121

Powered By Blogger

Wednesday, 26 August 2020

ഇടപാടുകളുടെ കാര്യത്തില്‍ വിസയെയും മാസ്റ്റര്‍കാര്‍ഡിനെയും ഉടനെ യുപിഐ മറികടക്കും

അഞ്ചുവർഷം മുമ്പ് തുടങ്ങിയ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ യുപിഐ (യുണിഫൈസ് പേയ്മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെകാര്യത്തിൽ ആഗോള വമ്പന്മാരായ വിസ, മാസ്റ്റർകാർഡ് എന്നിവയെ വൈകാതെ മറികടക്കുമെന്ന് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത്. എട്ട് ബില്യൺ ഇടപാടുകളുള്ള അമെക്സ് കാർഡിനെ യുപിഐ മറികടന്നു. പ്രതിവർഷം 18 ബില്യൺ ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. വർഷങ്ങൾക്കുമുമ്പെ പ്രവർത്തനംതുടങ്ങിയവയാണ് അമെക്സ്, വിസ, മാസ്റ്റർ കാർഡ് എന്നിവ. ഇടപാടുകളുടെ കാര്യത്തിൽ അമെക്സിനെ ഇതിനകം മറികടന്നുകഴിഞ്ഞു. മൂന്നുവർഷത്തിനുള്ളിൽ വിസയെയും മാസ്റ്റർകാർഡിനെയും മറികടക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജൂലായിൽ യുപിഐ വഴിയുള്ള ഇടപാടുകൾ എക്കാലത്തെയും ഉയരത്തിലെത്തി. 2.91 ലക്ഷം കോടി മൂല്യമുള്ള 149 കോടി ഇടപാടുകളാണ് ജൂലായിൽ നടന്നത്. ജൂണിൽ നടന്നതാകട്ടെ 134 കോടി ഇടപാടുകളാണ്. സ്മാർട്ട്ഫോൺ ഉപയോഗിച്ച് തത്സമയം പണംകൈമാറാൻ കഴിയുന്ന യുപിഐ സംവിധാനം നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യാണ് വികസിപ്പിച്ചത്. ഗൂഗിൾപേ, പേ ടിഎം, ഫോൺ പേ പോലുള്ള മൊബൈൽ വാലറ്റുകളും ബാങ്കുകളുടെ ആപ്പുകളും പണംകൈമാറുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. UPI will surpass Visa, MasterCard soon

from money rss https://bit.ly/3jj2nv4
via IFTTT