121

Powered By Blogger

Tuesday, 17 March 2020

കടുത്ത വിമര്‍ശനം: കുടിശിക ഉടനെ തീര്‍ക്കണമെന്ന് ടെലികോം കമ്പനികളോട് കോടതി

ന്യൂഡൽഹി: ടെലികോം വകുപ്പിന് നൽകാനുള്ള എജിആർ കുടിശിക തിരിച്ചടയ്ക്കുന്നതിൽ വിട്ടുവീഴ്ച നൽകാനാവില്ലെന്ന് സുപ്രീം കോടതി. കുടശിക അടയ്ക്കുന്നതിന് മറ്റുപരിഹാരമാർഗങ്ങളൊന്നും കോടതി പരിഗണിച്ചില്ല. എജിആർ(അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു)കുടിശിക അടയ്ക്കുന്നതിന് 20വർഷംവരെ സമയം അനുവദിക്കണമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പണം നൽകുന്നതിന് ഒഴിവുകഴിവുകളൊന്നും പരിഗണിക്കാനാവില്ലെന്നും കുടിശിക ഉടനെ അടച്ചുതീർക്കണമെന്നുംകോടിതി നിർദേശിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ...

കൊറോണ: യാത്രക്കാരില്ലാതെ 85 തീവണ്ടികള്‍ റദ്ദാക്കി, പ്ലാറ്റ് ഫോം ടിക്കറ്റിന് 50 രൂപയാക്കി

ന്യൂഡൽഹി: രാജ്യമാകെ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ ഭീതിയിൽ യാത്രക്കാരില്ലാത്തതിനെതുടർന്ന് റെയിൽവെ 85 തീവണ്ടികൾ റദ്ദാക്കി. അതിനുപുറമെ രാജ്യമൊട്ടാകെയുള്ള 250 പ്രധാന റെയിൽവെ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയിൽനിന്ന് 50 രൂപയായി ഉയർത്തി. മാർച്ച് 18 മുതൽ ഏപ്രിൽ ഒന്നുവരെയാണ് തീവണ്ടികൾ റദ്ദാക്കിയത്. മധ്യ റെയിൽവെ 23 തീവണ്ടികളും ദക്ഷിണ മധ്യ റെയിൽവെ 29 തീവണ്ടികളും പടിഞ്ഞാറൻ റെയിൽവെ 10ഉം നോർത്ത് റെയിൽവെ അഞ്ചും നോർത്ത് വെസ്റ്റേൺ റെയിൽവെ നാലും...

കൊറോണ വ്യാപനം: എല്ലാ ജീവനക്കാര്‍ക്കും ഫേസ്ബുക്ക് 75,000 രൂപവീതം നല്‍കുന്നു

സാൻഫ്രാൻസിസ്കോ: കൊറോണക്കാലത്ത് ജീവനക്കാരെ സഹായിക്കാൻ ഫേസ്ബുക്ക് 75,000 രൂപ(1000 ഡോളർ)വീതം നൽകുന്നു. ജീവനക്കാരിൽ പണലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. 45,000 ജീവനക്കാർക്ക് പണം ലഭിക്കും. എല്ലാ ജീവനക്കാർക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നൽകാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഇഒ മാർക്ക് സക്കർബർഗ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 16 വർഷത്തെ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ ജീവനക്കാർക്കും ബോണസ് അനുവദിക്കുന്നത്. from money rss http://bit.ly/3abcldP via...

കൊറോണക്കാലത്തെ ആരോഗ്യപരിപാലനവും സാമ്പത്തിക ആരോഗ്യവും

'ഇതൊരു വലിയ ചെയ്ത്തായിപ്പോയല്ലോ ടീച്ചറേ' ഹോൾസെയിൽ പഴക്കച്ചവടക്കാരനായ ആലപ്പുഴ ജില്ലക്കാരന്റെ ചോദ്യം കേട്ട് 'എന്താണ് പ്രശ്നം?' ഞാൻ ചോദിച്ചു. കേരളസർക്കാരിന്റെ ആരോഗ്യപ്രതിരോധ പരിശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഊട്ടുനേർച്ചകൾ വേണ്ടെന്നുവെച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ആ ചോദ്യം. എല്ലാ വർഷവും മാർച്ച് 19-ാം തീയതി കേരളത്തിലെ ക്രൈസ്തവദേവാലയങ്ങളിൽ പതിനായിരക്കണക്കിന് ആൾക്കാരാണ് നേർച്ചസദ്യയ്ക്കെത്തുന്നത്. അതിനാവശ്യമായ ചെറുപഴം പലയിടത്തും വിൽക്കുന്നത്...

പവന്‍ വില 480 രൂപകൂടി 30,080 രൂപയായി

കേരളത്തിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 480 രൂപകൂടി 30,080 രൂപയായി. ചൊവ്വാഴ്ച പവന് 1,000 രൂപ കുറഞ്ഞ് വില 29,600 രൂപയിലെത്തിയിരുന്നു. രാവിലെ പവന് 800 രൂപയും ഉച്ചയ്ക്കുശേഷം 200 രൂപയുംമാണ് കുറഞ്ഞ് വില 29,600-ൽ എത്തിയത്. ഗ്രാമിന് 3760 രൂപയാണ് ബുധനാഴ്ചയിലെ വില. സ്വർണം വാങ്ങിക്കൂട്ടിയവർ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടുംവാങ്ങുന്നതുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. മാർച്ച് ഒൻപതിന് പവൻ വില ഏറ്റവും ഉയർന്ന നിരക്കായ 32,320 രൂപയിൽ എത്തിയിരുന്നു....

സെന്‍സെന്‍ക്‌സില്‍ 124 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും തമാസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 124 പോയന്റ് നഷ്ടത്തിൽ 30454ലിലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 8953ലുമാണ് വ്യാപാരം നടക്കുന്നത്. ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ഗെയിൽ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. യെസ് ബാങ്ക്, സീ എന്റർടെയ്ന്റമെന്റ്, സൺ ഫാർമ, വേദാന്ത, ഹിന്ദുസ്ഥാൻ...

ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു; നിഫ്റ്റി 9000-ത്തില്‍ താഴെ കൂപ്പുകുത്തി

മുംബൈ: ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസവും മുംബൈ ഓഹരി വിപണിയിലെ വ്യാപാരം നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 810.98 പോയന്റ് നഷ്ടത്തിൽ 30.579.09 എന്നി നിലയിലും നിഫ്റ്റ് 230.70 പോയന്റ് ഇടിഞ്ഞ് 8966.70 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരം ആരംഭിച്ച് വൈകാതെ തന്നെ സെൻസെക്സ് 32,047.98 പോയന്റ് വരെ ഉയർന്നിരുന്നു. നിഫ്റ്റിയിൽ 9403.80 വരെ ഉയർച്ചയും ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സെൻസെക്സ് 30,394.94 പോയന്റ് വരെയും നിഫ്റ്റി 8915.60 പോയന്റ് വരെയും...