121

Powered By Blogger

Friday, 29 January 2021

തകര്‍ച്ചയുടെ ആറാംദിനം: 588 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 46,285ല്‍ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ, ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെ സെൻസെക്സിന് 600ഓളം പോയന്റ് നഷ്ടമായി. സാമ്പത്തിക സർവെ പാർലമെന്റിൽ വെച്ചതിനുപിന്നാലെയാണ് വിപണി കൂടുതൽ നഷ്ടത്തിലായത്. സെൻസെക്സ് 589 പോയന്റ് നഷ്ടത്തിൽ 46,285.77ലും നിഫ്റ്റി 183 പോയന്റ് താഴ്ന്ന് 13,634.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള വില്പന സമ്മർദത്തിൽ തുടർച്ചയായി ആറാമത്തെ ദിവസമാണ് വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്യുന്നത്. 937 പോയന്റാണ് കഴിഞ്ഞദിവസം സെൻസെക്സിന് നഷ്ടമായത്. ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ, വിപ്രോ, ബജാജ് ഓട്ടോ, ഇൻഫോസിസ്, എൻടിപിസി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. മൂലധനം ഉയർത്തേണ്ടതിന്റെ ആവശ്യകത സാമ്പത്തിക സർവെയിൽ ചൂണ്ടിക്കാണിച്ചതിനെതുടർന്ന് പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ നേട്ടമുണ്ടാക്കി. വാഹന സൂചിക മൂന്നുശതമാനവും ഫാർമ, ലോഹ സൂചികകൾ രണ്ടുശതമാനംവീതവും താഴെപ്പോയി. Sensex ends 588 pts lower at 46,285

from money rss https://bit.ly/2Ytfktu
via IFTTT