2021 ഫെബ്രുവരി ഒന്നിന് നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബാഡ് ബാങ്ക് എന്ന ആശയം മുന്നോട്ടുവെച്ചത്. ബാങ്കുകളുടെ കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിന് ഒരു ആസ്തി പുനർനിർമാണ കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ബാങ്കിംഗ് മേഖലയിൽ കിട്ടാക്കടം എക്കാലത്തുമുള്ള പ്രശ്നമാണെങ്കിലും കോവിഡ് 19 മഹാമാരിയുണ്ടാക്കിയ കഴിഞ്ഞ വർഷത്തെ അടച്ചിടലുകളും തുടർന്ന് ആർ.ബി.ഐ. പ്രഖ്യാപിച്ച മൊറോട്ടോറിയവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. നിഷ്ക്രിയ ആസ്തികൾ ഈ...