121

Powered By Blogger

Wednesday 24 February 2021

ബിറ്റ്‌കോയിൻ സമ്പദ്ഘടനയെ തകർക്കും: പകരം ഡിജിറ്റൽ കറൻസി ഉടനെയെന്ന് ആർബിഐ

ക്രിപ്റ്റോകറൻസികൾ രാജ്യത്തെ സമ്പദ്ഘടനയിലെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന ആശങ്കയിലാണ് ആർബിഐയെന്ന് ഗവർണർ ശക്തികാന്ത ദാസ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതിനുള്ള നിയമംകൊണ്ടുവരുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആശങ്ക സർക്കാരിനെ അറയിച്ചതായി ശക്തികാന്ത ദാസ് പറഞ്ഞു. ക്രിപ്റ്റോകറൻസികളെ എതിർത്ത മോണിറ്ററി സമിതിയുടെ നിരീക്ഷണം പ്രാധാന്യമർഹിക്കുന്നതാണ്. ഇത്തരം കറൻസികൾ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി പകരം ഔദ്യോഗിക ഡിജിറ്റൽ കറൻസികൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ കറൻസിയുടെ പ്രഖ്യാനംവൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യർച്വൽ കറൻസികളുമായി ബന്ധപ്പെട്ട ഇടപാടുകൾ അവസാനിപ്പിക്കാൻ 2018 ഏപ്രിലിൽ റിസർവ് ബാങ്ക് ധനകാര്യസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2020 മാർച്ചിൽ സുപ്രീംകോടതി ഈ ഉത്തരവ് അസാധുവാക്കിയത് തിരിച്ചടിയായി. എക്സ്ചേഞ്ചുകളിൽനിന്നും ട്രേഡേർമാരിൽനിന്നുമുള്ള ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് അനുമതി ലഭിച്ചതോടെ ഇന്ത്യയിലും വ്യാപകമായി. നിയമം പാസാക്കുകയാണെങ്കിൽ ക്രിപ്റ്റോകറൻസി നിരോധിക്കുന്ന ലോകത്തെ ആദ്യത്തെ പ്രധാന ഇക്കണോമിയാകും ഇന്ത്യ. മറ്റുപ്രധാന രാജ്യങ്ങളും ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കുന്നതിന്റെ വഴികൾതേടുകയാണ്. ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ ട്രേഡ്ചെയ്യുന്ന ബ്ലോക്ക്ചെയിൻ ടെക്നോളജിയോ എതിർക്കുന്നില്ല. ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. RBI Governor Shaktikanta Das voices 'major concerns' about cryptocurrencies

from money rss https://bit.ly/2ZKM56j
via IFTTT