121

Powered By Blogger

Wednesday, 26 August 2020

എംസിഎക്‌സ് ബുള്ള്യന്‍ ഇന്‍ഡെക്‌സില്‍ ഫ്യൂച്വര്‍ ട്രേഡിംഗ് ആരംഭിച്ചു

കൊച്ചി : രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്ചേഞ്ചായ എംസിഎക്സ് ബുള്ള്യൻ ഇൻഡെക്സിൽ ഫ്യൂച്വർ ട്രേഡിംഗ് ആരംഭിച്ചു. എംസിഎക്സ് ഐകോംഡെക്സ് ബുള്ള്യൻ ഇൻഡെക്സ് ഫ്യൂച്ചേഴ്സ് എന്ന പേരിലുള്ള കോൺട്രാക്റ്റിൽ 2020 സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ അവസാനിക്കുന്ന ഫ്യൂച്വറുകളിൽ ഇപ്പോൾ ട്രേഡിംഗ് നടത്താനാകും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ട്രേഡിംഗിന് അവസരമുണ്ട്. എംസിഎക്സ് ഐകോംഡെക്സ് അടിസ്ഥാന ഇൻഡെക്സിന്റെ 50 തവണയാണ് ലോട്ട് സൈസായി നിശ്ചയിച്ചിട്ടുള്ളത്. കോൺട്രാക്റ്റിന്റെ മിനിമം പ്രൈസ് മൂവ്മെന്റ് ഒരു രൂപയാണ്. ഐകോംഡെക്സ് ബുള്ള്യൻ ഇൻഡെക്സ് ഫ്യൂച്ചേഴ്സ് ആരംഭിച്ചതോടെ കമ്മോഡിറ്റി ഡെറിവേറ്റീവ് മാർക്കറ്റിൽ എംസിഎക്സ് മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണെന്ന് എംസിഎക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ പി. എസ്.റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/3lhy7SR
via IFTTT