കോവിഡിന് ശമനമില്ലാത്തതും യുഎസ് വിപണി കനത്ത നഷ്ടത്തിലായതും രാജ്യത്തെ ഓഹരി വിപണിയെ പിടിച്ചുകുലുക്കി. 2.12 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് മിനുട്ടുകൾക്കുള്ളിൽ നഷ്ടമായത്. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 625 പോയന്റാണ് താഴ്ന്നത്. നിഫ്റ്റിയിൽ 170 പോയന്റിന്റെയും നഷ്ടമുണ്ടായി. 156.86 ലക്ഷം കോടി വിപണമൂല്യത്തോടെയാണ് വ്യാഴാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ വ്യാപാര ആരംഭിച്ചയുടനെ മൂല്യം 154.85 ലക്ഷത്തിലേയ്ക്ക് താഴ്ന്നു. ഐസിഐസിഐ ബാങ്കാണ് നഷ്ടത്തിൽ മുന്നിൽ. ഓഹരി വില 2.99ശതമാനം താഴ്ന്ന് 371.30 നിലവാരത്തിലായി. എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളും കനത്ത നഷ്ടംനേരിട്ടു. നിഫ്റ്റി സ്മോൾ ക്യാപ് 1.55ശതമാനവും മിഡ്ക്യാപ് 1.53ശതമാനവും താഴ്ന്നു. യുഎസ് വിപണിയിൽ കഴിഞ്ഞ ദിവസം കുത്തനെയുണ്ടായ ഇടിവാണ് രാജ്യത്തെ സൂചികകളുടെയും കരുത്തുചോർത്തിയത്. നാസ്ദാക്ക് അഞ്ചുശതമാനമാണ് നഷ്ടത്തിലായത്. എസ്ആൻഡ്പി 500 3.5ശതമാനവും താഴ്ന്നു. നാസ്ദാക്കിലെ ആപ്പിൾ ഉൾപ്പടെയുള്ള ടെക് ഭീമന്മാർക്ക് അടിതെറ്റി. മൈക്രോ സോഫ്റ്റ്, ആമസോൺ, ടെസ് ല തുടങ്ങിയ ഓഹരികൾ ആറുശതമാനത്തോളമാണ് ഇടിഞ്ഞത്. കോവിഡ് വ്യാപനം അതിശക്തമായി തുടരുന്നതും വിപണിയെ ബാധിച്ചു. 24 മണിക്കൂറിനിടെ 83,883 കേസുകളാണ് രാജ്യത്ത് റിപ്പോർട്ടുചെയ്തത്. 1,000ലേറെ മരണങ്ങളും. Investors lose Rs 2.12 lakh crore within minutes
from money rss https://bit.ly/3lQvzeU
via IFTTT
from money rss https://bit.ly/3lQvzeU
via IFTTT