121

Powered By Blogger

Friday, 3 July 2020

ആത്മവിശ്വാസമുയര്‍ന്നു: രൂപയുടെ മൂല്യത്തില്‍ കുതിപ്പ്

വിപണിയിൽ ആത്മവിശ്വാസം ഉയർന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കുതിപ്പ്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതും കോവിഡ് വാക്സിൻ ഉടനെ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകളുമാണ് രൂപയുടെ മൂല്യമുയർത്തിയത്. രാവിലത്തെ വ്യാപാരത്തിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 58 പൈസ നേട്ടമുണ്ടാക്കി. മൂല്യം 74.59 രൂപയായി ഉയർന്നു. അതായത് ഒരു ഡോളർ ലഭിക്കുന്നതിന് മുടക്കേണ്ടത് 74.59 രൂപ. വ്യാഴാഴ്ച 75.01 നിലവാരത്തിലായിരുന്നു ക്ലോസിങ്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈഡസ് കാഡില ഹെൽത്തകെയറാണ് വാക്സിൻ വികസിപ്പിച്ചത്. മനുഷ്യനിൽ പരീക്ഷിക്കാൻ കമ്പനിയ്ക്ക് ഡ്രഗ്സ് കൺട്രോളറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.

from money rss https://bit.ly/2ZtsiHY
via IFTTT