121

Powered By Blogger

Thursday, 8 July 2021

ആഗോള സമ്മർദത്തിൽ വിപണി: നിഫ്റ്റി 15,750ന് താഴെ, സെൻസെക്‌സിൽ നഷ്ടം 485 പോയന്റ്

മുംബൈ: ആഗോള തലത്തിലുണ്ടായ വില്പന സമ്മർദം രാജ്യത്തെ സൂചികകളിലും പ്രകടമായി. കഴിഞ്ഞ ദിവസത്തെനേട്ടം അപ്പാടെ ഇല്ലാതാക്കി ഒരുശതമാനത്തോളം നഷ്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കാനിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടുംവർധനവുണ്ടാകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി.രണ്ടാംതരംഗത്തിൽനിന്ന് സമ്പദ്ഘടനകൾ തിരിച്ചുവരുന്ന സമയത്താണ് വീണ്ടും ആശങ്ക. യുഎസ് ഫെഡ് റിസർവ് ബോണ്ട് വാങ്ങൽ നടപടികളുമായി മുന്നോട്ടപോകുന്നതിന്റെ സൂചനകളും വിപണിയിൽ പ്രതിഫലിച്ചു. സെൻസെക്സ് 485.82 പോയന്റ് നഷ്ടത്തിൽ 52,568.94ലിലും നിഫ്റ്റി 151.80 പോയന്റ് താഴ്ന്ന് 15,727.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്നാം ദിവസവും ടാറ്റ മോട്ടോഴ്സ് തകർച്ചനേരിട്ടു. ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ്, ഐഷർ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടം നിലനിർത്താനായില്ല.

from money rss https://bit.ly/3yyKC2j
via IFTTT