121

Powered By Blogger

Monday, 16 March 2020

ഓഹരി വിപണി കരകയറുന്നു; സെന്‍സെക്‌സില്‍ 474 പോയന്റ് നേട്ടം

മുംബൈ: ഓഹരി വിപണിയിൽ കരകയറുന്നതിന്റെ സൂചന നൽകി നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 474.55 പോയന്റ് ഉയർന്ന് 31830. 20 എന്ന നിലയിലും നിഫ്റ്റി 153.05 പോയന്റ് ഉയർന്ന് 9350 എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 1564 കമ്പനികളുടെ ഓഹരികളിൽ 781 എണ്ണം ലാഭത്തിലും 716 എണ്ണം നഷ്ടത്തിലും 69 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, യെസ് ബാങ്കിന്റെ ഓഹരിയിൽ 20 ശതമാനം ഉയർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. യെസ് ബാങ്ക്, സൺ ഫാർമ, അദാനി പോർട്ട്സ്, ടാറ്റ സ്റ്റീൽ, വേദാന്ത തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ, യുപിഎൽ, ഭാരതി ഇൻഫ്രാടെൽ, സീ എൻർടെയ്ൻമെന്റ്, കോടാക് മഹീന്ദ്ര, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്. കനത്ത വിൽപ്പന സമ്മർദത്തെ തുടർന്ന് വിദേശ നിക്ഷേപകർ കൂട്ടതോടെ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറിയതോടെ ഇന്നലെ കനത്ത തകർച്ചയോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിലെ ഇടിവിനെ തുടർന്ന് മാർച്ച് മാസത്തിൽ ഇതുവരെ 37,976 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്.

from money rss http://bit.ly/39W4Win
via IFTTT