121

Powered By Blogger

Friday, 30 July 2021

277 രൂപയിൽനിന്ന് 800 രൂപയിലേക്ക്: ഈ ഓഹരി നിക്ഷേപകന് നൽകിയത് 192% ആദായം

കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം മാർച്ചിൽ ഓഹരി വിപണി തകർന്നപ്പോൾ നഷ്ടംനേരിട്ട ഓഹരികളിൽ പലതും കുതിപ്പിന്റെ പാതയിലാണ്. തകർച്ചയിൽ നിക്ഷേപംനടത്തിയവർക്ക് മികച്ചനേട്ടമാണ് ഈ ഓഹരികൾ സമ്മാനിച്ചത്. ആ ഗണത്തിൽപ്പെടുന്ന ഒരു ഓഹരിയാണ് മഹീന്ദ്ര ലോജിസ്റ്റിക്സ്. 2020 ജൂലായ് 27ന് 276.7 രൂപയായിരുന്നു കമ്പനിയുടെ ഓഹരിയുടെ വില. ഒരുവർഷംപിന്നിടുമ്പോൾ 192 ശതമാനത്തിലേറെ ആദായമാണ് ഓഹരി നിക്ഷേപകർക്ക് നൽകിയത്. 806.10 രൂപയിലെത്തിയ ഓഹരി വില ജൂലായ് 31ന് ക്ലോസ് ചെയ്തത് 748 രൂപ നിലവാരത്തിലാണ്. കമ്പനിയുടെ വിപണിമൂല്യം ഇതോടെ 5,400 കോടിയായി ഉയരുകയുംചെയ്തു. ഈ ഓഹരിയിൽ ഒരുവർഷം മുമ്പ് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 14 ലക്ഷത്തിലേറെ രൂപയായി മൂല്യം ഉയരുമായിരുന്നു. 2021ലെ ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാനം 113ശതമാനം ഉയർന്ന് 873 കോടി രൂപയായി. 9.35കോടി രൂപയാണ് അറ്റാദായനേടിയത്. മുൻവർഷം ഇതേപാദത്തിൽ 410 കോടിയായിരുന്നു വരുമാനം. അറ്റനഷ്ടം 15.81 കോടി രുപൂയുമായിരുന്നു. നിക്ഷേപ സ്ഥാപനങ്ങൾക്ക് മൊത്തമായി കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം 32.29ശതമാനമാണ്. വളരെ കുറഞ്ഞ ബാധ്യതകളുള്ള കമ്പനിയുടെ ഓഹരി വില ഉയർന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളത്. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. കഴിഞ്ഞകാലത്തെ പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. കമ്പനിയുടെ വരുമാനത്തിലും അറ്റാദായത്തിലും ഈയിടെയാണ് കുതിപ്പുണ്ടായിട്ടുള്ളതെന്നകാര്യം ശ്രദ്ധിക്കുക. ഓഹരിമൂല്യമാകട്ടെ ഉയർന്ന നിലവാരത്തിലുമാണ്. ഓരോരുത്തരും സ്വന്തംഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/3xdOaWD
via IFTTT

സ്വർണവില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലുമെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. യുഎസ് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ അനിശ്ചിതത്വംതുടരുന്നതിനാൽ വരുംദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടമുണ്ടാകനാണ് സാധ്യത. സ്വർണവില ഉയരുമോ? വിലയിരുത്തൽ അറിയാം.

from money rss https://bit.ly/2VoZvpt
via IFTTT

സ്വർണവിലയിൽ അനിശ്ചിതത്വംതുടരുമോ: സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങൾ ?

യുഎസ് ഡോളർ വീണ്ടും കരുത്താർജ്ജിക്കാൻ തുടങ്ങിയത്, ഓഹരികളിലെ സ്ഥിരത, യുഎസ് ട്രഷറി ആദായത്തിലുണ്ടായ തിരിച്ചുവരവ്, കോവിഡ് വ്യാപനം എന്നീ ഘടകങ്ങളാണ് സ്വർണവിലയെ ഇപ്പോൾ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്. യുഎസ് ഡോളറിൽ പെട്ടെന്നുണ്ടായ കുതിപ്പ് സ്വർണത്തിന്റെ ആകർഷണീയതക്ക് മങ്ങലേൽപിച്ചു. സ്വർണ വിലയുടെ സൂചികയായി കണക്കാക്കുന്നത് യുഎസ് ഡോളർ ആകയാൽ യുഎസ് കറൻസിയുടെ ചലനങ്ങളുമായാണ് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത്. ആറു പ്രധാന കറൻസികളുമായി താരത്യപ്പെടുത്തുന്ന യുഎസ് ഡോളറിന് ഈവർഷം നല്ലതുടക്കമായിരുന്നു. ആദ്യപാദത്തിൽ ഉണ്ടാക്കിയ 4 ശതമാനംനേട്ടം മെയ് അവസാനത്തോടെ കളഞ്ഞുകുളിച്ചു. എന്നാൽ ആറു മാസത്തെ താഴ്ചയിൽനിന്നു പെട്ടെന്നു നടത്തിയ വീണ്ടെടുപ്പിലൂടെ ഈയിടെ ഡോളർ കരുത്തു വീണ്ടെടുത്തു. ഡോളറിന്റെ കുതിപ്പ് സ്വാഭാവികമായും മറ്റുകറൻസികളെ ബാധിച്ചു. 5 മാസത്തെ ഉയർന്നനിലവാരത്തിൽനിന്ന യൂറോ മെയ്മാസത്തോടെ 4 ശതമാനം തിരുത്തൽനേരിട്ടു. ഇപ്പോൾ നാലുമാസത്തെ ഏറ്റവും താഴ്ന്നനിലയിലാണ്. ഡോളറിന്റെ കരുത്ത് ഇന്ത്യൻ രൂപയേയും ബാധിച്ചിട്ടുണ്ട്. ജൂൺ ആദ്യവാരത്തിനുശേഷം ഡോളറിന് 72.31 രൂപ എന്നതിൽ നിന്ന് 75.02 രൂപ വരെയായി രൂപയുടെ മൂല്യം. ആഭ്യന്തര ഉൽപന്നങ്ങൾക്ക് ഇത് ഗുണകരമാകുകയുംചെയ്തു. യുഎസ് ട്രഷറി ആദായത്തിലുണ്ടായ വർധന പലിശ രഹിത ആസ്തിയായ സ്വർണത്തെ സ്വാധീനിച്ചു. പുതിയ കോവിഡ് വൈറസിന്റെ ആഗമനത്തെതുടർന്ന് സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിന് യുഎസ് കേന്ദ്ര ബാങ്ക് താഴ്ന്ന ഉദാര പലിശ നിരക്ക് തുടരുമെന്ന പ്രതീക്ഷയും ട്രഷറി യീൽഡിലെ കുതിപ്പിനു കാരണമായി. ഉത്തേജക പദ്ധതികൾ തുടരുന്നതിന് കേന്ദ്ര ബാങ്കുകൾ കൈക്കൊണ്ട നടപടികൾ സ്വർണത്തിന് ഗുണകരമാണ്. യുഎസ് കേന്ദ്ര ബാങ്ക് ബോണ്ട് വാങ്ങൽ പദ്ധതി കുറയ്ക്കുമെന്ന കിംവദന്തി പരന്നതോടെ സ്വർണം 6 ശതമാനം തിരുത്തലിനു വിധേയമായി. തൊഴിൽ സൃഷ്ടിക്കുന്നതിലുണ്ടായ കുറവ് യുഎസ് റിപ്പോർട്ടുകളിൽ പ്രത്യക്ഷപ്പെട്ടതോടെ ധനനയം കടുപ്പിക്കുന്നതിനുള്ള സാധ്യതമങ്ങി. ചില വികസ്വരവിപണികളിൽ പ്രത്യക്ഷപ്പെട്ട കൂടുതൽശക്തിയുള്ള കോവിഡ് വൈറസിന്റെ സാന്നിധ്യം സുരക്ഷിത ആസ്തി എന്ന നിലയിലുള്ള സ്വർണത്തിന്റെ നിലനിൽപിന് പിന്തുണയേകി. സ്വർണത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്തൃരാജ്യമായ ഇന്ത്യയിലെ കോവിഡ് സ്ഥിതി ഇപ്പോൾ നിയന്ത്രണ വിധേയമാണെങ്കിലും സ്വർണത്തിന്റെ വിപണി ക്രയവിക്രയം ഇനിയും സാധാരണ നിലയിലെത്തിയിട്ടില്ല. കോർപറേറ്റ് യീൽഡ് പ്രതീക്ഷ, ധനനയം, ആഗോള സാമ്പത്തിക വളർച്ച തുടങ്ങിയ സാമ്പത്തിക ചാലകങ്ങൾക്കനുസരിച്ചായിരിക്കും ഭാവിയിൽ സ്വർണ വിലയിൽ വ്യതിയാനങ്ങളുണ്ടാവുക. കൂടിയ ബോണ്ട് നേട്ടം അവസര ചിലവുകൾ വർധിപ്പിക്കുന്നതിനാൽ സ്വർണത്തെ സ്വാധീനിക്കും. യുഎസ് കേന്ദ്ര ബാങ്കിന്റെ നയനടപടികൾ യുഎസ് ഡോളറിനെ നേരിട്ടും സ്വാധീനിക്കും. യുഎസ് ഡോളർ ശക്തമാകുന്നത് മറ്റുകറൻസികൾ സൂക്ഷിക്കുന്നവർക്ക് സ്വർണ വിലയിൽ വർധനവുണ്ടാക്കും. തിരിച്ചും ഇതുതന്നെയാണ് സംഭവിക്കുക. മികച്ച നിലയിൽ സാമ്പത്തിക വീണ്ടെടുപ്പുണ്ടാകുന്നതിനുള്ള സാധ്യതയ്ക്ക് പുതിയ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് മങ്ങലേൽപ്പിച്ചേക്കും. ധനരംഗത്തും വിപണിയിലും ചാഞ്ചല്യം ഉണ്ടാകുമ്പോൾ സുരക്ഷിത ആസ്തി എന്നനിലയിൽ ഇതു സ്വർണത്തിനു ഗുണകരമാവും. ദീർഘകാല പോർട്ഫോളിയോ വൈവിധ്യ വൽക്കരണത്തിന് ഏറ്റവും അനുയോജ്യമെന്നനിലയിലും പരിഗണിക്കപ്പെടുന്ന മഞ്ഞലോഹം വിലകൾക്കു താങ്ങാവുകയും ചെയ്യും. സ്വർണത്തിന് ഇപ്പോൾ ലണ്ടൻ സ്പോട് വില ഔൺസിന് 1827 ഡോളറാണ്. വില 1645 ഡോളറിനു താഴെപ്പോകുന്നത് അശുഭ സൂചനയായി കാണേണ്ടിവരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകൻ)

from money rss https://bit.ly/3zRFVRS
via IFTTT

അതിവേഗ ഇന്റർനെറ്റ് : ബി.എസ്.എൻ.എലിന് ഒറ്റ മാസം കൊണ്ട് 11.29 ലക്ഷം കണക്ഷന്റെ വർധന

തൃശ്ശൂർ: വാർത്താവിനിമയ രംഗത്ത് ബി.എസ്.എൻ.എലിന് ഉണ്ടായിരുന്ന പ്രതാപം അതിവേഗ ഇന്റർനെറ്റ് വഴി തിരിച്ചുപിടിച്ചു. ഒപ്റ്റിക്കൽ ഫൈബർ വഴിയുള്ള കണക്ഷൻ നൽകുന്ന പദ്ധതിയായ ഫൈബർ ടു ദ ഹോം (എഫ്.ടി.ടി.എച്ച്.) ആണ് ഇതിന് തുണയായത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുപ്രകാരം ഒറ്റ മാസം കൊണ്ട് 11.29 ലക്ഷം കണക്ഷനുകളുടെ വർധനയാണ് ബി.എസ്.എൻ.എലിന്. കഴിഞ്ഞ മേയിലെ വർധനയാണിത്. ലാൻഡ്ലൈനിൽ പരമ്പരാഗതമായി നൽകിവന്നിരുന്ന ഫോൺ കണക്ഷനുകളും ബ്രോഡ്ബാൻഡ് കണക്ഷനുകളും ഗണ്യമായി കുറഞ്ഞുവന്നിരുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഏപ്രിലിൽ 1.02 ലക്ഷം ലാൻഡ് ലൈനുകളാണ് രാജ്യത്താകെ ബി.എസ്.എൻ.എലിന് നഷ്ടപ്പെട്ടത്. മേയിലെ കണക്ക് പ്രകാരം കമ്പനിക്ക് രാജ്യത്ത് 76.75 ലക്ഷം കണക്ഷനുകളുണ്ട്. ഏപ്രിലിൽ ഇത് 65.46 ലക്ഷമായിരുന്നു. സ്വകാര്യ കമ്പനികളിൽ റിലയൻസ് ജിയോ, എയർടെൽ എന്നിവയ്ക്കാണ് വർധന ഉണ്ടാക്കാനായത്. ജിയോയ്ക്ക് 1.77 ലക്ഷവും എയർടെല്ലിന് 4013-ഉം കണക്ഷനുകൾ ഏപ്രിൽ മാസത്തെക്കാൾ മേയിൽ വർധിച്ചു. രാജ്യത്ത് വ്യാപിച്ചുകിടക്കുന്ന 10 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാണ് അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ ബി.എസ്.എൻ.എലിന് സഹായകരമായത്. വർക്ക് ഫ്രം ഹോം, സ്കൂൾ/ കോളേജ് ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് വേണ്ടിയാണ് എഫ്.ടി.ടി.എച്ച്. കണക്ഷനുകൾ കൂടുതലായി ഉപയോഗിക്കുന്നത്. ബി.എസ്.എൻ.എലിന്റെ ശക്തമായ കോർ നെറ്റ് വർക്കാണ് എഫ്.ടി.ടി.എച്ചിന്റെ നട്ടെല്ല്. ഡൗൺലോഡ് സ്പീഡും അപ്ലോഡ് സ്പീഡും ഒരേപോലെയായതാണ് ഇതിന്റെ മേൻമ. സാധാരണ ബ്രോഡ്ബാൻഡിൽ ഡൗൺലോഡിങ് സ്പീഡാണ് കൂടുതൽ. എന്നാൽ, ഓൺലൈൻ ക്ലാസുകൾക്കും വർക്ക് ഫ്രം ഹോമിനും അപ് ലോഡിങ് സ്പീഡും അവശ്യഘടകമാണ്.

from money rss https://bit.ly/3xixT2C
via IFTTT

നേട്ടമില്ലാതെ ക്ലോസ് ചെയ്തു: സൺഫാർമ 10ഉം ടെക് മഹീന്ദ്ര 7ഉം ശതമാനം നേട്ടമുണ്ടാക്കി

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടംനിലനിർത്താനാവാതെ വ്യാപാര ആഴ്ചയുടെ അവസാനദിനം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 66.23 പോയന്റ് താഴ്ന്ന് 52,586.84ലിലും നിഫ്റ്റി 15.50 പോയന്റ് നഷ്ടത്തിൽ 15,763ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏറെനേരം സൂചികകൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീടുണ്ടായ വില്പനസമ്മർദമാണ് വിപണിയെ ബാധിച്ചത്. യൂറോപ്യൻ ഓഹരികളിലെ ഇടിവും ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. സൺ ഫാർമ, ടെക് മഹീന്ദ്ര, സിപ്ല, ശ്രീ സിമെന്റ്സ്, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, എസ്ബിഐ ലൈഫ്, ബജാജ് ഫിൻസർവ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. സെക്ടറുകളിൽ ഫാർമ സൂചികയാണ് മികച്ചനേട്ടമുണ്ടാക്കിയത്. 3.6ശതമാനം ഉയർന്നു. ഓട്ടോ സൂചിക ഒരുശതമാനം നേട്ടമുണ്ടാക്കി. മെറ്റൽ, ധനകാര്യ ഓഹരികൾ വില്പനസമ്മർദംനേരിട്ടു.

from money rss https://bit.ly/3le7OiL
via IFTTT

രാജ്യാന്തര യാത്രാ വിമാനങ്ങൾക്കുളള വിലക്ക് ഓഗസ്റ്റ് 31വരെ നീട്ടി

കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യാന്തര യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടുംനീട്ടി. ഡയറക്ടറേറ്റ് ജനറൾ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) ഓഗസ്റ്റ് 31വരെയാണ് രാജ്യാന്തര സർവീസുകൾക്ക് വിലക്കേർപ്പെടത്തിയത്. കോവിഡിന്റെ മൂന്നാംതരംഗഭീഷണ നിലനിൽക്കുന്നതിനാലും പലരാജ്യങ്ങളിലും ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതിനാലുമാണ് വിലക്ക് നീട്ടിയത്. നേരത്തെ ജൂലായ് 31വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞവർഷം മാർച്ച് 23മുതലാണ് രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. എന്നാൽ വന്ദേ ഭാരത് വിമാനങ്ങളും യുഎസ്, യുകെ ഉൾപ്പടെയുള്ള 27 രാജ്യങ്ങളുമായി സഹകരിച്ച് എയർ ബബിൾ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളും സർവീസ് നടത്തിയിരുന്നു. pic.twitter.com/UOo8tqVoky — DGCA (@DGCAIndia) July 30, 2021

from money rss https://bit.ly/2WCRIVS
via IFTTT