121

Powered By Blogger

Friday, 29 January 2021

സാമ്പത്തിക സര്‍വെ 2021: അറിയേണ്ട പ്രധാനകാര്യങ്ങള്‍

1950-51 സാമ്പത്തിക വർഷത്തിലാണ് ആദ്യമായി സാമ്പത്തിക സർവെ ബജറ്റ് സെഷന്റെ ആദ്യദിവസം അവതരിപ്പിക്കാൻ തുടങ്ങിയത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മേൽനോട്ടത്തിലാണ് ധനകാര്യവകുപ്പ് സർവെ തയ്യാറാക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തെ പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും ഭാവിയിലേയ്ക്കുള്ള കാഴ്ചപ്പാടുമാണ് സർവെയിലുള്ളത്. ഇത്തവണത്തെ സാമ്പത്തിക സർവെയിലെ പ്രധാന കണ്ടെത്തലുകൾ അറിയാം. 2021-22 സാമ്പത്തിക വർഷത്തെ യഥാർഥ വളർച്ച(ജിഡിപി)11ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോമിനൽ ജിഡിപി 15.4ശതമാനമാകുമെന്നും. വി ആകൃതിയിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം പാദത്തിൽ 23.9ശതമാനം ചുരുങ്ങിയതിനുശേഷം മൂന്നാം പാദത്തിൽ നെഗറ്റീവ് 7.5ശതമാനമായി. കറന്റ് അക്കൗണ്ട് മിച്ചം ജിഡിപിയുടെ രണ്ട് ശതമാനമാകുമെന്നാണ് പ്രതീക്ഷ. 17 വർഷത്തെ ഉയർന്ന നിരക്കാണിത്. രാജ്യത്ത വിദേശ കരുതൽശേഖരം എക്കാലത്തെയും ഉയർന്ന നിരക്കായ 586.1 ബില്യൺ ഡോളറാണ്. നിലവിലുള്ളതിനേക്കാൾ ഉയർന്ന് ക്രഡിറ്റ് റേറ്റിങ് ആണ് ഭാവിയിൽ പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള വിപണികളിൽ അടുത്തയിടെയുണ്ടായ റാലി രാജ്യത്തിനും ഗുണകരമായി. ഇന്ത്യയുടെ വിപണിമൂല്യം-ജിഡിപി അനുപാതം ആദ്യമായി 100ശതമാനംകടന്നു. മൂന്നുമാസം തുടർച്ചയായി പ്രതിമാസ ജിഎസ്ടി വരുമാനം ഒരു ലക്ഷംകോടി രൂപ മറികടന്നു. ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷം ഇതാദ്യമായി 2020 ഡിസംബറിൽ വരുമാനത്തിൽ റെക്കോഡിട്ടു. 2020 സാമ്പത്തിക വർഷത്തിൽ ഇതുവരെയെത്തിയ വിദേശ നിക്ഷേപം 49.98 ബില്യൺ ഡോളറാണ്. 2019ലാകട്ടെ നിക്ഷേപം 44.37 ബില്യൺ ഡോളറായിരുന്നു. 2020 സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് 30 ബില്യൺ ഡോളറിന്റെ വിദേശനിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. കോവിഡ് വ്യാപനത്തിനിടയിലും സ്റ്റാർട്ടപ്പുകളിലേയ്ക്ക് നിക്ഷേപം ഒഴുകി. 12 കമ്പനികളാണ് യുണികോൺ(ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള)പട്ടികയിൽ ഇടംനേടിയത്. 2007ൽ ഗ്ലോബൽ ഇന്നൊവേഷൻ സൂചിക ആരംഭിച്ചതിനുശേഷം 2020ൽ ഇതാദ്യമായി 50 രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യയുമെത്തി. മധ്യ, ദക്ഷിണ ഏഷ്യയിൽ ഒന്നാംസ്ഥാനത്തുമെത്തി. മുൻനിരയിലുള്ള 10 സമ്പദ് വ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോൾ ഗവേഷണ-വികസനമേഖലയിൽ വ്യാപാരമേഖലയുടെ പങ്കാളിത്തംകുറവാണ്. ഗവേഷണ-വികസനമേഖലയിൽ സർക്കാരാണ് പണംചെലവഴിക്കുന്നത്. മൊറട്ടോറിയം അവസാനിച്ചാൽ ബാങ്കുകളുടെ ആസ്തി-ഗുണനിലവാര അവലോകനം നടത്തണമെന്ന് സർവെ നിർദേശിക്കുന്നു. വായ്പകൾ വീണ്ടെടുക്കുന്നതിനുള്ള നിയമവ്യവസ്ഥകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സർവെ ചൂണ്ടിക്കാണിക്കുന്നു.

from money rss https://bit.ly/36rV6Vz
via IFTTT