121

Powered By Blogger

Tuesday, 16 June 2020

സ്വര്‍ണവില പവന് വീണ്ടും 35,120 രൂപയായി

സ്വർണവില പവന് വീണ്ടും റെക്കോഡ് നിലവാരമായ 35,120 രൂപയിലെത്തി. ജൂൺ 11ന് ഈ വിലരേഖപ്പെടുത്തിയശേഷം 34,880 രൂപവരെ കുറഞ്ഞിരുന്നു. പിന്നീട് 35,000 രൂപയിലേയ്ക്ക് ഉയരുകയും ചെയ്തു. 4390 രൂപയാണ് ബുധനാഴ്ച ഗ്രാമിന്റെ വില. ആഗോള വിപണിയിൽ വിലവർധിച്ചിട്ടില്ല. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,727.22 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസം വിലകൂടിയെങ്കിലും ദേശീയ വിപണിയിൽ ഇന്ന് വിലകുറയുന്ന പ്രവണതയാണ്. എംസിഎക്സിൽ ഓഗസ്റ്റ് ഗോൾഡ് ഫ്യൂച്വേഴ്സ് 10 ഗ്രാമിന് 47,345 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 0.5ശതമാനമാണ് വിലയിൽ കുറവുണ്ടായത്. കഴിഞ്ഞ ദിവസമാകട്ടെ 600 രൂപ വർധിച്ചിരുന്നു.

from money rss https://bit.ly/30NGVYP
via IFTTT

സെന്‍സെക്‌സില്‍ 227 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെനേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 227 പോയന്റ് നഷ്ടത്തിൽ 33377ലും നിഫ്റ്റി 66 പോയന്റ് താഴ്ന്ന് 9847ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 420 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 557 ഓഹരികൾ നഷ്ടത്തിലുമാണ്. 40 ഓഹരികൾക്ക് മാറ്റമില്ല. ഇന്ത്യ-ചൈന സംഘർഷവും ആഗോള കാരണങ്ങളുമാണ് വിപണിയെ ബാധിച്ചത്. ഭരതി ഇൻഫ്രടെൽ, പവർഗ്രിഡ് കോർപ്, എൻടിപിസി, ഗെയിൽ, എംആൻഡ്എം, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസർവ്, ഹീറോ മോട്ടോർകോർപ്, ഐടിസി, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. മാരുതി സുസുകി, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ബിപിസിഎൽ, ടെക് മഹീന്ദ്ര, വിപ്രോ, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

from money rss https://bit.ly/30OYFTN
via IFTTT

ചെറുകിട-ഇടത്തരം കമ്പനികളുടെ വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടാകും

മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ.) വരുമാനത്തിൽ വലിയ ഇടിവുണ്ടാവുമെന്ന് സർവേ. ക്രിസിൽ റിസർച്ചിൻറെ റിപ്പോർട്ടിലും മാഗ്മ ഫിൻകോർപ്പും ഭവൻസ് സ്പിജ് മെറും ചേർന്ന് നടത്തിയ സർവേയിലും ഇക്കാര്യം വ്യക്തമാക്കുന്നു. എം.എസ്.എം.ഇ. കമ്പനികളുടെ വരുമാനത്തിൽ 17 മുതൽ 21 ശതമാനം (അഞ്ചിലൊന്ന്) വരെ കുറവുണ്ടാകുമെന്നാണ് ക്രിസിൽ റിസർച്ച് സൂചിപ്പിക്കുന്നത്. കന്പനികളുടെ എബിറ്റ്ഡിഎ മാർജിൻ (നികുതിക്കു മുന്പുള്ള പ്രവർത്തനലാഭം) 20 മുതൽ 30 ശതമാനം വരെ ചുരുങ്ങി നാലുമുതൽ അഞ്ചുശതാമനത്തിലെത്തുമെന്നും ക്രിസിൽ പറയുന്നു. വിപണിയിൽ ആവശ്യം കുറയുന്നതും കുറഞ്ഞ ഉത്പന്നവിലയുമാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ പകുതിയോളം എം.എസ്.എം.ഇ. സംരംഭങ്ങൾക്ക് 20 മുതൽ 50 ശതമാനംവരെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് മാഗ്മ ഫിൻകോർപും വിദ്യാഭ്യാസ മേഖലയിലുള്ള ഭവൻസ് സ്പിജ്മറും ചേർന്നുനടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നത്. മേയ് രണ്ടാംപകുതിയിൽ ഇന്ത്യയിലെ വിവിധ മേഖലകളിലായി 14,444 എം.എസ്.എം.ഇ. സംരംഭങ്ങളിലായിരുന്നു സർവേ. കോവിഡ് എം.എസ്.എം.ഇ. മേഖലയിലുണ്ടാക്കിയ സാന്പത്തികാഘാതം സംബന്ധിച്ചായിരുന്നു പഠനം.

from money rss https://bit.ly/2Y82dyN
via IFTTT

ഇന്ധനവിലയില്‍ ഇന്നും വര്‍ധന; ഡീസലിന് 11 ദിവസംകൊണ്ട് വര്‍ധിച്ചത് 6.08 രൂപ

കൊച്ചി: തുടർച്ചയായ 11-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിനും ഡീസലിനും ബുധനാഴ്ച യഥാക്രമം 55 ഉം 57ഉം പൈസവീതമാണ് വർധിച്ചത്. കഴിഞ്ഞ 11 ദിവസങ്ങൾക്കൊണ്ട് പെട്രോളിന് 6.03 രൂപയും ഡീസലിന് 6.08 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്കരണം നടപ്പാക്കിയത്. അന്നു മുതൽ ദിവസവും വില കൂട്ടുകയാണ്. Content Highlights:Petrol, Diesel prices hiked again on 11th day

from money rss https://bit.ly/37J37VG
via IFTTT

കോവിഡ് റിപ്പോർട്ടിംങിനിടയിൽ ഇന്ത്യയില്‍ 25 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികളും ആക്രമണങ്ങളും ഉണ്ടായെന്ന് റിപ്പോര്‍ട്ട്

കോവിഡ് 19 മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയിലെ 25 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിയും ആക്രമണങ്ങളുമുണ്ടായെന്ന് റിപ്പോര്‍ട്ട്. റൈറ്റസ് ആന്റ് റിസ്‌ക്‌സ് അനാലിസിസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ മെയ് 31 വരെയുള്ള സമയത്തിനുള്ളിലാണ് ഇത്രയും പേര്‍ക്കെതിരെ നടപടിയുണ്ടായത്. 10 മാധ്യമ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടു.

എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെടുക, അറസ്റ്റ് ഭീഷണിയുണ്ടാകുക, ആക്രമണങ്ങള്‍ നേരിടുക തുടങ്ങിയ നടപടികളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നതെന്ന് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
ഉത്തര്‍പ്രദേശിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ ഭീഷണികളും എതിര്‍പ്പും നേരിടേണ്ടി വന്നത്. 11 കേസുകളാണ് ഉത്തര്‍പ്രദേശിലുണ്ടായത്. ജമ്മു കാശ്മീരില്‍ ആറ് മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് അവരുടെ ജോലി ചെയ്തതിന്റെ പേരില്‍ നടപടി നേരിട്ടത്. ഹിമാചല്‍ പ്രദേശില്‍ അഞ്ചും പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഒഡീസയിലും നാലും കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യുന്നതിന് ഏറ്റവും വിഷമം പിടിച്ച സ്ഥലങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ വസ്തുതകള്‍ മൂടിവെയ്ക്കാനാണ് ശ്രമിച്ചിരുന്നതെന്നും റൈറ്റസ് ആന്റ് റിസ്‌ക്‌സ് അനാലിസിസ് ഗ്രൂപ്പ് ഡയറക്ടര്‍ സുകാസ് ചക്മ പറഞ്ഞു. മഹാമാരി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവിവിധ പോരായ്മകളും പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ പല തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ലോക് ഡൗണ്‍ നടപ്പിലാക്കിയതിന് ശേഷം അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പേരില്‍ 22 മാധ്യമപ്രവര്‍ത്തകരുടെ പേരിലാണ് കേസ് എടുക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട്, എസ് സി, എസ് ടി ആക്ട് തുടങ്ങിയ നിയമങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നതിന്റെ പേരിലാണ് 10 മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. തെറ്റായ വിവരങ്ങള്‍ നല്‍കി ഭരണ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ഏഴ് പേര്‍ക്കെതിരെ നോട്ടീസ് അയച്ചു. ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെലങ്കാനയിലെ ഒരു എംഎല്‍എയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയതിന് മാധ്യമപ്രവര്‍ത്തകന്റെ വീട് തകര്‍ത്ത സംഭവമുണ്ടായി. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങളുണ്ടായെങ്കിലും ഇതില്‍ നാല് കേസുകളില്‍ മാത്രമാണ് പ്രസ് കൗണ്‍സില്‍ ഇടപെട്ടതെന്ന് ചക്മ പറഞ്ഞു. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം വലിയ ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.



* This article was originally published here

നിഫ്റ്റി 9,900ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 376 പോയന്റ്

മുംബൈ: ആഗോള വിപണിയിലെ കുതിപ്പ് സൂചികകൾക്ക് കരുത്തുപകർന്നപ്പോൾ ചൈനയുമായുള്ള സംഘർഷം നേട്ടത്തെ ബാധിച്ചു. സെൻസെക്സ് 376.42 പോയന്റ് നേട്ടത്തിൽ 33605.22ലും നിഫ്റ്റി 100.30 പോയന്റ് ഉയർന്ന് 9914 ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1191 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1350 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസി ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, ഭാരതി ഇൻഫ്രടെൽ, ടെക് മഹീന്ദ്ര, ഗെയിൽ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഫാർമ, ഊർജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ കനത്ത വില്പന സമ്മർദം നേരിട്ടു. Nifty ends above 9,900, Sensex up 376 pts

from money rss https://bit.ly/3ftbxTz
via IFTTT

രണ്ടാംഘട്ട മോറട്ടോറിയം ഭൂരിഭാഗം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തിയില്ല

റിസർവ് ബാങ്ക് പ്രഖ്യാപിച്ച രണ്ടാംഘട്ട മോറട്ടോറിയം ഭൂരിഭാഗം മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തിയില്ല. കുറഞ്ഞ വരുമാനക്കാർക്ക് കൂടിയ പലിശനിരക്കിൽ ചെറിയതോതിൽ വായ്പ നൽകുന്നവയാണ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ. ഇവർക്ക് പ്രധാനമായും പണംലഭിക്കുന്നത് ബാങ്കുകളിൽനിന്നാണ്. 2019 ഡിസംബർവരെയുള്ള കണക്കുപ്രകാരം 5.6കോടി പേർക്കായി 1,05,000 കോടി രൂപയാണ് ഈസ്ഥാപനങ്ങൾ വായ്പ നൽകിയിട്ടുള്ളത്. ലോക്ക്ഡൗണിന് വ്യാപകമായി ഇളവുനൽകിയതോടെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെയും ഇടപാടുകൾ വർധിച്ചിട്ടുണ്ട്. അടിയന്തര വായ്പകൾ നൽകുന്നതിനാണ് ഈ സ്ഥാപനങ്ങൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. അതിനാൽതന്നെ മോറട്ടോറിയം പ്രയോജനപ്പെടുത്താതെതന്നെ മുന്നോട്ടുപോകാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനികൾ. രാജ്യത്ത് 148ഓളം മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. അതിൽതന്നെ 70എണ്ണത്തോളം ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുമാണ്. ആദ്യഘട്ടമായി മാർച്ച് 27ന് പ്രഖ്യാപിച്ച മോറട്ടോറിയം കമ്പനികളേറെയും പ്രയോജനപ്പെടുത്തിയിരുന്നു.

from money rss https://bit.ly/2UO7FVc
via IFTTT

ഇന്ത്യ-ചൈന സംഘര്‍ഷം: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ഇന്ത്യ-ചൈന സംഘർഷത്തെതുടർന്ന് രൂപയുടെ മൂല്യമിടിഞ്ഞു. ഡോളറിനെതിരെ രൂപയുടെമൂല്യം 76.24 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. ഓഹരി വിപണി മികച്ചനേട്ടമുണ്ടാക്കിയതിനെതുടർന്ന് രാവിലത്തെ വ്യാപാരത്തിൽ മൂല്യം 75.77 നിലവാരത്തിലേയ്ക്ക് ഉയർന്നിരുന്നു. ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ അറ്റവില്പനക്കാരായതും മൂല്യത്തെ ബാധിച്ചു. തിങ്കളാഴ്ച 2,960.33 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. കിഴക്കൻ ലഡാക്കിൽ ചൈനീസ് ആക്രമണത്തിൽ ഇന്ത്യയുടെ കമാൻഡിങ് ഓഫീസറും രണ്ട് സൈനികരുമാണ് മരിച്ചത്. Rupee falls against US dollar amid border tension with China

from money rss https://bit.ly/2UPZOql
via IFTTT