121

Powered By Blogger

Friday, 29 January 2021

ക്രിപ്‌റ്റോകറൻസികൾക്ക്‌ നിരോധനം; ഡിജിറ്റല്‍ കറന്‍സിയുമായി റിസര്‍വ് ബാങ്ക്

ക്രിപ്റ്റോകറൻസി നിരോധനം ഉൾപ്പടെയുള്ള 20 ബില്ലുകളാണ് പാർലമെന്റിന്റെ ബജറ്റ് സെഷനിൽ അവതരിപ്പിക്കാനിരിക്കുന്നത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് അതോറിറ്റി ഭേദഗതി ബിൽ, നാഷണൽ ബാങ്ക് ഫോർ ഫിനാൻസ് ഇൻഫ്രസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് ബിൽ, മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബിൽ, ഇലക്ട്രിസിറ്റി ഭേദഗതി ബില്ല്, ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ തുടങ്ങിയവയാണ് പാർലമെന്റിൽ അവതരിപ്പിക്കുക. സ്വകാര്യ ക്രിപ്റ്റോകറൻസികളെ രാജ്യത്ത് നിരോധിക്കുന്നതിന് ലക്ഷ്യമിട്ടാണ് ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഡിജിറ്റൽ കറൻസി ബിൽ കൊണ്ടുവരുന്നത്. റിസർവ് ബാങ്കുതന്നെ ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, ക്രിപ്റ്റോകറൻസി സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് ബില്ലിൽ ചില ഇളവുകളുമുണ്ടാകും. അടിസ്ഥാന സൗകര്യമേഖലയിലെ വികസനം ലക്ഷ്യമിട്ടാണ് ധനകാര്യസ്ഥാപനം ആരംഭിക്കുന്നത്. നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രസ്ട്രക്ടചർ ആൻഡ് ഡെവലപ്മെന്റ് ബിൽ കൊണ്ടുവരുന്നത് അതിന്റെ ഭാഗമായാണ്. വൈദ്യുതിവിതരമമേഖലയിൽ മത്സരാധിഷ്ഠിത സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിസിറ്റി ഭേദഗതി ബില്ലിന് രൂപംനൽകിയിട്ടുള്ളത്. അതോടൊപ്പം ഉപഭോക്താക്കളുടെ അവകാശംസംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ടാകും. നിരോധനംവരുന്നതോടെ ബിറ്റ്കോയിൻ, ഇഥർ, റിപ്പിൾ തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോകറൻസികൾക്കൊന്നും രാജ്യത്ത് ഇടപാട് നടത്താനാവില്ല. Government lists bill to ban Bitcoin in India, create official digital currency

from money rss https://bit.ly/39werXx
via IFTTT

സാമ്പത്തിക സര്‍വെ 2021: അറിയേണ്ട പ്രധാനകാര്യങ്ങള്‍

1950-51 സാമ്പത്തിക വർഷത്തിലാണ് ആദ്യമായി സാമ്പത്തിക സർവെ ബജറ്റ് സെഷന്റെ ആദ്യദിവസം അവതരിപ്പിക്കാൻ തുടങ്ങിയത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മേൽനോട്ടത്തിലാണ് ധനകാര്യവകുപ്പ് സർവെ തയ്യാറാക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തെ പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും ഭാവിയിലേയ്ക്കുള്ള കാഴ്ചപ്പാടുമാണ് സർവെയിലുള്ളത്. ഇത്തവണത്തെ സാമ്പത്തിക സർവെയിലെ പ്രധാന കണ്ടെത്തലുകൾ അറിയാം. 2021-22 സാമ്പത്തിക വർഷത്തെ യഥാർഥ വളർച്ച(ജിഡിപി)11ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോമിനൽ ജിഡിപി 15.4ശതമാനമാകുമെന്നും. വി ആകൃതിയിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം പാദത്തിൽ 23.9ശതമാനം ചുരുങ്ങിയതിനുശേഷം മൂന്നാം പാദത്തിൽ നെഗറ്റീവ് 7.5ശതമാനമായി. കറന്റ് അക്കൗണ്ട് മിച്ചം ജിഡിപിയുടെ രണ്ട് ശതമാനമാകുമെന്നാണ് പ്രതീക്ഷ. 17 വർഷത്തെ ഉയർന്ന നിരക്കാണിത്. രാജ്യത്ത വിദേശ കരുതൽശേഖരം എക്കാലത്തെയും ഉയർന്ന നിരക്കായ 586.1 ബില്യൺ ഡോളറാണ്. നിലവിലുള്ളതിനേക്കാൾ ഉയർന്ന് ക്രഡിറ്റ് റേറ്റിങ് ആണ് ഭാവിയിൽ പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള വിപണികളിൽ അടുത്തയിടെയുണ്ടായ റാലി രാജ്യത്തിനും ഗുണകരമായി. ഇന്ത്യയുടെ വിപണിമൂല്യം-ജിഡിപി അനുപാതം ആദ്യമായി 100ശതമാനംകടന്നു. മൂന്നുമാസം തുടർച്ചയായി പ്രതിമാസ ജിഎസ്ടി വരുമാനം ഒരു ലക്ഷംകോടി രൂപ മറികടന്നു. ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷം ഇതാദ്യമായി 2020 ഡിസംബറിൽ വരുമാനത്തിൽ റെക്കോഡിട്ടു. 2020 സാമ്പത്തിക വർഷത്തിൽ ഇതുവരെയെത്തിയ വിദേശ നിക്ഷേപം 49.98 ബില്യൺ ഡോളറാണ്. 2019ലാകട്ടെ നിക്ഷേപം 44.37 ബില്യൺ ഡോളറായിരുന്നു. 2020 സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് 30 ബില്യൺ ഡോളറിന്റെ വിദേശനിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. കോവിഡ് വ്യാപനത്തിനിടയിലും സ്റ്റാർട്ടപ്പുകളിലേയ്ക്ക് നിക്ഷേപം ഒഴുകി. 12 കമ്പനികളാണ് യുണികോൺ(ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള)പട്ടികയിൽ ഇടംനേടിയത്. 2007ൽ ഗ്ലോബൽ ഇന്നൊവേഷൻ സൂചിക ആരംഭിച്ചതിനുശേഷം 2020ൽ ഇതാദ്യമായി 50 രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യയുമെത്തി. മധ്യ, ദക്ഷിണ ഏഷ്യയിൽ ഒന്നാംസ്ഥാനത്തുമെത്തി. മുൻനിരയിലുള്ള 10 സമ്പദ് വ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോൾ ഗവേഷണ-വികസനമേഖലയിൽ വ്യാപാരമേഖലയുടെ പങ്കാളിത്തംകുറവാണ്. ഗവേഷണ-വികസനമേഖലയിൽ സർക്കാരാണ് പണംചെലവഴിക്കുന്നത്. മൊറട്ടോറിയം അവസാനിച്ചാൽ ബാങ്കുകളുടെ ആസ്തി-ഗുണനിലവാര അവലോകനം നടത്തണമെന്ന് സർവെ നിർദേശിക്കുന്നു. വായ്പകൾ വീണ്ടെടുക്കുന്നതിനുള്ള നിയമവ്യവസ്ഥകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സർവെ ചൂണ്ടിക്കാണിക്കുന്നു.

from money rss https://bit.ly/36rV6Vz
via IFTTT

സ്വർണ ആവശ്യകത 11 വർഷത്തെ താഴ്ചയിൽ

കൊച്ചി: കോവിഡ് പ്രതിസന്ധിൽ 2020-ൽ ലോകത്തെ സ്വർണത്തിന്റെ ഉപഭോക്തൃ ആവശ്യകത 14 ശതമാനം ഇടിഞ്ഞ് 3,759.6 ടണ്ണിലെത്തി. 2009-നു ശേഷം ഇതാദ്യമായാണ് ആവശ്യകത 4,000 ടണ്ണിനു താഴെ എത്തുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിസംബർ പാദത്തിൽ മാത്രം ആഗോള സ്വർണ ആവശ്യകതയിൽ 28 ശതമാനം വാർഷിക ഇടിവ് രേഖപ്പെടുത്തി. ആഭരണങ്ങളുടെ ആവശ്യകതയിൽ 13 ശതമാനം ഇടിവാണ് ഇക്കാലയളവിൽ ഉണ്ടായത്. സ്വർണത്തിന്റെ ആകെ വാർഷിക ലഭ്യത നാലു ശതമാനം ഇടിവോടെ 4,633 ടണ്ണിലെത്തി. 2013-നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. കൊറോണ വൈറസ് മൂലം ഖനികളിൽ ഉണ്ടായ ഉത്പാദന തടസ്സങ്ങളാണ് ഇതിന് കാരണം.

from money rss https://bit.ly/2MkZBu9
via IFTTT

തകര്‍ച്ചയുടെ ആറാംദിനം: 588 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 46,285ല്‍ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ, ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെ സെൻസെക്സിന് 600ഓളം പോയന്റ് നഷ്ടമായി. സാമ്പത്തിക സർവെ പാർലമെന്റിൽ വെച്ചതിനുപിന്നാലെയാണ് വിപണി കൂടുതൽ നഷ്ടത്തിലായത്. സെൻസെക്സ് 589 പോയന്റ് നഷ്ടത്തിൽ 46,285.77ലും നിഫ്റ്റി 183 പോയന്റ് താഴ്ന്ന് 13,634.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള വില്പന സമ്മർദത്തിൽ തുടർച്ചയായി ആറാമത്തെ ദിവസമാണ് വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്യുന്നത്. 937 പോയന്റാണ് കഴിഞ്ഞദിവസം സെൻസെക്സിന് നഷ്ടമായത്. ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ, വിപ്രോ, ബജാജ് ഓട്ടോ, ഇൻഫോസിസ്, എൻടിപിസി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. മൂലധനം ഉയർത്തേണ്ടതിന്റെ ആവശ്യകത സാമ്പത്തിക സർവെയിൽ ചൂണ്ടിക്കാണിച്ചതിനെതുടർന്ന് പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ നേട്ടമുണ്ടാക്കി. വാഹന സൂചിക മൂന്നുശതമാനവും ഫാർമ, ലോഹ സൂചികകൾ രണ്ടുശതമാനംവീതവും താഴെപ്പോയി. Sensex ends 588 pts lower at 46,285

from money rss https://bit.ly/2Ytfktu
via IFTTT

രാജ്യം 11ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ

ന്യൂഡൽഹി: കോവിഡിനെതുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവർഷം 11 ശതമാനം വളർച്ചനേടുമെന്ന് സാമ്പത്തിക സർവെ. ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമന്റിൽ വെച്ച സാമ്പത്തിക സർവെയിലാണ് രാജ്യം മികച്ചവളർച്ചനേടുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തികവർഷത്തെ വളർച്ച 7.7ശതമാനത്തിലൊതുങ്ങമെന്നാണ് സർവെയിൽ പറയുന്നത്. അടുത്തവർഷം v ആകൃതിയിലുള്ളതിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നൂറ്റാണ്ടിലൊരിക്കൽമാത്രം ഉണ്ടായേക്കാവുന്ന പ്രതിസന്ധിയെയാണ് രാജ്യം നേരിട്ടത്. ആഗോളതലത്തിൽ 90ശതമാനത്തിലധികം രാജ്യങ്ങൾ ഈ പ്രതിസന്ധിയിൽ ആടിയുലഞ്ഞു. നടപ്പ് സാമ്പത്തികവർഷം ആദ്യപാദത്തിൽ ജിഡിപി 23.9ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തിലാകട്ടെ ഇത് 7.5ശതമാനമായികുറയ്ക്കാൻ രാജ്യത്തിനായി. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളർച്ചയാണ് കാണിക്കുന്നതെന്നും സാമ്പത്തിക സർവെയിൽ പറയുന്നു. പൊതുമേഖല ബാങ്കുകളുടെ മൂലധനംവർധിപ്പിക്കുന്നതിന് സാമ്പത്തിക സർവെ കൂടുതൽ പ്രാധാന്യം നൽകുന്നു. ആവശ്യത്തിന്മൂലധനമില്ലാതായാൽ വായ്പ ലഭ്യമാക്കുന്നതിനെ ബാധിക്കുകയും സാമ്പത്തിക വീണ്ടെടുക്കലിന് അത് തടസ്സമാകുകയുംചെയ്യുമെന്നാണ് വിലയിരുത്തൽ. ഇത് മൊത്തംവളർച്ചയെതന്നെ ബാധിച്ചേക്കാം. രാജ്യത്തെ ബാങ്കിങ് മേഖലയിലെ 60ശതമാനംവിഹിതവും പൊതുമേഖല ബാങ്കുകളുടേതാണ്.നിഷ്ക്രിയ ആസ്തിയിൽ 90ശതമാനവും ഈബാങ്കുകളിലാണെന്നത് ഗൗരവം അർഹിക്കുന്നു. 2021 സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽതന്നെ വിമാനസർവീസുകൾ കോവിഡിനുമുമ്പുള്ള നിലയിലേയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മെയ് മാസത്തോടെ സ്വകാര്യ തീവണ്ടി സർവീസുകളുടെ ലേലം പൂർത്തിയാക്കും. 2023-24 സാമ്പത്തിക വർഷത്തോടെ സ്വകാര്യ തീവണ്ടികൾ ഓടിത്തുടങ്ങുമെന്നും സർവെയിൽ പറയുന്നു. സാമ്പത്തിക സർവെ മേശപ്പുറത്തുവെച്ചതോടെ സഭ പരിഞ്ഞു. ബജറ്റ് അവതരണത്തിനായി തിങ്കളാഴ്ച 11 മണിയോടെയാണ് വീണ്ടുംചേരുക. LIVE at⏰3:30 pm Press Conference by Chief Economic Advisor @SubramanianKri on #EconomicSurvey 2020-21 Watch on #PIBs YouTube: https://bit.ly/2MxSr5C Facebook: https://bit.ly/3opBacd — PIB India (@PIB_India) January 29, 2021 Indias economic growth to be 11% in FY22

from money rss https://bit.ly/2NI2h5r
via IFTTT