121

Powered By Blogger

Sunday, 25 April 2021

സെൻസെക്‌സിൽ 328 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,400ന് മുകളിലെത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽമുന്നേറ്റം. നിഫ്റ്റി വീണ്ടും 14,400ന് മുകളിലെത്തി. സെൻസെക്സിൽ 328 പോയന്റാണ് നേട്ടം. 48,206ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 95 പോയന്റ് ഉയർന്ന് 14,437ലുമെത്തി. രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂന്നുലക്ഷത്തിൽ കൂടുതലായിട്ടും വിപണിയിൽ പ്രതിഫലിച്ചത് ആഗോള വിപണിയിലെ നേട്ടമാണ്. ബിഎസ്ഇയിലെ 1214 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 263 ഓഹരികൾ നഷ്ടത്തിലുമാണ്. 79 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, നെസ് ലെ, കോൾ ഇന്ത്യ, റിലയൻസ്, മാരുതി സുസുകി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, സിപ്ല, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, എസ്ബിഐ കാർഡ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങി 15 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex gains 328 pts, Nifty tops 14,450

from money rss https://bit.ly/3dQTWXJ
via IFTTT

കേരളം സാമ്പത്തികമായി രക്ഷപ്പെടണമെങ്കിൽ..

കേരള നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുന്നണികളെല്ലാം ഫലത്തെപ്പറ്റി കൂട്ടിയും കിഴിച്ചും കൊണ്ടിരിക്കുകയാണിപ്പോൾ. ഏതു മുന്നണി അധികാരത്തിൽ വന്നാലും അവരെ കാത്തിരിക്കുന്നത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ്. പ്രകടനപത്രികകളിലൂടെ ഒട്ടുവളരെ മോഹന വാഗ്ദാനങ്ങൾ നൽകിയ മുന്നണികൾ അതിനാവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് പറയുന്നില്ല. നോട്ട് നിരോധനം, ജി.എസ്.ടി., രണ്ടുവർഷം തുടർച്ചയായുണ്ടായ വെള്ളപ്പൊക്കം, കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടരുന്ന കോവിഡ് മഹാമാരി എന്നിവ കേരള സമ്പദ്ഘടനയുടെ നട്ടെല്ല് ഒടിച്ചിരിക്കുന്നു. വരുമാനവും ചെലവും തമ്മിലുള്ള അന്തരം കൂടിക്കൊണ്ടിരിക്കുന്നു. റവന്യൂ കമ്മിയും ധനക്കമ്മിയും നിയന്ത്രണ വിധേയമല്ല. നികുതിവരുമാനത്തിന്റെ 71.4 ശതമാനം ശമ്പളവും പെൻഷനും നൽകുന്നതിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ മൂലധനച്ചെലവ് സംസ്ഥാന ജി.ഡി.പി.യുടെ രണ്ടു ശതമാനത്തിൽ താഴെയാണ്. ധനക്കമ്മിയുടെ 41 ശതമാനം മാത്രമാണ് മൂലധന നീക്കിവെപ്പായി ബജറ്റിൽ കാണിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ കടബാധ്യത 3,32,279 കോടി രൂപയിലെത്തുമെന്നാണ് ബജറ്റ് കണക്കുകൾ പറയുന്നത്. ഇത് സംസ്ഥാന ജി.ഡി.പി.യുടെ 37.92 ശതമാനം വരും. ഇതിൽ കിഫ്ബി വഴി കടമെടുക്കുന്ന തുക ഉൾപ്പെടുന്നില്ല എന്നുകൂടി പറയട്ടെ. വിദേശ പണത്തിന്റെ കേരളത്തിലേക്കുള്ള ഒഴുക്കിൽ കാര്യമായ ഇടിവുണ്ടായിരിക്കുന്നു. സംസ്ഥാനത്ത് 40 ലക്ഷത്തോളം തൊഴിൽരഹിതരുണ്ട്. ഭരണകൂടത്തിന്റെ ധൂർത്തും കെടുകാര്യസ്ഥതയും കൂനിന്മേൽ കുരുവായി തീർന്നിരിക്കുന്നു. കോവിഡിന്റെ രണ്ടാം തരംഗം സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കുമോയെന്ന ഭയം ശക്തമായിട്ടുണ്ട്. കേരളം സാമ്പത്തിക രംഗത്ത് സുസ്ഥിരത കൈവരിക്കണമെങ്കിൽ, പുതുതായി ആര് അധികാരത്തിൽ വന്നാലും കയ്പ്പേറിയ ചില നടപടികൾ കൈക്കൊള്ളാൻ തയ്യാറാവേണ്ടി വരും. ഇവിടെ നിർദേശിക്കുന്ന കാര്യങ്ങൾ സാധാരണക്കാരെയും പാവങ്ങളെയും ഒരിക്കലും പ്രതികൂലമായി ബാധിക്കുന്നതല്ല. അതിന് പുതിയ സർക്കാർ തയ്യാറാവുമോ? 1. ജനപ്രതിനിധികൾക്ക് ശമ്പള കമ്മിഷൻ മന്ത്രിമാരുടെയും എം.എൽ.എ.മാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിന് ഒരു ശമ്പള കമ്മിഷനെ നിയമിച്ച് അവരുടെ ശുപാർശ പ്രകാരം അനന്തര നടപടിയും സ്വീകരിക്കുക. സംസ്ഥാന ജീവനക്കാരുടേതുപോലെ എം.എൽ.എ. മാരുടെ പെൻഷന് പരിധി നിശ്ചയിക്കുക. 2. സർക്കാർ ജീവനക്കാരുടെ ശമ്പളം/പെൻഷൻ പരിഷ്കരിക്കുക സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള/പെൻഷൻ പരിഷ്കരണങ്ങൾ അഞ്ചു കൊല്ലത്തിനു പകരം 10 കൊല്ലമാക്കി മാറ്റുക. മൂന്നു പതിറ്റാണ്ടിലധികമായി കേട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ പുനർവിന്യാസം ഉടനടി നടപ്പിലാക്കുക. 3. പി.എസ്.സി. അംഗങ്ങളുടെ എണ്ണം കുറയ്ക്കുക കേരളത്തിലെ പി.എസ്.സി. അംഗങ്ങളുടെ എണ്ണം നിലവിലെ 21-ൽനിന്ന് 12 ആയി കുറയ്ക്കുക. അക്കാദമീയമായും ഭരണപരമായും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന കളങ്കരഹിതരായ വ്യക്തികളെ പി.എസ്.സി. അംഗങ്ങളായി നിയമിക്കുക. 4. ക്ഷേമനിധികളുടെയും ബോർഡുകളുടെയും എണ്ണം കുറയ്ക്കുക ക്ഷേമനിധികളുടെയും ബോർഡുകളുടെയും എണ്ണം ഇന്നുള്ളതിന്റെ നാലിലൊന്നായി ചുരുക്കുകയും ഒരു വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ കെണ്ടുവരികയും ചെയ്യുക. 5. കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി.യുടെ തലപ്പത്ത് പ്രെഫഷനലുകളെയും കഴിവു തെളിയിച്ച മാനേജ്മെന്റ് വിദഗ്ദ്ധരെയും നിയമിച്ച്, അവർക്ക് പരിപൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകി സ്ഥാപനത്തെ അടിമുടി മാറ്റിയെടുത്ത് ലാഭത്തിലാക്കുക. 6. സർക്കാർ വക്കീലന്മാർ കേസുകൾ വാദിച്ച് ജയിക്കാൻ കഴിവില്ലാത്ത വക്കീലന്മാരുടെ സേവനം സർക്കാർ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ പുറമേ നിന്ന് കൊണ്ടുവരുന്ന വക്കീലന്മാരുടെ പ്രതിഫലം ഇവരിൽ നിന്ന് ഈടാക്കുകയോ ചെയ്യുക. ജയിക്കില്ലെന്ന് ഉറപ്പുള്ള കേസുകൾ പോലും ഉന്നത കോടതികളിലെത്തിച്ച് പൊതു പണം ധൂർത്തടിക്കാൻ ഉപദേശിക്കുന്ന ഉപദേശികളെ പുറത്താക്കുക. 7. സംസ്ഥാനത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കുക കേരളം ഒരു ഉപഭോഗ സംസ്ഥാനമാണ്. മറ്റു സംസ്ഥാനങ്ങളുമായുള്ള കേരളത്തിന്റെ വ്യാപാരക്കമ്മി ഒരു ലക്ഷം കോടി രൂപയിലധികമാണ്. ഇത് വിരൽചൂണ്ടുന്നത് കേരളത്തിന്റെ ചെറുതും അർധ വികസിതവുമായ ഉത്പാദന മേഖലയിലേക്കാണ്. നമ്മുടെ ഉയർന്ന ഉപഭോഗാഭിനിവേശം അയൽ സംസ്ഥാനങ്ങളിലാണ് ചോദനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നത്. ഈ യാഥാർഥ്യം ഉൾക്കൊണ്ട് ധാരാളമായി ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ വരുമാനം ഉയർത്തുന്നതിനും സർക്കാർ ശ്രമിക്കേണ്ടതാണ്. ഐ.ടി., ബയോ ടെക്നോളജി, ഇലക്ട്രോണിക്, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളിൽ സർക്കാർ കൂടുതൽ ഊന്നൽ നൽകണം. 8. മൂലധനച്ചെലവ് ഉയർത്തുക സംസ്ഥാന ജി.ഡി.പി.യുടെ അഞ്ചു ശതമാനമെങ്കിലും മൂലധനച്ചെലവുകൾക്കായി ഓരോ വർഷവും ബജറ്റിൽ വകയിരുത്തി ചെലവഴിക്കുക. 9. ടൂറിസം ശക്തിപ്പെടുത്തുക ടൂറിസം മേഖലയുടെ അനന്ത സാധ്യതകൾ മുൻകൂട്ടിക്കണ്ട് ആ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുക. 10. ഉറപ്പുള്ള വരുമാന പദ്ധതി കേരളത്തിൽ 12 ശതമാനത്തോളം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നരാണ്. ഇത് 42 ലക്ഷത്തോളം വരും. സാർവത്രിക അടിസ്ഥാന വരുമാനം എന്ന ആശയം ഉൾക്കൊണ്ട്, ഈ ദരിദ്ര വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന കുടുംബങ്ങളിലെ മുതിർന്ന സ്ത്രീകളുടെ പേരിൽ ഒരു മാസം 5,000 രൂപ വെച്ച് എല്ലാ മാസവും ബാങ്ക് വഴി വിതരണം ചെയ്യുക. ഇത് ഉത്പാദനവും തൊഴിലവസരങ്ങളും വർധിപ്പിക്കും. മുകളിൽ പറഞ്ഞ നിർദേശങ്ങളിൽ ചിലതെങ്കിലും ചില മുന്നണികളുടെ പ്രകടനപത്രികയിൽ ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പഴയ കാര്യങ്ങൾ ഇനിയും ആവർത്തിക്കപ്പെടുകയാണെങ്കിൽ സംസ്ഥാനത്തിന്റെ നിലനില്പുതന്നെ അപകടത്തിലാവും. മറ്റു നിർദേശങ്ങൾ • സംസ്ഥാനത്തെ ഒരു വൈജ്ഞാനിക സമ്പദ് ഘടനയാക്കി മാറ്റുന്നതിനുള്ള ശ്രമം ഊർജിതമാക്കുക. എന്നാൽ ഇന്ന് നിലവിലുള്ള ഉദ്യോഗസ്ഥ സംവിധാനം വഴി അതിനുള്ള സാധ്യത കുറവാണ്. ഭരണരംഗത്ത് എല്ലാവരുടെയും സഹകരണത്തോടെയുള്ള ഒരഴിച്ചുപണി അനിവാര്യമാണ്. നൈപുണ്യമുള്ള മനുഷ്യവിഭവ ശേഷി സംസ്ഥാനത്തിന് പുറത്തേക്കൊഴുകുന്നത് തടയാൻ സർക്കാർ ക്രിയാത്മക നടപടികൾ കൈക്കൊള്ളണം. • ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്കുള്ള ബജറ്റ് വിഹിതം ഉയർത്തി പുതിയ വെല്ലുവിളികളെ നേരിടാൻ യുവജനതയെ പ്രാപ്തരാക്കുക. • അടുത്ത 10-15 വർഷത്തിനകം ഇന്നുള്ള പല തൊഴിലുകളും ഇല്ലാതാവും. തൊഴിൽ രംഗത്ത് ഉണ്ടാവാൻ പോകുന്ന മാറ്റങ്ങൾ മുൻകൂട്ടിക്കണ്ട് പുതുതലമുറയെ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സജ്ജമാക്കുക. • അടുത്ത 15 വർഷത്തേക്ക് പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളും താലൂക്കുകളും ജില്ലകളും രൂപവത്കരിക്കാതിരിക്കുക. • യൂണിവേഴ്സിറ്റികളിലെ അധ്യാപക നിയമനം ഉൾപ്പെടെ എല്ലാം പി.എസ്.സി.ക്ക് വിട്ട് സ്വന്തക്കാരെ തിരുകിക്കയറ്റുന്ന രീതി അവസാനിപ്പിക്കുക. • സർക്കാരിന്റെ പ്രത്യക്ഷ-പരോക്ഷ നിയന്ത്രണങ്ങളിലുള്ള എല്ലാ സ്ഥാപനങ്ങളിലേയും താത്കാലിക ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം നടപ്പിലാക്കുക. • ബന്ദുകളും ഹർത്താലുകളുമില്ലാത്ത ഒരു കേരളം സൃഷ്ടിക്കുക.

from money rss https://bit.ly/3dT9nyS
via IFTTT