121

Powered By Blogger

Wednesday, 26 August 2020

നിഫ്റ്റി 11,600 തിരിച്ചുപിടിച്ചു: സെന്‍സെക്‌സില്‍ 206 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തോടെ ഓഹരി സൂചികകൾ കുതിക്കുന്നു. സെൻസെക്സ് 39,000വും നിഫ്റ്റി 11,600ഉം കടന്ന് മുന്നേറുകയാണ്. 206 പോയന്റാണ് സെൻസെക്സിലെ നേട്ടം. 39,280ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 55 പോയന്റ് ഉയർന്ന് 11605ലുമെത്തി. ബിഎസ്ഇയിലെ 1113 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 487 ഓഹരികൾ നഷ്ടത്തിലുമാണ്. 78 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഗ്രാസിം, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. എൻഎംഡിസി, അവന്തി ഫീഡ്സ് തുടങ്ങി 51 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Sensex gains 206 pts, Nifty reclaims 11,600

from money rss https://bit.ly/3lxaEgO
via IFTTT