121

Powered By Blogger

Tuesday, 16 February 2021

സ്വർണവില പവന് വീണ്ടും 35,000 രൂപയായി കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000 രൂപയിലേയ്ക്ക് താഴ്ന്നു. അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് പവന്റെ വിലയിൽ 400 രൂപകുറഞ്ഞത്. 4375 രൂപയാണ് ഗ്രാമിന്റെ വില. ഫെബ്രുവരി അഞ്ചിന് 35,000 രൂപയിലെത്തിയ വില പിന്നീട് 800 രൂപവരെ കൂടിയിരുന്നു. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലാകട്ടെ സ്പോട് ഗോൾഡ് വില ഔൺസിന് 1,791.36 ഡോളറിലേയ്ക്ക് താഴ്ന്നു. ആഗോളതലത്തിൽ ബോണ്ടുകളിൽനിന്നുള്ള ആദായം വർധിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ആഗോളതലത്തിൽ വിലയിടിഞ്ഞതും ഇറക്കുമതി തീരുവ കുറച്ചതുമാണ് ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിച്ചത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,772 രൂപയായി. 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിലാവാരമായ 56,200ൽനിന്ന് 9,500 രൂപയുടെ കുറവാണുണ്ടായത്. സംസ്ഥാനത്താകട്ടെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 7000 രൂപയും കുറഞ്ഞു.

from money rss https://bit.ly/37mqJjR
via IFTTT

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ സമ്മർദംതുടരുന്നു. സെൻസെക്സ് 116 പോയന്റ് നഷ്ടത്തിൽ 51,987ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 15,302ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 641 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 563 ഓഹരികൾ നഷ്ടത്തിലുമാണ്. 68 ഓഹരികൾക്ക് മാറ്റമില്ല. ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി, എൽആൻഡ്ടി, എച്ച്സിഎൽ ടെക്, ടിസിഎസ്, ടൈറ്റാൻ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ, റിലയൻസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള് നേട്ടത്തിലുമാണ്. മിക്കവാറും വിഭാഗങ്ങളിലെ സൂചികകൾ നഷ്ടത്തിലാണ്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. Sensex falls 116 points

from money rss https://bit.ly/3s0uLq6
via IFTTT

ലോകകോടീശ്വര പട്ടികയിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ജെഫ് ബെസോസ്

ചെറിയ ഇടവേളയ്ക്കുശേഷം ലോകകോടീശ്വരപട്ടികയിൽ ഒന്നാംസ്ഥാനത്തേയ്ക്ക് ജെഫ് ബെസോസ് തിരിച്ചെത്തി. 191.1 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. രണ്ടാംസ്ഥാനത്തുള്ള ഇലോൺ മസ്കിനേക്കാൾ 955 ഡോളർ അധികം. ടെസ് ലയുടെ ഓഹരി വിലയിൽ 2.4ശതമാനം ഇടിവുണ്ടായതാണ് മസ്കിന്റെ ആസ്തിയെ ബാധിച്ചത്. ചൊവാഴ്ചയിലെ വ്യാപാരത്തിൽ 4.5 ബില്യൺ ഡോളറാണ് ഒറ്റയടിക്ക് നഷ്ടമായത്. മൂന്നുവർഷത്തിലേറെ ലോകകോടീശ്വരപട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ബെസോസിനെ കഴിഞ്ഞമാസമാണ് ഇലോൺ മസ്ക് പിന്നിലാക്കിയത്.

from money rss https://bit.ly/3jUcOqa
via IFTTT

ചാഞ്ചാട്ടത്തിനൊടുവിൽ 52,000ത്തിന് താഴെപ്പോകാതെ സെൻസെക്‌സ് ക്ലോസ്‌ചെയ്തു

മുംബൈ: ലാഭമെടുപ്പിനെതുടർന്നുണ്ടായ ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 49.96 പോയന്റ് താഴ്ന്ന് 52,104.17ലും നിഫ്റ്റി 1.20 പോയന്റ് നഷ്ടത്തിൽ 15,313.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ ഒരുവേള 52,517ലേയ്ക്കെത്തിയ സെൻസെക്സ് 650 പോയന്റുവരെ താഴ്ന്ന് 51,864ലെത്തിയെങ്കിലും പിന്നീട് നഷ്ടംകുറച്ച് 52,000 നിലവാരംതിരിച്ചുപിടിച്ചു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, നെസ് ലെ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ബാങ്കിങ്, എഫ്എംസിജി സെക്ടറുകളാണ് സമ്മർദംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അതേസമയം നേട്ടമുണ്ടാക്കുകയുംചെയ്തു. വിദേശനിക്ഷേപകർ രാ്ജ്യത്തെ വിപണിയിൽ നിക്ഷേപംതുടരുന്നതിനാൽ നഷ്ടംതാൽക്കാലികമാണെന്നാണ് വിലയിരുത്തൽ. Sensex, Nifty end lower amid highly volatility

from money rss https://bit.ly/3jXy26z
via IFTTT

ആമസോൺ ഇന്ത്യയിൽ ഫയർ ടിവി സ്റ്റിക് നിർമിക്കും

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആമസോൺ ഫയർ ടിവി സ്റ്റിക്ക് രാജ്യത്ത് നിർമിക്കും. കേന്ദ്ര ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഫോക്സ്കോണിന്റെ നിർമാണ പ്ലാന്റിലാകും ടിവി സ്ട്രീമിങ് ഡിവൈസ് നിർമിക്കുക. ചെന്നൈയ്ക്കു പുറത്തുള്ള പ്ലാന്റിലാകും ഈവർഷം അവസാനത്തോടെ നിർമാണം തുടങ്ങുകയെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ ഉപഭോക്താക്കളുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് ഇന്ത്യയിൽതന്നെ ഡിവൈസ് നിർമിക്കാൻ തീരുമാനിച്ചതെന്ന് ആമസോൺ വക്താവ് പറഞ്ഞു. ഐഫോൺ നിർമിക്കുന്ന വിദേശകമ്പനിയാണ് ഫോക്സ്കോൺ. ഈയിടെയാണ് കമ്പനി രാജ്യത്ത് പ്ലാന്റ് തുറന്നത്.

from money rss https://bit.ly/3amkSNs
via IFTTT

റെയിൽടെൽ ഐപിഒ: ആദ്യദിവസം ഉച്ചയോടെ മുഴുവനും സബ്‌സ്‌ക്രൈബ് ചെയ്തു

മുംബൈ: പൊതുമേഖല സ്ഥാപനമായ റെയിൽടെലിന്റെ ഐപിഒ ആദ്യദിവസംതന്നെ ഉച്ചയ്ക്കുമുമ്പായി മുഴുവനും സബ്സ്ക്രൈബ് ചെയ്തു. 7.76 കോടി ഓഹരികൾക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. 6.11 കോടി ഓഹരികളാണ് ഓഫർ ഫോർ സെയിൽവഴി വിൽക്കുന്നത്. ഒരു ഓഹരിക്ക് 94 രൂപ നിരക്കിൽ 819 കോടി രൂപയാണ് സർക്കാർ സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 18വെരയാണ് ഐപിഒയ്ക്ക് അപേക്ഷിക്കാൻ കഴിയുക. ചെറുകിട നിക്ഷേപകർക്കുള്ള ഓഹരികൾക്ക് 2.25ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. ആങ്കർ നിക്ഷേപകരിൽനിന്ന് തിങ്കളാഴ്ച കമ്പനി 244 കോടി രൂപ സമാഹരിച്ചിരുന്നു. റെയിൽടെൽ ഐപിഒ: വിശദാംശങ്ങൾ അറിയാം

from money rss https://bit.ly/3pnnX48
via IFTTT