121

Powered By Blogger

Friday, 3 July 2020

ഇ- കൊമേഴ്സ് നിയന്ത്രണത്തിന് ഏജൻസി വന്നേക്കും

മുംബൈ: രാജ്യത്തെ ഇ കൊമേഴ്സ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ ഏജൻസി കൊണ്ടുവരുന്നത് കേന്ദ്രസർക്കാരിൻറെ പരിഗണനയിൽ. പുതിയ ഇ കൊമേഴ്സ് നയത്തിൻറെ കരടിലാണ് നിയന്ത്രണ ഏജൻസിക്കായി ശുപാർശ ചെയ്തിരിക്കുന്നത്. ഇ കൊമേഴ്സ് കന്പനികൾ വിവരങ്ങൾ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും കൈമാറുന്നതിലും വിശകലനം ചെയ്യുന്നതിലുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമം വേണമെന്നും ഇതിൽ നിർദേശമുണ്ട്. ഇ കൊമേഴ്സ് പ്രവർത്തനങ്ങൾ രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായാൽ നിരീക്ഷിക്കുന്നതിനും അന്വേഷിക്കുന്നതിനും നടപടിയെടുക്കുന്നതിനും സർക്കാരിന് അധികാരം നൽകുന്ന നിയമം കൊണ്ടുവരുന്നതും പുതിയ ഇ കൊമേഴ്സ് നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനകം കന്പനികൾ വിവരം കൈമാറണം. ഇല്ലെങ്കിൽ വലിയ പിഴ ചുമത്താനാണ് ആലോചന. ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരങ്ങൾ വിദേശരാജ്യങ്ങളിൽ പകർപ്പെടുത്തു സൂക്ഷിക്കുന്നത് ഓഡിറ്റിങ്ങിനു വിധേയമാക്കും. ഡേറ്റ തദ്ദേശവത്കരണം നിർബന്ധമാക്കുന്നത് തത്കാലം ഉണ്ടായേക്കില്ലെന്നാണ് സൂചന. അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങൾ വിദേശത്ത് സൂക്ഷിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരും. ഉത്പന്നങ്ങൾ ഏതുരാജ്യത്ത് നിർമിക്കുന്നെന്നും ഇന്ത്യയിൽ മൂല്യവർധന വരുത്തിയിട്ടുണ്ടോ എന്നും പ്രത്യേകം രേഖപ്പെടുത്തേണ്ടിവരും. നിലവിൽ ഓഫ് ലൈൻ വിപണനരംഗത്തുള്ളവരെ കംപ്യൂട്ടറൈസേഷനും ഡിജിറ്റൽ പേമെൻറ് സൗകര്യവും ഏർപ്പെടുത്തി ഓൺലൈൻ വിപണിയിലേക്ക് കൊണ്ടുവരാൻ നയത്തിൽ പ്രാമുഖ്യം നൽകുന്നുണ്ട്. കേന്ദ്ര വ്യവസായ-ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിൻറെ നേതൃത്വത്തിൽ കരടിന് അന്തിമ രൂപം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഉടൻതന്നെ ഇത് കേന്ദ്രസർക്കാരിന് കൈമാറും.

from money rss https://bit.ly/31HzRxn
via IFTTT