121

Powered By Blogger

Friday, 3 July 2020

ലോക്ക്ഡൗണിനിടെ ആദായ നികുതി റീഫണ്ടായി നല്‍കിയത് 62,361 കോടി

ന്യൂഡൽഹി: ലോക്ക്ഡൗൺ കാലയളവിൽ ആദായ നികുതി വകുപ്പ് നികുതി ദായകർക്ക് തിരിച്ചുകൊടുത്തത് 62,361 കോടി രൂപ. 20 ലക്ഷം നികുതി ദായകർക്കാണ് ഇത്രയും തുക മൂന്നുമാസക്കാലയളവിൽ ടാക്സ് റീഫണ്ട് നൽകിയത്. വ്യക്തിഗത, കോർപ്പറേറ്റ് വിഭാഗങ്ങളിലായാണ് ഈ തുക നൽകിയത്. ഏപ്രിൽ എട്ടുമുതൽ ജൂൺ 30വരെയുള്ള കാലയളവിൽ ഒരുമിനുട്ടിൽ ശരാശരി 76 റീഫണ്ടുകളാണ് നൽകിയതെന്ന് ധനമന്ത്രാലയത്തിന്റെ അറയിപ്പിൽ പറയുന്നു. നികുതി ദായകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് വരവുവെയ്ക്കുകയാണ് ചെയ്തത്. അഞ്ചുലക്ഷം രൂപവരെയുള്ള റീഫണ്ടുകൾ നേരത്തെതന്നെ നികുതിദായകർക്ക് കൈമാറിയിരുന്നു. റീഫണ്ട് വേഗത്തിൽ നൽകുന്നതിന് ഇ-മെയിലുകൾക്ക് ഉടനെ മറുപടി നൽകണമെന്ന് ആദായ നികുതി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് വരവുവെയ്ക്കുന്നതിനാൽ വർഷങ്ങളായി റീഫണ്ട് ലഭിക്കുന്നതിന് നികുതിദായകർ ഐടി വകുപ്പിനെ സമീപിക്കാറില്ലെന്ന് ധനമന്ത്രാലയം പറയുന്നു.

from money rss https://bit.ly/2NPa4vf
via IFTTT