121

Powered By Blogger

Wednesday, 26 August 2020

സെന്‍സെക്‌സ് 39,000ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: അവസാന മണിക്കൂറിലെ വാങ്ങൽ താൽപര്യം വിപണിക്ക് നേട്ടമായി. സെൻസെക്സ് 39,000വും നിഫ്റ്റി 11,500വും മറികടന്നു. 230.40 പോയന്റാണ് സെൻസെക്സിലെ നേട്ടം. 39,073.92ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 77.30 പോയന്റ് ഉയർന്ന് 11,549.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1528 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1105 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 124 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഇൻഡസിന്റ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ആക്സിസ് ബാങ്ക്, അദാനി പോർട്സ്, റിലയൻസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, എൻടിപിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, ബാങ്ക്, ഊർജം, ലോഹം, ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex gains 230 pts, ends above 39K level

from money rss https://bit.ly/31vFsWY
via IFTTT