121

Powered By Blogger

Tuesday, 25 August 2020

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തി: മറ്റുനോട്ടുകളുടെ പ്രചാരം വര്‍ധിച്ചതായും ആര്‍ബിഐ

മുൻ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ടുകൾ അച്ചടിച്ചില്ല. ആർബിഐയുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2000 രൂപ നോട്ടിന്റെ പ്രചാരവും ഓരോവർഷവും കുറഞ്ഞുവരികയാണ്. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാർച്ചായപ്പോൾ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ 27,398 ലക്ഷമായും കുറഞ്ഞു. 2020 മാർച്ച് അവസാനത്തെ കണക്കെടുക്കുമ്പോൾ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളിൽ 2.4ശതമാനംമാത്രമാണ് 2000ത്തിന്റെ നോട്ടുകൾ. മൂല്യം കണക്കാക്കുമ്പോൾ ഇത് 22.6ശതമാനംവരും. 2000ത്തിന്റെ നോട്ടുകളുടെ പ്രചാരം കുറയുമ്പോൾ 500ന്റെയും 200ന്റെയും നോട്ടുകൾ അതിന് അനുപാതികമായി വിപണിയിൽ വൻതോതിൽകൂടുകയുംചെയ്തിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ മൊത്തം നോട്ടുകളുടെ പ്രചാരത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 23.3 ശതമാനം കുറവുണ്ടായതായും ആർബിഐയുടെ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വ്യാപനംമൂലമുള്ള അടച്ചിടലണ് അതിന്റെകാരണമായി പറയുന്നത്. 2019-20 സാമ്പത്തികവർഷത്തിൽ മൊത്തം 2,96,695 കള്ളനോട്ടുകൾ കണ്ടെടുത്തു. ഇതിൽ 4.6ശതമാനം നോട്ടുകൾ ആർബിഐയും 95.4ശതമാനം ബാങ്കുകളുമാണ് കണ്ടെത്തിയത്.

from money rss https://bit.ly/2QmETIR
via IFTTT