121

Powered By Blogger

Tuesday, 25 August 2020

താരിഫ് വര്‍ധനവിന് മുറവിളി: ജിയോയും നിരക്ക് കൂട്ടുമോ?

ടെലികോം ഓപ്പറേറ്റർമാർ താരിഫ് വർധനയ്ക്കുശ്രമിക്കുമ്പോൾ ജിയോയും ഒപ്പംകൂടുമോ? വർധന എത്രയാകും എപ്പോൾ നടപ്പാക്കുമെന്നാണ് ടെലികോം ലോകം ഉറ്റുനോക്കുന്നത്. നിരക്ക് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ഭാരതി എയർടെലിന്റെ സുനിൽ മിത്തൽ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ഒരു ഉപഭോക്താവിൽനിന്നുള്ള ശരാശരി വരുമാനം 300 രൂപയെങ്കിലുമാക്കണമെന്നാണ് എയർടെലിന്റെ നിലപാട്. എന്നാൽ റിലയൻസ് ജിയോ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നിരക്കുവർധനയ്ക്കപ്പുറം അവർക്കുമുന്നിൽ...

ഇതുവരെ 4000 രൂപ കുറഞ്ഞു: സ്വര്‍ണവില പവന് 38,000 രൂപയായി

ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് ഒടുവിൽ പവന്റെ വില 38,000 രൂപയിലെത്തി. 18 ദിസവംകൊണ്ട് 4000 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച പവന്റെ വിലയിൽ 240 രൂപയാണ് കുറവുണ്ടായത്. 4,750 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും ഉയർന്ന നിലാവാരമായ 42,000 രൂപയിലെയ്ക്ക് സ്വർണവിലയെത്തിയത്. മൂന്നുദിവസം തുടർച്ചയായി ആ നിലവാരത്തിൽ തുടർന്നെങ്കിലും തുടർന്നങ്ങോട്ട് ഘട്ടംഘട്ടമായി താഴോട്ട് പതിക്കുകയായിരുന്നു. തിങ്കളാഴ്ചയും ചൊവാഴ്ചയും പവന് 320 രൂപവീതമാണ് കുറഞ്ഞത്....

സെന്‍സെക്‌സില്‍ 77 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ വ്യാപാരദിനത്തിലും ഓഹരി വിപണിയിൽ മുന്നേറ്റം. സൻസെക്സ് 77 പോയന്റ് നേട്ടത്തിൽ 38,921ലും നിഫ്റ്റി 29 പോയന്റ് ഉയർന്ന് 11,501ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1304 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 553 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, വിപ്രോ, ഹിൻഡാൽകോ, ഐസിഐസിൈ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ....

റിസർവ് ബാങ്കിന്റെ വരുമാനംകുറഞ്ഞു: സര്‍ക്കാരിന് ലഭിക്കുക 57,128 കോടി മാത്രം

മുംബൈ: കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതത്തെത്തുടർന്ന് റിസർവ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവർഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലും വൻ ഇടിവ്. മൊത്തം വരുമാനം 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലൊതുങ്ങി. 2018-19ൽ ഇത് 1,93,036 കോടി രൂപയായിരുന്നു. അടിയന്തര ഫണ്ടിലേക്ക് കൂടുതൽ തുക നീക്കിവെക്കേണ്ടി വന്നതോടെ ആർ.ബി.ഐ.യിൽനിന്ന് ലാഭവീതമായി കേന്ദ്രസർക്കാരിനുള്ള തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്. വാർഷിക റിപ്പോർട്ട് പ്രകാരം 2019-20 വർഷം കേന്ദ്രസർക്കാരിന്...

സൗദിയിലെ യാമ്പുവിൽ 600 കോടി ചെലവിട്ട് ലുലു മാൾ പണിയും

ജിദ്ദ: സൗദി അറേബ്യയിലെ തുറമുഖനഗരമായ യാമ്പുവിൽ റീട്ടെയ്ൽ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാൾ വരുന്നു. യാമ്പു സൗദി റോയൽ കമ്മിഷന്റെ ടെൻഡർ നടപടികളിലൂടെയാണ് പദ്ധതി ലുലുവിന് ലഭിച്ചത്. യാമ്പു റോയൽ കമ്മിഷൻ സി.ഇ.ഒ. അദ് നാൻ ബിൻ ആയേഷ് അൽ വാനിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കരാറിൽ ഒപ്പുവെച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചടങ്ങ്. യാമ്പുവിന്റെ ഹൃദയഭാഗത്ത് അനുവദിച്ച 10 ഏക്കർ സ്ഥലത്താണ് ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടുന്ന...

ഭവനവായ്പാനിരക്ക് പുനഃക്രമീകരിക്കാം; കുറഞ്ഞ പലിശ 6.85 ശതമാനം

കോഴിക്കോട്: അടിസ്ഥാന ബാങ്ക്നിരക്ക് കുറഞ്ഞതിനനുസരിച്ച് ഭവനവായ്പപ്പലിശ നിരക്കുകളിൽ വന്ന കുറവ് പ്രത്യേക അപേക്ഷയും നിശ്ചിതഫീസും നൽകി ഇടപാടുകാർക്ക് സ്വന്തമാക്കാം. നിരക്ക് പുനഃക്രമീകരിക്കുന്നത് ഏറെ ലാഭകരമാവും. പ്രമുഖ ഭവനവായ്പദാതാക്കൾ വായ്പാനിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്. എസ്.ബി.ഐ.യും എച്ച്.ഡി.എഫ്.സി. ലിമിറ്റഡും 6.95 ശതമാനത്തിലേക്ക് 30 ലക്ഷത്തിൽ താഴെയുള്ള വായ്പകളുടെ നിരക്കുതാഴ്ത്തി. എന്നാൽ, പലരും ഇതിലേക്കുമാറാതെ ഇപ്പോഴും 8.55-8.65 ശതമാനത്തിൽ തുടരുന്നു....

299 രൂപയുടെ ഓണക്കിറ്റുമായി ഡയഗണ്‍കാര്‍ട്ട്

വെളിച്ചെണ്ണയിൽ വറുത്ത 500 ഗ്രാം ആലത്തൂർ ചിപ്സ്, 250 ഗ്രാം ശർക്കരവരട്ടി, 250 ഗ്രാം നാലാക്കി വറുത്തത്, 20 കാരന്തൂർ പപ്പടം 20, 1.3 ലിറ്റർ പായസമുണ്ടാക്കാവുന്ന 300 ഗ്രാം ഡബ്ൾ ഹോഴ്സ് ഇൻസ്റ്റന്റ് പാലടക്കിറ്റ് എന്നിവയുൾപ്പെട്ട 299 രൂപയുടെ ഓണക്കിറ്റ് ഡയഗൺകാർട്ട് വിപണിയിലിറക്കി. ഓഗസ്റ്റ് 26 രാത്രി 10 മണിക്ക് മുമ്പ് www.diaguncart.com-ലൂടെ ബുക്കു ചെയ്യുന്നവർക്ക് ഉത്രാടദിവസം വൈകീട്ട് 6 മണിക്ക് മുമ്പ് കേരളത്തിലെവിടെയും ഡെലിവറി നൽകുമെന്ന് ഡയഗൺകാർട്ട് ഡയറക്ടർ ഹബീബ്...

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിലെ ഉയർന്ന നിലവാരം നിലനിർത്താനായില്ലെങ്കിലും സൂചികകൾ നേട്ടത്തിൽതന്നെ ക്ലോസ് ചെയ്തു. സെൻസെക്സ് 44.80 പോയന്റ് ഉയർന്ന് 38843.88ലും നിഫ്റ്റി 5.80 പോയന്റ് നേട്ടത്തിൽ 11472.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വില്പന സമ്മർദമാണ് സൂചികകളിലെ നേട്ടംകുറച്ചത്. ബിഎസ്ഇയിലെ 1192 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1419 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 104 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ...

Olu Lyrics : Maniyarayile Ashokan Malayalam Movie Song

Movie: Maniyarayile Ashokan Year: 2020 Singer: Sid Sriram Lyrics: Shamzu Zayba Music: Sreehari K Nair Actor: Gregory, Shine Tom Chacko, Krishna SankarActress: Anupama Parameswaran Ooooo... Aahhh... Mmmm....Ooolu Ooolu Kannuthurannu Khalbu Midichu MunnilolundOoolu Ooolu Kannuthurannu Khalbu Midichu MunnilolundOoolu Ooolu Kannuthurannu Khalbu Midichu MunnilolundPoothankiri Kili KannullaroluKissagalil Paranjora ChelullaroluPoothankiri  Kili...

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി: മറ്റുനോട്ടുകളുടെ പ്രചാരം വര്‍ധിച്ചതായും ആര്‍ബിഐ

മുൻ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചില്ല. ആർബിഐയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോവർഷവും കുറഞ്ഞുവരികയാണ്. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാർച്ചായപ്പോൾ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ 27,398 ലക്ഷമായും കുറഞ്ഞു. 2020 മാർച്ച് അവസാനത്തെ കണക്കെടുക്കുമ്പോൾ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളിൽ 2.4ശതമാനംമാത്രമാണ്...

പണലഭ്യത ഉറപ്പാക്കാന്‍ 20,000 കോടി രൂപ റിസര്‍വ് ബാങ്ക് വിപണിയിലെത്തിക്കുന്നു

രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് വീണ്ടും വിപണിയിൽ ഇടപെടുന്നു. പണലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തോടെ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ(ഒഎംഒ)വഴി 20,000 കോടി രൂപയാണ് വിപണിയിലെത്തിക്കുക. ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന് തിയതികളിൽ രണ്ടുഘട്ടമായി സർക്കാർ സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയുംചെയ്താണ് ആർബിഐ ഇടപെടുക. 2024 നവംബർ നാല്, 2027 ഫെബ്രുവരി 15, 2030 മെയ് 11, 2032 ഓഗസ്റ്റ് 28 എന്നീ തിയതികളിൽ കാലാവധിയെത്തുന്ന സെക്യൂരിറ്റികൾ യഥാക്രമം...