121

Powered By Blogger

Tuesday, 17 March 2020

ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു; നിഫ്റ്റി 9000-ത്തില്‍ താഴെ കൂപ്പുകുത്തി

മുംബൈ: ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസവും മുംബൈ ഓഹരി വിപണിയിലെ വ്യാപാരം നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 810.98 പോയന്റ് നഷ്ടത്തിൽ 30.579.09 എന്നി നിലയിലും നിഫ്റ്റ് 230.70 പോയന്റ് ഇടിഞ്ഞ് 8966.70 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരം ആരംഭിച്ച് വൈകാതെ തന്നെ സെൻസെക്സ് 32,047.98 പോയന്റ് വരെ ഉയർന്നിരുന്നു. നിഫ്റ്റിയിൽ 9403.80 വരെ ഉയർച്ചയും ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ സെൻസെക്സ് 30,394.94 പോയന്റ് വരെയും നിഫ്റ്റി 8915.60 പോയന്റ് വരെയും താഴ്ന്നിരുന്നു. വിപണിയിൽ ലിസ്റ്റ് ചെയ്ത 2595 കമ്പനികളുടെ ഓഹരികളിൽ 1650 കമ്പനികൾ നഷ്ടത്തിലും 779 കമ്പനികൾ ലാഭത്തിലും 166 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്, എച്ച്യുഎൽ, എഷ്യൻ പെയിന്റ്സ് എന്നീ കമ്പനികളുടെ ഓഹരികൾ ലാഭത്തിലും സീ എന്റർടെയ്ൻമെന്റ്, ഇൻഡസിന്റ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, യുപിഎൽ എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2TU4xau
via IFTTT