121

Powered By Blogger

Wednesday, 24 February 2021

മിറേ അസറ്റ് കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: മിറേ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജർസ് ഇന്ത്യ കോർപ്പറേറ്റ് ബോണ്ടുകളിൽ നിക്ഷേപം നടത്തുന്ന ഓപ്പൺ എൻഡഡ് ഡെറ്റ് സ്കീം മിറേ അസറ്റ് കോർപ്പറേറ്റ് ബോണ്ട് ഫണ്ട് അവതരിപ്പിച്ചു. ഫെബ്രുവരി 24ന് ആരംഭിച്ച ന്യൂഫണ്ട് ഓഫർ മാർച്ച് ഒമ്പതിന് അവസാനിക്കും. നിഫ്റ്റി കോർപ്പറേറ്റ് ബോണ്ട് സൂചികയുമായി ബെഞ്ച്മാർക്ക് ചെയ്യുന്ന ഫണ്ടിന്റെ മാനേജർ ഫിക്സഡ് ഇൻകം സിഐഒ മഹേന്ദ്ര ജാജു ആയിരിക്കും. ഗവൺമെന്റ് സെക്യൂരിറ്റികൾ, ടി-ബില്ലുകൾ, എഎ പ്ലസിനും അതിനുമുകളിലും റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലുമാണ് ഫണ്ട് നിക്ഷേപം നടത്തുക. പദ്ധതിയുടെ ഏറ്റവും കുറഞ്ഞ പ്രാരംഭ നിക്ഷേപം 5000 രൂപയാണ്. ഫണ്ടിൽ എക്സിറ്റ് ലോഡ് ഇല്ല. Mirae Asset launches Mirae Asset Corporate Bond Fund

from money rss https://bit.ly/3uy3YDk
via IFTTT

സ്വർണവില പവന് 280 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,797.35 ഡോളായാണ് കുറഞ്ഞത്. ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റമാണ് സ്വർണവിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,439 രൂപയായും കുറഞ്ഞു. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയ വിപണിയിൽ വിലകുറയുന്നത്.

from money rss https://bit.ly/3bAoquM
via IFTTT

സെൻസെക്‌സിൽ 524 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,100ന് മുകളിലെത്തി

മുംബൈ: കഴിഞ്ഞ ദിവസമുണ്ടായ എൻഎസ്ഇയിലെ സാങ്കേതിക തകരാർ പരിഹരിച്ചതോടെ നിക്ഷേപകർ വിപണിയിൽ സജീവമായി. ഓഹരി വിപണിയിൽ നേട്ടത്തോടെയാണ് തുടക്കം. സെൻസെക്സ് 524 പോയന്റ് നേട്ടത്തിൽ 51,306ലും നിഫ്റ്റി 163 പോയന്റ് ഉയർന്ന് 15,145ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1468 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 466 ഓഹരികൾ നഷ്ടത്തിലുമാണ്. 70 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎൻജിസി, യുപിഎൽ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, എസ്ബിഐ, റിലയൻസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. Sensex surges 524 pts, Nifty tops 15,100

from money rss https://bit.ly/2P9XDhr
via IFTTT

പാചക വാതകത്തിന് വിലകൂട്ടി: ഇത്തവണകൂടിയത് 25 രൂപ

മട്ടാഞ്ചേരി (കൊച്ചി): പാചകവാതക വില വീണ്ടും കൂടി. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിൻഡറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ഗാർഹിക സിലിൻഡറിന്റെ വില 776 രൂപയായിരുന്നു.

from money rss https://bit.ly/2NBbxbX
via IFTTT

വ്യാജ എ.ടി.എം. കാർഡുണ്ടാക്കി 30 ലക്ഷത്തോളം തട്ടിയ മലയാളികൾ പിടിയിൽ

മംഗളൂരു: എ.ടി.എം. മെഷിനിൽ പ്രത്യേക ഉപകരണം സ്ഥാപിച്ച് ഇടപാടുകാരുടെ കാർഡിന്റെ പാസ്വേർഡ് ചോർത്തി വ്യാജ എ.ടി.എം. കാർഡ് നിർമിച്ച് പണം തട്ടിയ കേസിൽ മൂന്ന് മലയാളികളടക്കം നാലുപേർ അറസ്റ്റിലായി. മറ്റൊരാൾ ആസ്പത്രിയിൽ നിരീക്ഷണത്തിലാണ്. സംഘത്തലവാനായ തൃശ്ശൂർ ചാലക്കുടി മോതിരക്കണ്ണി കരിപ്പായി വീട്ടിൽ ഗ്ലാഡ്വിൻ ജിന്റോ ജോസ് (ജിന്റു-37), കാസർകോട് കുഡ്ലുവിലെ അബ്ദുൾ മജീദ് (27), ആലപ്പുഴ എടത്വ പച്ചചെക്കിടിക്കാട് തക്കക്കാവിൽ ടി.എസ്. രാഹുൽ (24), ന്യൂഡൽഹി പ്രേംനഗർ റെയിൽവേ ട്രാക്കിനടുത്ത ദിനേശ് സിങ് റാവത്ത് (44) എന്നിവരെയാണ് മംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തത്. സംഘത്തിൽപ്പെട്ട അജ്മലാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ പരിക്കേറ്റ് ആസ്പത്രിയിലുള്ളത്. ആരോഗ്യസ്ഥിതി ഭേദപ്പെട്ടാൽ അറസ്റ്റ് ചെയ്യും. എ.ടി.എമ്മുകളിൽ ഡേറ്റ ചോർത്താൻ ഉപയോഗിക്കുന്ന ഉപകരണം, വ്യാജ എ.ടി.എം. കാർഡുകൾ, രണ്ട് കാറുകൾ, അഞ്ച് മൊബൈൽഫോൺ, രണ്ട് ആൻഡ്രോയ്ഡ് വാച്ച് എന്നിവ സംഘത്തിൽനിന്ന് പിടിച്ചെടുത്തു. എ.ടി.എം. മെഷിനിൽ കാർഡ് ഇടുന്ന ഭാഗത്ത് ഒറ്റനോട്ടത്തിൽ കാണാത്തതരം കാർഡ് റീഡറും മെഷിനിലെ രഹസ്യകോഡ് ടൈപ്പ് ചെയ്യുന്ന കീ ബോർഡിനരികിൽ ക്യാമറയും റെക്കോഡിങ് ചിപ്പും സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇടപാടുകാർ പണം പിൻവലിക്കാനായി കാർഡ് ഇടുന്നതോടെ രഹസ്യകോഡും മറ്റും ഈ കാർഡ് റീഡർ ശേഖരിക്കും. തുടർന്ന് ഈ ഡേറ്റ ഉപയോഗിച്ച് വ്യാജ എ.ടി.എം. കാർഡുകൾ നിർമിച്ച് പണം പിൻവലിക്കുകയാണ് സംഘം ചെയ്തിരുന്നത്. ഇതുവരെയായി പലരുടെയും അക്കൗണ്ടുകളിൽനിന്നും 30 ലക്ഷത്തോളം രൂപ ഇത്തരത്തിൽ സംഘം പിൻവലിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കാസർകോട്, ഗോവ, മടിക്കേരി, ഡൽഹി, ബെംഗളൂരു, മൈസൂരു തുടങ്ങി പല ഭാഗങ്ങളിൽനിന്നാണ് വ്യാജ എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചത്. മംഗളൂരു സൈബർ പോലീസിൽ മാത്രം 22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം നഗരത്തിലെ മംഗളാദേവി എന്നസ്ഥലത്ത് എ.ടി.എമ്മിൽ ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കവേ രണ്ടുപേരെ നാട്ടുകാർ പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.

from money rss https://bit.ly/3aSLk1k
via IFTTT

ബിറ്റ്‌കോയിൻ സമ്പദ്ഘടനയെ തകർക്കും: പകരം ഡിജിറ്റൽ കറൻസി ഉടനെയെന്ന് ആർബിഐ

ക്രിപ്റ്റോകറൻസികൾ രാജ്യത്തെ സമ്പദ്ഘടനയിലെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആർബിഐയെന്ന് ഗവർണർ ശക്തികാന്ത ദാസ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതിനുള്ള നിയമംകൊണ്ടുവരുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആശങ്ക സർക്കാരിനെ അറയിച്ചതായി ശക്തികാന്ത ദാസ് പറഞ്ഞു. ക്രിപ്റ്റോകറൻസികളെ എതിർത്ത മോണിറ്ററി സമിതിയുടെ നിരീക്ഷണം പ്രാധാന്യമർഹിക്കുന്നതാണ്. ഇത്തരം കറൻസികൾ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി പകരം ഔദ്യോഗിക ഡിജിറ്റൽ കറൻസികൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ കറൻസിയുടെ പ്രഖ്യാനംവൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യർച്വൽ കറൻസികളുമായി ബന്ധപ്പെട്ട ഇടപാടുകൾ അവസാനിപ്പിക്കാൻ 2018 ഏപ്രിലിൽ റിസർവ് ബാങ്ക് ധനകാര്യസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2020 മാർച്ചിൽ സുപ്രീംകോടതി ഈ ഉത്തരവ് അസാധുവാക്കിയത് തിരിച്ചടിയായി. എക്സ്ചേഞ്ചുകളിൽനിന്നും ട്രേഡേർമാരിൽനിന്നുമുള്ള ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് അനുമതി ലഭിച്ചതോടെ ഇന്ത്യയിലും വ്യാപകമായി. നിയമം പാസാക്കുകയാണെങ്കിൽ ക്രിപ്റ്റോകറൻസി നിരോധിക്കുന്ന ലോകത്തെ ആദ്യത്തെ പ്രധാന ഇക്കണോമിയാകും ഇന്ത്യ. മറ്റുപ്രധാന രാജ്യങ്ങളും ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കുന്നതിന്റെ വഴികൾതേടുകയാണ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ ട്രേഡ്ചെയ്യുന്ന ബ്ലോക്ക്ചെയിൻ ടെക്നോളജിയോ എതിർക്കുന്നില്ല. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. RBI Governor Shaktikanta Das voices 'major concerns' about cryptocurrencies

from money rss https://bit.ly/2ZKM56j
via IFTTT

എന്‍എസ്ഇയിലെ തകരാര്‍: വ്യാപാരസമയം അഞ്ചുവരെ നീട്ടി

മുംബൈ: സാങ്കേതിക തകരാറിനെതുടർന്ന് ഏറെനേരം വ്യാപാരം തടസ്സപ്പെട്ടതിനാൽ ഓഹരി വിപണിയുടെ ക്ലോസിങ് സമയം വൈകീട്ട് അഞ്ചുവരെ നീട്ടി. സാധാരണ ദിവസങ്ങളിലെ ക്ലോസിങ് സമയമായ 3.30നുശേഷമാണ് എൻഎസ്ഇയിലെ തകരാർ പരിഹരിക്കാനായത്. നാലുമണിയോടെ നിഫ്റ്റിയിലും സൻസെക്സിലും നേട്ടത്തിലാണ് വ്യാപാരം നടന്നത്. സെൻസെക്സ് 278 പോയന്റ് നേട്ടത്തിൽ 50029ലും നിഫ്റ്റി 79 പോയന്റ് ഉയർന്ന് 14,787ലുമെത്തി. എസ്ബിഐ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് സെൻസെക്സിൽ പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

from money rss https://bit.ly/3bywigv
via IFTTT