121

Powered By Blogger

Friday, 16 October 2020

വില സൂചിക പരിഷ്‌കരിക്കുന്നു: സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ജീവനക്കാരുടെ ശമ്പളംകൂടും

ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവർഷം കേന്ദ്രസർക്കാർ പരിഷ്കരിക്കുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വ്യവസായമേഖലയിലെ തൊഴിലാളികൾക്കും ഇത് പ്രയോജനം ചെയ്യും. വിലസൂചികയുടെ അടിസ്ഥാനവർഷം 2001ൽനിന്ന് 2016ലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഓരോ അഞ്ചുവർഷംകൂടുമ്പോഴും അടിസ്ഥാനവർഷം പരിഷ്കരിക്കണമെന്ന് നിർദേശമുണ്ടെങ്കിലും 2001നുശേഷം ഇതുവരെ പുതുക്കൽ നടന്നിട്ടില്ല. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ആനുകൂല്യങ്ങളും വ്യവസായമേഖലകളിലെ തൊഴിലാളികളുടെ ശമ്പളവും നിശ്ചയിക്കുന്നതും വിലസൂചിക കണക്കാക്കിയാണ്. 48 ലക്ഷത്തോളംവരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും മൂന്നുകോടിയോളം വ്യവ്യസായ മേഖലകളിലെ തൊഴിലാളികൾക്കും സൂചിക പുതുക്കുന്നതിലുടെ ശമ്പളവർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആരോഗ്യം, വിദ്യാഭ്യാസം, മൊബൈൽ ഫോൺ ചെലവുകൾ എന്നിവ ഉൾപ്പടെ 90 മേഖലകളെക്കൂടി ഉൾക്കൊള്ളിച്ചാകും ഇനി ഉപഭോക്തൃ വില സൂചിക നിശ്ചിയിക്കുക. പുതിയ സൂചിക യാഥാർഥ്യവുമായി കൂടുതൽ ബന്ധപ്പെട്ടതാകുമെന്നാണ് വിലയിരുത്തൽ. പുതുക്കിയതുപ്രകാരമുള്ള സെപ്റ്റംബറിലെ സൂചിക അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ് വാർ പറഞ്ഞു. നിലവിലെ സംവിധാനംവെച്ചുള്ള കണക്ക് പ്രകാരം ഓഗസ്റ്റിലെ പണപ്പെരുപ്പം 6.69ശതമാനമണ്. അതേസമയം, ഭക്ഷ്യപണപ്പെരുപ്പം 9ശതമാനവുമാണ്. Workers to get pay hike as Centre set to revise inflation index

from money rss https://bit.ly/3lKkPhg
via IFTTT