്ടില്ല. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ആനുകൂല്യങ്ങളും വ്യവസായമേഖലകളിലെ തൊഴിലാളികളുടെ ശമ്പളവും നിശ്ചയിക്കുന്നതും വിലസൂചിക കണക്കാക്കിയാണ്. 48 ലക്ഷത്തോളംവരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും മൂന്നുകോടിയോളം വ്യവ്യസായ മേഖലകളിലെ തൊഴിലാളികൾക്കും സൂചിക പുതുക്കുന്നതിലുടെ ശമ്പളവർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആരോഗ്യം, വിദ്യാഭ്യാസം, മൊബൈൽ ഫോൺ ചെലവുകൾ എന്നിവ ഉൾപ്പടെ 90 മേഖലകളെക്കൂടി ഉൾക്കൊള്ളിച്ചാകും ഇനി ഉപഭോക്തൃ വില സൂചിക നിശ്ചിയിക്കുക. പുതിയ സൂചിക യാഥാർഥ്യവുമായി കൂടുതൽ ബന്ധപ്പെട്ടതാകുമെന്നാണ് വിലയിരുത്തൽ. പുതുക്കിയതുപ്രകാരമുള്ള സെപ്റ്റംബറിലെ സൂചിക അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ് വാർ പറഞ്ഞു. നിലവിലെ സംവിധാനംവെച്ചുള്ള കണക്ക് പ്രകാരം ഓഗസ്റ്റിലെ പണപ്പെരുപ്പം 6.69ശതമാനമണ്. അതേസമയം, ഭക്ഷ്യപണപ്പെരുപ്പം 9ശതമാനവുമാണ്. Workers to get pay hike as Centre set to revise inflation index

from money rss https://bit.ly/3lKkPhg
via IFTTT

ചൈനയ്ക്ക് തിരിച്ചടി: എയര്‍ കണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു

ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എയർകണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. ചൈനയെയായിരിക്കും തീരുമാനം പ്രധാനമായും ബാധിക്കുക. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അംഗീകാരത്തോടെ വിദേശ വ്യാപാരവിഭാഗം ഡയറക്ടർ ജനറലാ(ഡി.ജി.എഫ്.ടി)ണ് ഇതുസംബന്ധിച്ച് വിജ്ഞാനപനം പുറത്തിറക്കിയത്. ഇറക്കുമതിക്ക് നിരോധനമുള്ള ഉത്പന്നങ്ങളുടെ പട്ടികയിലേയ്ക്കാണ് എ.സിയെ മാറ്റിയത്. 600 കോടി ഡോളർ മൂല്യമുള്ളതാണ് രാജ്യത്തെ എ.സിയുടെ വിപണി. ഇതിൽ ഭൂരിഭാഗവും ഇറക്കുമതിചെയ്യുകയുമാണ്. രാജ്യത്തുതന്നെ ഉത്പാദനംതുടങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ നിരോധനം കൊണ്ടുവന്നത്. ഇതോടെ രാജ്യത്തെ എ.സി ഉത്പാദനമേഖലയ്ക്ക് ഉണർവേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ചന്ദനത്തിരി, ടയർ, ടിവി സെറ്റ് എന്നിവയുടെ ഇറക്കുമതി നേരത്തെതന്നെ നിരോധിച്ചിരുന്നു. ആഭ്യന്തര ഉത്പാദകരുടെ ആവശ്യത്തെടുർന്ന് ചൈന, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുള്ള കോളിൻ ക്ലോറൈഡിന്റെ ഇറക്കുമതിക്ക് അഞ്ചുവർഷത്തേയ്ക്ക് ആന്റി ഡംപിങ് ഡ്യൂട്ടി ശുപാർശചെയ്യാനും വാണിജ്യമന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗം ഡയറക്ടറേറ്റ് (ഡി.ജി.ടി.ആർ)തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര വിലയേക്കാൾ കുറഞ്ഞവിലക്ക് വിദേശത്ത് ഉത്പന്നം ലഭ്യമാകുമ്പോൾ ഏർപ്പെടുത്തുന്ന നികുതിയാണിത്. ജൂബിലന്റ് ലൈഫ് സയൻസാണ് ഇക്കാര്യവുമായി മന്ത്രാലയത്തെ സമീപിച്ചത്. India bans import of air conditioners

from money rss https://bit.ly/3lOTPgw
via IFTTT