121

Powered By Blogger

Thursday, 8 July 2021

ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ ‘ഡിജിറ്റൽ കളി’

പഴയന്നൂർ: ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ 'ഡിജിറ്റൽ കളി'യും. ഇന്ധനവിലവർധനയിൽ ആളുകൾ നട്ടംതിരിയുന്നതിനിടയിലാണ് പെട്രോൾ പമ്പുകളിലെ മറിമായം. ഇന്ധനം നിറയ്ക്കുമ്പോൾ മീറ്ററിൽ, പെട്ടെന്നാരും ശ്രദ്ധിക്കാത്ത കണക്കിലെ കളിയാണ് പരാതിക്ക് കാരണം. കഴിഞ്ഞദിവസം തിരുവില്വാമലയിൽ സംഭവിച്ചത് അതുതന്നെ. ഡീലർക്കും പ്രശ്നം ഇതേ സാങ്കേതികപ്രശ്നം ഡീലർമാർക്കുമുണ്ട്. പെട്രോൾ വില 100 രൂപ 22 പൈസ ആയിരിക്കുമ്പോൾ ഒരു ലിറ്റർ പെട്രോൾ വാങ്ങുന്നതിന് ഒരു ലിറ്ററിന് 100 രൂപ നൽകിയാൽ മതിയാകും. മീറ്റർ പ്രകാരം 22 പൈസയാണ് ഉപഭോക്താവിന് ലാഭമുണ്ടാകുന്നത്. ഡീലർക്ക് നഷ്ടമാകുന്നത് 22 പൈസയും. പമ്പുകളിലെ'മീറ്റർകളി' ഇങ്ങനെ 99.87 രൂപ വിലയുള്ളപ്പോൾ 200 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഒരാൾക്ക് ലഭിക്കുന്നത് രണ്ട് ലിറ്ററാണ്. 26 പൈസ നഷ്ടം. കണക്കുപ്രകാരം 2.0026 ലിറ്റർ ലഭിക്കണം. 26 പൈസയുടെ പെട്രോളില്ല. പരാതിയിൽ ഇക്കാര്യമാണ് തിരുവില്വാമലയിലെ തൊണ്ടിയിൽ രാധാകൃഷ്ണൻ ഉന്നയിച്ചത്. ദിവസവും 26 പൈസയും 35 പൈസയും ഇന്ധനവില വർധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ ഡിജിറ്റൽ ഊറ്റാണോ പെട്രോൾ പമ്പുകളിൽ നടക്കുന്നതെന്നാണ് പൊതുവിലുയരുന്ന ചോദ്യം. പരാതിപ്പെട്ടതനുസരിച്ച് തിരുവില്വാമലയിലെ പെട്രോൾ പമ്പിൽ താലൂക്ക് സപ്ലൈ ഓഫീസറെത്തി പരിശോധന നടത്തിയിരുന്നു. പെട്രോളിയം കമ്പനികൾ മീറ്ററിൽ സെറ്റുചെയ്തിരിക്കുന്നത് കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ്. മാറ്റം വരുത്താനോ കൃത്രിമം കാണിക്കാനോ പെട്ടെന്നാർക്കും കഴിയുകയുമില്ല. മീറ്ററുകളിൽ ലിറ്റർ സൂചിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേയിൽ ദശാംശത്തിനുശേഷം രണ്ട് സംഖ്യകൾ രേഖപ്പെടുത്താനേ കഴിയുകയുള്ളൂ. അതായത്, അമ്പത് പൈസയിൽ താഴെയുള്ള പൈസ രേഖപ്പെടുന്നില്ല. ഇതാണ് ഉപഭോക്താവിന് നഷ്ടമുണ്ടാക്കുന്നത്. റിപ്പോർട്ട് നൽകും കൂടുതൽ തുകയ്ക്ക് ഇന്ധനം നിറയ്ക്കുമ്പോൾ നഷ്ടം ഡീലറും കുറഞ്ഞ തുകയ്ക്ക് അടിക്കുമ്പോൾ നഷ്ടം ഉപഭോക്താവും വഹിക്കേണ്ടതായി വരുന്നു. ജില്ലാ സപ്ലൈ ഓഫീസർ വഴി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. -ജോസി ജോസഫ്, താലൂക്ക് സപ്ലൈ ഓഫീസർ അളവിൽ കുറവില്ല നിശ്ചിത തുകയ്ക്ക് ഇന്ധനമടിക്കുമ്പോഴേ ഈ വ്യത്യാസം വരുന്നുള്ളൂ. സാങ്കേതികപ്രശ്നമേയുള്ളൂ. ലാഭവും നഷ്ടവും ഡീലർക്കും ഉപഭോക്താവിനും ഉണ്ടാകുന്നില്ല. അളവിലും കുറവുണ്ടാകുന്നില്ല. -ടി.ടി. സുരേഷ്, ഏരിയാ മാനേജർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

from money rss https://bit.ly/36qzMze
via IFTTT