121

Powered By Blogger

Thursday, 8 July 2021

സെൻസെക്‌സിൽ 193 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് താഴെ

മുംബൈ: രണ്ടാം ദിവസവും നഷ്ടംനേരിട്ട് വിപണി. നിഫ്റ്റി 15,700ന് താഴെയെത്തി. ആഗോള കാരണങ്ങളാണ് വിപണിയുടെ നഷ്ടത്തിനുപിന്നിൽ. സെൻസെക്സ് 193 പോയന്റ് നഷ്ടത്തിൽ 52,375ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 15,666ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, സൺ ഫാർമ, ഐടിസി, റിലയൻസ്, ബജാജ് ഫിനാൻസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിൻസർവ്,...

ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ ‘ഡിജിറ്റൽ കളി’

പഴയന്നൂർ: ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ 'ഡിജിറ്റൽ കളി'യും. ഇന്ധനവിലവർധനയിൽ ആളുകൾ നട്ടംതിരിയുന്നതിനിടയിലാണ് പെട്രോൾ പമ്പുകളിലെ മറിമായം. ഇന്ധനം നിറയ്ക്കുമ്പോൾ മീറ്ററിൽ, പെട്ടെന്നാരും ശ്രദ്ധിക്കാത്ത കണക്കിലെ കളിയാണ് പരാതിക്ക് കാരണം. കഴിഞ്ഞദിവസം തിരുവില്വാമലയിൽ സംഭവിച്ചത് അതുതന്നെ. ഡീലർക്കും പ്രശ്നം ഇതേ സാങ്കേതികപ്രശ്നം ഡീലർമാർക്കുമുണ്ട്. പെട്രോൾ വില 100 രൂപ 22 പൈസ ആയിരിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നതിന് ഒരു ലിറ്ററിന് 100 രൂപ നൽകിയാൽ...

ആഗോള സമ്മർദത്തിൽ വിപണി: നിഫ്റ്റി 15,750ന് താഴെ, സെൻസെക്‌സിൽ നഷ്ടം 485 പോയന്റ്

മുംബൈ: ആഗോള തലത്തിലുണ്ടായ വില്പന സമ്മർദം രാജ്യത്തെ സൂചികകളിലും പ്രകടമായി. കഴിഞ്ഞ ദിവസത്തെനേട്ടം അപ്പാടെ ഇല്ലാതാക്കി ഒരുശതമാനത്തോളം നഷ്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കാനിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടുംവർധനവുണ്ടാകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.രണ്ടാംതരംഗത്തിൽനിന്ന് സമ്പദ്ഘടനകൾ തിരിച്ചുവരുന്ന സമയത്താണ് വീണ്ടും...

പാരീസിലെ ആസ്തികൾ മരവിപ്പിച്ചതായി അറിയിപ്പില്ല: നിയമ നടപടികളുമായി മുന്നോട്ടുപോകും

സർക്കാരിന്റെ പാരീസിലുള്ള 20 ആസ്തികൾ കണ്ടുകെട്ടാൻ കെയിന് എനർജിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് കോടതിയിൽനിന്ന് അറിയിപ്പൊന്നും ലിഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. നികുതി തർക്കകേസുമായി ബന്ധപ്പെട്ട് 1.7 ബില്യൺ ഡോളർ ഈടാക്കുന്നതിനാണ് യുകെയിലെ ഓയിൽ കമ്പനിയായ കെയിൻ എനർജി സർക്കാരിന്റെ ഉടമസ്ഥയിലുള്ള സ്വത്തുകൾ മരവിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. കോടതിയുടെ അറിയിപ്പ് ലഭിച്ചാൽ രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന്...