ധനപരമായ നയങ്ങളിലൂടെയും നിയമലഘൂകരണത്തിലൂടെയും സമ്പദ് വ്യവസ്ഥയിൽ വന്നുചേർന്ന പണത്തിന്റ ഒഴുക്കായിരുന്നു ഓഹരി വിപണിയിലെ ഒന്നാം പാദഫലങ്ങളിലെ കുതിപ്പിനുകാരണം. ഇന്ത്യയിൽ ചില്ലറ വ്യാപാരരംഗവും ആഭ്യന്തരസ്ഥാപനങ്ങളും പിന്നീട് വിദേശ സ്ഥാപന നിക്ഷേപങ്ങളുടെ രണ്ടുംകൽപിച്ചുള്ള ഇടപെടലുകളും അതിനുപിന്തുണയേകി. 2021 സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ വിപണിയുടെപ്രകടനം വിശാലമായ അടിത്തറയിലുള്ളതായിരുന്നു. വൻകിട ഓഹരികൾ 20 ശതമാനവും ഇടത്തരം ഓഹരികൾ 25 ശതമാനവും ചെറുകിട ഓഹരികൾ 30 ശതമാനവും മുന്നേറി. മാർച്ച് അവസാനവാരം വിപണിയിൽ മാന്ദ്യംഉണ്ടായിരുന്നു. തുടക്കത്തിൽ വൻകിട ഓഹരികൾക്കും അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങൾ, ഫാർമ, ടെലികോം മേഖലകൾക്കും അനുകൂലമായിരുന്നു കാര്യങ്ങൾ. മോശംപ്രകടനം നടത്തിയവർ മെയ്, ജൂൺ മാസങ്ങളുടെ പകുതിയോടെ വീണ്ടും തുറക്കപ്പെടുന്ന സാമ്പത്തിക മേഖല നൽകിയ പ്രതീക്ഷയിൽ ഊർജ്ജം വീണ്ടെടുത്തു. നിഫ്റ്റി 50ൽ 11.8 ശതമാനം വെയിറ്റേജുമായി റിലയൻസ് ഉൾപ്പടെയുള്ള ചില വൻകിട ഓഹരികൾ വിപണിയെ മികച്ച പ്രകടനത്തിനു സഹായിച്ചിട്ടുണ്ട്. നിഫ്റ്റി 50ൽ കഴിഞ്ഞ പാദത്തെ അപേക്ഷിച്ചുണ്ടായ 20 ശതമാനം നേട്ടത്തിൽ 6 ശതമാനത്തോളം ആർഐഎല്ലിൽ നിന്നായിരുന്നു. പാദാടിസ്ഥാനത്തിൽ നാലെണ്ണം ഒഴികെ നിഫ്റ്റി 50ലെ എല്ലാ ഓഹരികളും ശരാശരി 28 ശതമാനം നേട്ടത്തോടെ കുതിപ്പു രേഖപ്പെടുത്തി. ഇടത്തരം, ചെറുകിട, സൂക്ഷ്മ ഓഹരികളിൽ മഹാഭൂരിപക്ഷവും കഴിഞ്ഞ മൂന്നുമാസമായി 40-50 ശതമാനം മുന്നോട്ടു കുതിച്ചിട്ടുണ്ട്. ഈ കുതിപ്പ് നിലനിർത്താൻ സാധിക്കുമോ എന്നത് വരുന്ന ഒന്നു മുതൽ മൂന്നു മാസത്തിനകം പരീക്ഷണ വിധേയമാകും. അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങൾ, ഫാർമ, കെമിക്കൽ, ഐടി, ടെലികോം മേഖലകൾ മാത്രമേ നല്ലപ്രകടനം നടത്തൂ എന്നാണ് വിലയിരുത്തൽ. അടിസ്ഥാന സൗകര്യമേഖല, വൻകിട ഉൽപന്നങ്ങൾ, വാഹനങ്ങളും അവയുടെ സ്പെയർ പാർട്ടുകളും, ലോഹങ്ങൾ എന്നീ മേഖലകളിലെ ഓഹരികൾ മോശംപ്രകടനമായിരിക്കും കാഴ്ച വെക്കുക. ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രകടനം സമ്മിശ്രമായിരിക്കും. 2021 സാമ്പത്തികവർഷം വായ്പകളിൽ 13-14 ശതമാനം കിട്ടാക്കടങ്ങളായിത്തീരുമെന്നാണ് ഫിച്ച് കണക്കാക്കിയിട്ടുള്ളത്. ചൈനയുമായി നിലനിൽക്കുന്ന വ്യാപാര പ്രശ്നങ്ങൾ ഫാർമ മേഖലയേയും കെമിക്കൽ രംഗത്തേയും ബാധിക്കുമെന്നാണു കരുതുന്നത്. ഇറക്കുമതിചെയ്യുന്ന സാധനങ്ങൾ തുറമുഖത്തുതന്നെ തുറക്കാൻ തീരുമാനിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടും. ഉൽപന്നങ്ങൾ മറ്റിടങ്ങളിൽനിന്നു വരുത്താനും ഉൽപാദനത്തിന് ആഭ്യന്തരമായ സാധ്യതകൾ അന്വേഷിക്കാനുമുള്ള ശ്രമത്തിലാണ് കമ്പനികൾ. വിപണിയെക്കുറിച്ചുള്ള സമീപകാല കാഴ്ചപ്പാട് ആവർത്തിക്കട്ടെ-നിഫ്റ്റി 50ൽ 10,000 ത്തിനും 10,500 നുമിടയിൽ +/-5 ശതമാനം എന്ന നേരിയപരിധിയിലായിരിക്കും ഇടപാടുകൾ. 9,900 പരിധി തകർന്നാൽ 9500 ലായിരിക്കും അടുത്തതാങ്ങ്. സാങ്കേതിക വിശകലനത്തിൽ ഏറ്റവും സാധ്യത 10,900 എന്ന പരിധിക്കാണ്. അനിശ്ചിതത്വത്തിന്റെ പേരിൽ അടിസ്ഥാനാശയങ്ങൾ വിപണിയെ സ്വാധീനിക്കുന്ന സമയമല്ല ഇത്. കോവിഡിന്റെ രണ്ടാം ആക്രമണതരംഗം വേഗത്തിൽ ദുർബലമായിത്തീരുമെന്നും സെപ്തംബർ മുതൽ നവംബർ വരെയായിരിക്കും വൈറസ് ഭീഷണി രൂക്ഷമാവുകയെന്നും മനുഷ്യശരീരത്തിൽ വൈറസിന്റെ പ്രഭാവം കുറയുമെന്നും 2021 ആദ്യ പകുതിയിൽ തന്നെ വാക്സിൻ കണ്ടെത്തുമെന്ന പ്രതീക്ഷയാണിപ്പോൾ നില നിൽക്കുന്നത്. വാക്സിൻ പുറത്തുവരുന്നതിൽ ഉണ്ടാവുന്ന ഏതുകാലതാമസവും പ്രതീക്ഷയും ഗതിവേഗവും തകർക്കാൻ പര്യാപ്തമായിരിക്കും താനും. നിലവിലുള്ള സാഹചര്യത്തിൽ ഇങ്ങിനെയൊരു തടസത്തിന് സാധ്യതയില്ല. കാരണം വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞു. ഓഹരി വിപണിയിലെ സമീപകാല പ്രവണതകളുടെ കാര്യത്തിൽ ആഗോള സ്ഥിതിഗതികൾ ഇന്ത്യയെ സംബന്ധിച്ചേടത്തോളം പ്രധാനമാണ്. പ്രതികൂല ചായ്വോടെയാണ് ഒരുമാസമായി യുഎസ് വിപണി ഏകീകരിക്കപ്പെടുന്നത്. അവിടെ എസ്ആന്റ്പി 500ൽ 20 ശതമാനത്തിന്റെ ഉയർച്ചയുമായി. രണ്ടു ദശാബ്ദത്തിനിടെ ഏറ്റവും വലിയ പാദവാർഷിക നേട്ടമാണു രേഖപ്പെടുത്തിയത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വൻപതനത്തിനു ശേഷം സാമ്പത്തികനില മെച്ചപ്പെടുകയും ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജക പദ്ധതിയും തുടർന്ന് കാഴ്ചപ്പാടിലുണ്ടായ മാറ്റവും പ്രകടനത്തിൽ പ്രതിഫലിക്കുകയും ചെയ്തു. വൈറസിന്റെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള വാർത്തകൾ വ്യാജമെന്നു തുടക്കത്തിൽ കരുതിയെങ്കിലും പിന്നീടത് വിപണിയുടെ പേടിസ്വപ്നമായിത്തീരുകയായിരുന്നു. പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ജൂൺ 15ഓടെ ഒരാഴ്ചത്തെ ശരാശരി 22,500 ൽ നിന്ന് 43,000 ആയി ഉയർന്നു. സാമ്പത്തിക വിപണി തുറക്കുകയും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതാണ് പെട്ടെന്നുള്ള ഈവർധനവിനു കാരണം. വീണ്ടും തുറക്കപ്പെടുന്ന സാമ്പത്തിക മേഖലയുടെ ഗതിവേഗത്തെ ഇതുബാധിക്കും. വിദേശ സ്ഥാപന നിക്ഷേപങ്ങൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്കുവരുന്നതിനു പകരം യുഎസ് ഖജനാവിന്റെ സുരക്ഷിതത്വത്തിലേക്കുമാറ്റാനും അമേരിക്കൻ കേന്ദ്ര ബാങ്ക് ഗ്യാരണ്ടിയുള്ള വായ്പകളാക്കാനുമാണ് ശ്രമിക്കുക. ഇന്ത്യയിൽ സാമ്പത്തികമേഖല രണ്ടാംഘട്ടം തുറക്കുന്നകാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ഇതിനുഗുണങ്ങളുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം ജൂൺ 15ൽ 11,000 ത്തിൽ നിന്നു 18,500 ആയി ഉയർന്ന കാര്യം കണക്കിലെടുക്കുകയും വേണം. അതിനാൽ നിയന്ത്രണങ്ങൾ തുടരാനാണിട. ഇത് വ്യാപാരത്തേയും ജനങ്ങളുടെ ആത്മവിശ്വാസത്തേയും ബാധിക്കുകയും ചെയ്യും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)
from money rss https://bit.ly/2NTULBp
via IFTTT
from money rss https://bit.ly/2NTULBp
via IFTTT