121

Powered By Blogger

Tuesday, 25 August 2020

താരിഫ് വര്‍ധനവിന് മുറവിളി: ജിയോയും നിരക്ക് കൂട്ടുമോ?

ടെലികോം ഓപ്പറേറ്റർമാർ താരിഫ് വർധനയ്ക്കുശ്രമിക്കുമ്പോൾ ജിയോയും ഒപ്പംകൂടുമോ? വർധന എത്രയാകും എപ്പോൾ നടപ്പാക്കുമെന്നാണ് ടെലികോം ലോകം ഉറ്റുനോക്കുന്നത്. നിരക്ക് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ഭാരതി എയർടെലിന്റെ സുനിൽ മിത്തൽ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ഒരു ഉപഭോക്താവിൽനിന്നുള്ള ശരാശരി വരുമാനം 300 രൂപയെങ്കിലുമാക്കണമെന്നാണ് എയർടെലിന്റെ നിലപാട്. എന്നാൽ റിലയൻസ് ജിയോ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. നിരക്കുവർധനയ്ക്കപ്പുറം അവർക്കുമുന്നിൽ മറ്റുചില ലക്ഷ്യങ്ങൾക്കൂടിയുണ്ട്. വിപണി വിഹിതം 50ശതമാനത്തിലേയ്ക്ക് ഉയർത്തുകയെന്നതാണത്. നിലവിൽ 34ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. രണ്ടുവർഷത്തിനുള്ളിൽ ഈ ലക്ഷ്യം കാണുന്നതിനുള്ള അതിവേഗനീക്കമാണ് ജിയോ നടത്തുന്നത്. മറ്റ് ടെലികോം സേവനദാതാക്കളേക്കാൾ 20ശതമാനം കുറഞ്ഞ താരിഫാണ് ഇപ്പോൾ ജിയോയുടേത്. അതുകൊണ്ടുതന്നെ ഉടനെയുള്ള നിരക്കവർധന തൽക്കാലംവേണ്ടെന്ന് വെയ്ക്കാനാണ് സാധ്യത. ലക്ഷ്യം മറികടന്നാൽ നിരക്ക് വർധനയ്ക്ക് ജിയോയും തയ്യാറായേക്കും. എയർടെൽ ഉൾപ്പടെയുള്ള സേവനദാതാക്കൾ എപ്പോൾ നിരക്ക് വർധനയ്ക്ക് തയ്യാറാകുമെന്നത് സുപ്രീം കോടതിയുടെ ഉത്തരവ് വന്നശേഷമറിയാം. വോഡാഫോൺ ഐഡിയ, എയർടെൽ എന്നിവയ്ക്ക് കനത്ത തുകയാണ് എജിആർ കടിശ്ശിക അടയ്ക്കാനുള്ളത്. താരതമ്യേന ചെറിയതുകയായതിനാൽ ജിയോ ഇതിനകം കുടിശ്ശിക തീർത്തുകഴിഞ്ഞു. വിഡിയോകോണിന്റെയും എയർസെലിന്റെയും സ്പെക്ട്രമാണ് ഭാരതി എയർടെൽ ഉപയോഗിക്കുന്നത്. 13,765 കോടി രൂപയാണ് എജിആർ കിടിശ്ശികയായി എയർടെലിന് അടയ്ക്കാനുള്ളത്. ഒരു ഉപഭോക്താവിൽനിന്നുള്ള വരുമാനം ആറുമാസത്തിനുള്ളിൽ 250 രൂപയെങ്കിലുമാക്കി ഉയർത്തണമെന്നാണ് മിത്തൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിലവിലെ വരുമാനമായ 157 രൂപയേക്കാൾ 60ശതമാനം അധികമാണിത്.

from money rss https://bit.ly/3aVwkhu
via IFTTT