121

Powered By Blogger

Thursday, 1 July 2021

സ്വർണവില പവന് 160 രൂപകൂടി 35,360 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 160 രൂപ കൂടി 35,360 രൂപയായി. 4420 രൂപയാണ് ഗ്രാമിന്. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ വർധനവുണ്ടായി. ഒരു ട്രോയ് ഔൺസിന് 1,778.75 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.36 ശതമാനം വർധിച്ച് 47,209 രൂപയുമായി.

from money rss https://bit.ly/3Ajl4bd
via IFTTT

ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് താഴെ

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിനുശേഷം വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 41 പോയന്റ് ഉയർന്ന് 52,360ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തിൽ 15,697ലുമാണ് വ്യാപാരം ആരംഭിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, അൾട്രടെക് സിമെന്റ്സ്, ഭാരതി എയർടെൽ, മാരുതി സുസുകി, ടൈറ്റാൻ, എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സെക്ടറൽ സൂചികകൾ സമ്മിശ്രമാണ് പ്രതികരണം. നിഫ്റ്റി റിയാൽറ്റി സൂചിക 0.9ശതമാനം നേട്ടത്തിലാണ്.

from money rss https://bit.ly/2UUq0CZ
via IFTTT

ലഘു സമ്പാദ്യ: ഇത്തവണയും പലിശയിൽ മാറ്റമില്ല

ന്യൂഡൽഹി: ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ജൂലായ്-സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മാറ്റമില്ലാതെ തുടരും.സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ പലിശനിരക്ക് കുറച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെയുള്ള ഒന്നാം പാദത്തിൽ പലിശ കുറച്ചുകൊണ്ട് മാർച്ച് 31-ന് രാവിലെ പ്രഖ്യാപനമുണ്ടായെങ്കിലും നോട്ടപ്പിശക് സംഭവിച്ചതാണെന്ന വിശദീകരണത്തോടെ പിൻവലിച്ചു. ഇന്ധന, പാചക വാതക വിലവർധനയും മറ്റു സാമഗ്രികൾക്കുണ്ടായ വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്നതിനിടെ പലിശ നിരക്ക് കുറയ്ക്കാതിരുന്നത് ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ഓരോ മൂന്നുമാസം കൂടുമ്പോഴുമാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ പുതുക്കുന്നത്.

from money rss https://bit.ly/367kiQF
via IFTTT

ചാനൽ നിരക്ക് കുറയ്ക്കൽ: ട്രായ് തീരുമാനം ബോംബെ ഹൈക്കോടതി ശരിവെച്ചു

മുംബൈ: ടെലിവിഷൻ ചാനൽ നിരക്കുകൾ കുറച്ചുകൊണ്ടുള്ള ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) തീരുമാനം ബോംബെ ഹൈക്കോടതി ശരിവെച്ചു. എന്നാൽ, ബൊക്കെയിലുള്ള (ചാനൽക്കൂട്ടം) പേ ചാനലുകളുടെ നിരക്ക് ഒറ്റയ്ക്ക് വാങ്ങേണ്ടിവരുമ്പോൾ അതിന്റെ മൂന്നിരട്ടിയിലധികം വർധിപ്പിക്കാൻ പാടില്ലെന്ന ട്രായിയുടെ നിർദേശം കോടതി തള്ളി. ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നായിരുന്നു ജസ്റ്റിസുമാരായ എ.എ. സയ്യദ്, അനൂജ് പ്രഭുദേശായ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം. വിധിക്കെതിരേ അപ്പീൽ നൽകാൻ സമയമനുവദിക്കണമെന്ന് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ അഭ്യർഥന മാനിച്ച് ഉത്തരവ് നടപ്പാക്കുന്നത് കോടതി ആറാഴ്ചത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ചാനൽനിരക്കുകൾ നിയന്ത്രിക്കാൻ ട്രായിക്ക് അധികാരമില്ലെന്ന ചാനലുടമകളുടെ വാദവും കോടതി തള്ളി. 2017-ലാണ് ചാനൽ നിരക്കുകൾ നിയന്ത്രിക്കാൻ ട്രായ് നടപടി തുടങ്ങിയത്. ഇതേത്തുടർന്ന് പേ ചാനലിന്റെ കൂടിയ നിരക്ക് 19 രൂപയായി നിജപ്പെടുത്തുകയും 160 രൂപയ്ക്ക് 100 സൗജന്യചാനലുകൾ നൽകണമെന്നും ഉത്തരവിറക്കിയിരുന്നു. നിയമം നടപ്പാക്കിയതോടെ രാജ്യത്ത് ഭൂരിപക്ഷം പ്രദേശങ്ങളിലും കേബിൾ ടി.വി. നിരക്ക് കൂടുകയാണുണ്ടായത്. ഇതേത്തുടർന്നാണ് കൂടിയ നിരക്ക് 12 രൂപ, 130 രൂപയ്ക്ക് 200 സൗജന്യ ചാനലുകൾ നൽകുക തുടങ്ങിയ നിർദേശങ്ങളോടെ നിയമം പരിഷ്കരിച്ചത്. ഇതിനെതിരേ ചാനലുടമകൾ നൽകിയ ഹർജിയിലാണ് ഇപ്പോൾ ബോംബെ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ കേസിൽ വാദം കഴിഞ്ഞിരുന്നെങ്കിലും മാസങ്ങൾക്കുശേഷമാണ് വിധി വരുന്നത്.

from money rss https://bit.ly/3Ahvb06
via IFTTT

സെൻസെക്‌സ് 164 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,700ന് താഴെയെത്തി

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ നാലാം ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 164.11 പോയന്റ് നഷ്ടത്തിൽ 52,318.60ലും നിഫ്റ്റി 41.50 പോയന്റ് താഴ്ന്ന് 15,680ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.എഫ്എംസിജി, ഓട്ടോ, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ നേട്ടമുണ്ടാക്കി. എനർജി, ബാങ്ക്, മെറ്റൽ, ഇൻഫ്ര, ഐടി ഓഹരികൾ വില്പന സമ്മർദംനേരിട്ടു. കോവിഡിന്റെ ഡെൽറ്റ വകഭേദം ലോകമാകമാനം കൂടുന്നത് ആഗോളതലത്തിൽ വിപണികളെ ബാധിച്ചു. രാജ്യത്തെ വ്യവസായിക ഉത്പാദനം 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിയത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. ബജാജ് ഫിൻസർവ്, ഗ്ലാൻഡ് ഫാർമ, ശ്രീ സിമെന്റ്സ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഡോ. റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. രൂപയുടെ മൂല്യത്തിൽ 23 പൈസയുടെ നഷ്ടമുണ്ടായി. 74.55ലാണ് ക്ലോസ്ചെയ്തത്. 74.33-74.63 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3h60cN4
via IFTTT

സ്വർണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വില കുറച്ചു

വിദേശ വിപണിയിൽ വില ഇടിഞ്ഞതിനെതുടർന്ന് സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു. പുതുക്കിയ വില പ്രകാരം ഇറക്കുമതി ചെയ്ത സ്വർണത്തിന്റെ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറാണ്. വെള്ളിയുടേത് കിലോഗ്രാമിന് 836 ഡോളറും. സ്വർണത്തിന് 601 ഡോളറും വെള്ളിക്ക് 893 ഡോളറുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സ്വർണത്തിന് ഇന്ത്യയിൽ 7.5ശതമാനമാണ് ഇറക്കുമതി തീരുവയുള്ളത്. മൂന്നുശതമാനമാണ് ജിഎസ്ടി. അടിസ്ഥാന വിലിയിൽ കുറവുന്നതോടെ സ്വർണവിലയിലും പ്രതിഫലിക്കും.

from money rss https://bit.ly/3ybqlj5
via IFTTT